സ്പാം കോളുകള്‍ തലവേദനയാകുന്നുണ്ടോ? എങ്ങനെ ഇത് തടയാം
സ്പാം കോളുകളുകള്‍ പലര്‍ക്കും ഇന്ന് ഒഴിയാത്ത തലവേദനയാണ്. ഒരു സ്പാം കോളെങ്കിലും ഇല്ലാത്ത ദിവസങ്ങളുണ്ടാകില്ല. ബ്ലോക്ക് ചെയ്യാമെന്ന് കരുതിയാല്‍ എല്ലാ കോളുകളും ബ്ലോക്ക് ചെയ്യാനും സാധിക്കില്ല. ഓണ്‍ലൈന്‍ സ്പാം കോളുകളും മെസേജുകളും വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന ഒന്നിലധികം സ്പാം കോളുകളാണ് ഒരേ ഫോണിലേക്ക് വരുന്നത്. അതേസമയം സൈലന്റ് ആക്കി വയ്ക്കുകയാണെങ്കില്‍ മറ്റ് പല പ്രധാനപ്പെട്ട കോളുകളും നഷ്ടമാവുകയും ചെയ്യും. ബാങ്കുകളില്‍ നിന്നോ മറ്റ് വിശ്വസ്തതയുളള സ്രോതസുകളില്‍ നിന്നോ ആണെന്ന് നമ്മള്‍ കരുതുന്ന പല കോളുകളും വലിയ തട്ടിപ്പുകളുമായാണ് നമ്മളെ സമീപിക്കുന്നത്. ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോഴേക്കും മറ്റ് നമ്പറുകളില്‍ നിന്ന് കോളുകള്‍ സജീവമാകുന്നതും പതിവാണ്. ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും എങ്ങനെ സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാം.സ്പാം കോളുകള്‍ നിര്‍ത്താലാക്കുന്നതിനുളള വഴികള്‍ നോക്കാം.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്പാം കോളുകള്‍ എങ്ങനെ തടയാം
ഫോണ്‍ ആപ്പ് തുറന്ന ശേഷം കോള്‍ ഹിസ്റ്ററി എടുത്ത് ബ്ലോക്ക് അണ്‍നോണ്‍ സ്പാം കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രവര്‍ത്തനക്ഷമമാക്കുക
ബ്ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്വകാര്യ നമ്പറുകളില്‍ നിന്നും കോളുകള്‍ വരില്ല.
ഐഫോണുകളില്‍ വരുന്ന സ്പാം കോളുകള്‍ എങ്ങനെ തടയാം
സൈലന്റ് അണ്‍നോണ്‍ കോളേഴ്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കോളുകള്‍ തടയാം. ഇത് വഴി ഫോണില്‍ സേവ് ചെയ്യാത്ത എല്ലാ കോളുകളും ബ്ലോക്ക് ചെയ്യപ്പെടുന്നു.
ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനായി സെറ്റിങ്‌സില്‍ നിന്നും ഫോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് സൈലന്റ് അണ്‍നോണ്‍ കോൾസ് കാണാനാകും.
ഇത് പ്രവര്‍ത്തിപ്പിക്കുക
ബ്ലോക്ക് ചെയ്യുന്ന നമ്പറുകള്‍ക്ക് എന്ത് സംഭവിക്കുന്നു
സ്പാം കോളുകള്‍ വരുമ്പോള്‍ സൈലന്റ് ആവുകയും വോയ്‌സ് മെയില്‍ സെന്റ് ആവുകയും ചെയ്യുന്നു.
കോളുകള്‍ വന്നതായുളള സന്ദേശങ്ങള്‍ ഫോണില്‍ വരില്ല
കോള്‍ ലിസ്റ്റുകളില്‍ മിസ്ഡ് കോളുകള്‍ കാണാന്‍ സാധിക്കില്ല.
സേവ് ചെയ്ത നമ്പറുകളില്‍ നിന്ന് സാധാരണഗതിയില്‍ കോളുകള്‍ വരും.
ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് എന്തെല്ലാം ശ്രദ്ധിക്കണം
നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
എമര്‍ജന്‍സി കോളുകള്‍ ആവശ്യമാകുന്ന സമയത്ത് 24 മണിക്കൂര്‍ ഇത് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും
എപ്പോള്‍ വേണമെങ്കിലും ഈ ഫീച്ചര്‍ മാറ്റാന്‍ സാധിക്കും
ഡു നോട്ട് ഡിസ്റ്റര്‍ബ് പ്രവര്‍ത്തിപ്പിക്കാം (ഡിഎന്‍ഡി)
നമ്മള്‍ ഉപയോഗിക്കുന്ന നമ്പറില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് വഴി സ്പാം കോളുകള്‍ തടയാനാകും. നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്ററിലൂടെ (എന്‍സിപിആര്‍)ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ്(ടിആര്‍എഐ) ഈ സേവനം ലഭ്യമാക്കുന്നത്.
ഫോണില്‍ START എന്ന് ടൈപ് ചെയ്ത് ടെക്സ്റ്റ് മെസേജ് 1909 എന്ന നമ്പറിലേക്ക് അയക്കുക
മറുപടിയായി ബാങ്കിങ്1, ഹോസ്പിറ്റാലിറ്റി2 എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും.
ആവശ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് മറുപടി നല്‍കാം അത് കൂടാതെ 0 എന്ന് ടൈപ്പ് ചെയ്ത് എല്ലാ കാറ്റഗറിയിലുമുളള കോളുകള്‍ ബ്ലോക്ക് ചെയ്യാം.
സര്‍വീസ് പ്രോവൈഡര്‍മാറില്‍ നിന്നും കണ്‍ഫര്‍മേഷന്‍ മെസജ് ലഭിക്കും. 24 മണിക്കൂറിനുളളില്‍ സേവനം ആരംഭിക്കുകയും ചെയ്യും.
ഡിഎന്‍ഡി ഒരു തവണ പ്രവര്‍ത്തിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് ഒരു തരത്തിലുളള അജ്ഞാത കോളുകളും നിങ്ങള്‍ക്ക് ലഭിക്കില്ല.