കൂട്ടപിരിച്ചുവിടല്‍ കാലത്ത് ആപ്പിള്‍ സേഫായതെങ്ങനെ?

കൂട്ടപിരിച്ചുവിടല്‍ കാലത്ത് ആപ്പിള്‍ സേഫായതെങ്ങനെ?

കോവിഡ് കാലത്ത് കാര്യക്ഷമമായ നിയമനങ്ങള്‍ നടത്തിയതിനാലാണ് ആപ്പിളിനെ മാന്ദ്യ ഭീഷണി വലിയ തോതില്‍ ബാധിക്കാത്തത്.
Updated on
1 min read

ലോകമെമ്പാടും ടെക് കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുമ്പോള്‍ ഭീഷണിയില്‍ നിന്നും അല്‍പമെങ്കിലും രക്ഷപ്പെട്ടത് ആപ്പിള്‍ ജീവനക്കാരാണ്. ആഗോള തലത്തില്‍ ഭീഷണി വിടാതെ നിലനില്‍ക്കുമ്പോള്‍ എങ്ങനെ ആപ്പിള്‍ ഈ സാഹചര്യത്തെ മറികടന്നു എന്ന ചര്‍ച്ചയും സജീവമാണ്. കോവിഡ് കാലത്ത് ആപ്പിള്‍ സ്വീകരിച്ച ചില നടപടികളാണ് ഇപ്പോള്‍ ആപ്പിളിലെ ജീവനക്കാര്‍ക്ക് തുണയായത്.

കോവിഡ് കാലം മറ്റ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും ടെക് മേഖലയ്ക്ക് അത് അനുഗ്രഹമായിരുന്നു. ഈ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും വലിയ തോതിലുള്ള നിയമനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കോവിഡ് കാലത്ത് കാര്യക്ഷമമായ നിയമനങ്ങള്‍ നടത്തിയതിനാലാണ് ആപ്പിളിനെ മാന്ദ്യ ഭീഷണി വലിയ തോതില്‍ ബാധിക്കാത്തത്.

കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുകയും ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയരുകയും ചെയ്തു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും പ്രചാരം വര്‍ധിച്ചു. ടെക് കമ്പനികളുടെ പ്രാധാന്യം കൂടികയതോടെ വലിയ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതോടെ കാര്യങ്ങള്‍ പഴയപടിയായി. ഇത് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ കുറഞ്ഞതോടെ അധികമായി നിയമിച്ച ജീവനക്കാര്‍ കമ്പനികള്‍ക്ക് ബാധ്യതയായി മാറി. ഭാവിയിലെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടല്‍ നടത്താന്‍ ആരംഭിക്കുയുമായിരുന്നു.

കൂട്ടപിരിച്ചുവിടല്‍ കാലത്ത് ആപ്പിള്‍ സേഫായതെങ്ങനെ?
കൂട്ടപിരിച്ചുവിടൽ; ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

എന്നാല്‍, കോവിഡ് കാലത്ത് വളരെ കുറച്ച് ജീവനക്കാരെ മാത്രമാണ് ആപ്പിള്‍ നിയമിച്ചത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് മറ്റ് കമ്പനികളേക്കാള്‍ ആപ്പിളില്‍ വരുമാന വര്‍ധനയും ഉണ്ടായി. ജാഗ്രതയോടെ നടത്തിയ ഈ സമീപനം നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഏറെ ഗുണം ചെയ്തു. ആപ്പിള്‍ ചില മേഖലകളില്‍ നിയമനം മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൂട്ടപിരിച്ചുവിടല്‍ സൂചനകളൊന്നും കമ്പനി നല്‍കിയിട്ടുമില്ല.

കോവിഡ് കാലത്ത് സ്വീകരിച്ച നയങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയായപ്പോള്‍ ആപ്പിളിന്റെ നടപടികള്‍ മാനേജ്മെന്റിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നുവെന്ന് സാക്സോ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പീറ്റര്‍ ഗാര്‍ന്റി പറഞ്ഞു.

കോവിഡ് കാലത്ത് നിയമിച്ച അധിക ജീവനക്കാരനില്‍ നിന്ന് ആപ്പിള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാളും കൂടുതല്‍ വരുമാനം ഉണ്ടാക്കി. എന്നാല്‍ മറ്റ് കമ്പനികളില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ഇതിനൊപ്പം കമ്പനിയുടെ ആദ്യത്തെ ചീഫ് പീപ്പിള്‍ ഓഫീസറെ നിയമിച്ചുകൊണ്ട് മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും ഈ ആഴ്ച കമ്പനി പ്രഖ്യാപിച്ചു. എച്ച്ആര്‍ ചുമതലകള്‍ റീട്ടെയില്‍ മേധാവിയായ ഡെയ്ഡ്രെ ഒബ്രിയന്‍ തന്നെ മേല്‍നോട്ടം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in