ഗൂഗിള്‍ പേ പണിമുടക്കിയോ? പണം നഷ്ടപ്പെടാതിരിക്കാൻ വഴിയുണ്ട്

ഗൂഗിള്‍ പേ പണിമുടക്കിയോ? പണം നഷ്ടപ്പെടാതിരിക്കാൻ വഴിയുണ്ട്

അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും എന്നാല്‍ ലഭിക്കേണ്ട അക്കൗണ്ടിലേക്ക് പണം എത്താതിരിക്കുകയും ചെയ്യുന്നെന്നത് ആപ്പിനെക്കുറിച്ചുള്ള സ്ഥിരം പരാതിയാണ്
Updated on
2 min read

രാജ്യത്തെ പ്രധാന യുപിഐ പണമിടപാട് ആപ്പുകളിലൊന്നാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീചാര്‍ജിനും, ബില്ലുകള്‍ അടയ്ക്കുന്നതിനും, പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഗൂഗിള്‍ പേയുടെ ഏറ്റവും വലിയ സവിശേഷത. പക്ഷേ മറ്റ് പല യുപിഐ ആപ്പുകളെയും പോലെ ഗൂഗിള്‍ പേയിലും പലപ്പോഴും നെറ്റ് വര്‍ക്ക് തകരാറുകള്‍ ഉണ്ടാകാറുണ്ട്. ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും എന്നാല്‍ ലഭിക്കേണ്ട അക്കൗണ്ടിലേക്ക് പണം എത്താതിരിക്കുകയും ചെയ്യുന്നെന്നത് ആപ്പിനെക്കുറിച്ചുള്ള സ്ഥിരം പരാതിയാണ്.

മിക്കപ്പോഴും ഇങ്ങനെ നഷ്ടമാകുന്ന പണം മൂന്ന് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ബാങ്ക് അക്കൗണ്ടിലെത്താറുണ്ട്. എന്നാല്‍ ചുരുക്കം ചില സാഹചര്യങ്ങളില്‍ ഇങ്ങനെ ലഭിക്കാറില്ല. ഈയടുത്തായി ഇത്തരം പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നും നഷ്ടമായ പണം എങ്ങനെ തിരികെ നേടാമെന്നതും പലര്‍ക്കും ഇപ്പോഴും അറിയില്ല.

ഗൂഗിള്‍ പേ പണിമുടക്കിയോ? പണം നഷ്ടപ്പെടാതിരിക്കാൻ വഴിയുണ്ട്
പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര നമ്പറുകളിലും യുപിഐ ഉപയോഗിക്കാം

ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ സര്‍വീസിനെ ഫോണ്‍ വഴി ബന്ധപ്പെടേണ്ടത് എങ്ങനെ?

മറ്റെല്ലാ ബാങ്കിങ് ആപ്പുകളെയും പോലെ തന്നെ ഗൂഗിള്‍ പേയ്ക്കും വോയിസ് സപ്പോര്‍ട്ട് സംവിധാനം ലഭ്യമാണ്. ടോള്‍-ഫ്രീ നമ്പറായ 1800-419-0157ല്‍ വിളിച്ചാല്‍ ഈ സര്‍വീസ് ലഭിക്കും. ഈ നമ്പറില്‍ വിളിക്കുമ്പോള്‍ ഗൂഗിള്‍ പേ നല്‍കുന്ന വെരിഫിക്കേഷന്‍ കോഡ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് തന്നെയാണെന്ന് ഉറപ്പു വരുത്തണം. ഗൂഗിള്‍ പേയില്‍ വെരിഫിക്കേഷന്‍ കോഡ് ലഭിക്കാനായി:

സെറ്റിങ്‌സ്> പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി> ക്ലിക്ക് ടു ഗെറ്റ് ഒടിപി കോഡ്

ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ സര്‍വീസിനെ ചാറ്റ് വഴി ബന്ധപ്പെടേണ്ടത് എങ്ങനെ?

ഗൂഗിള്‍ പേ ആപ് തുറന്ന ശേഷം മുകളില്‍ വലതു ഭാഗത്തായി കാണുന്ന പ്രൊഫൈല്‍ പിക്ചറില്‍ ക്‌ളിക്ക് ചെയ്യുക.

പ്രൊഫൈല്‍ പിക്ച്ചര്‍> സെറ്റിങ്‌സ്> ഹെല്‍പ് ആന്‍ഡ് ഫീഡ്ബാക്ക്> ഗെറ്റ് ഹെല്‍പ്> കോണ്‍ടാക്ട് സപ്പോര്‍ട്ട്> കോണ്‍ടാക്ട് അസ്

ഇതിന് ശേഷം എന്താണ് പ്രശ്‌നം എന്നത് ചുരുക്കി ടൈപ് ചെയ്യുക. തുടര്‍ന്ന് വരുന്ന ഓപ്ഷനുകളില്‍ നിന്ന് കൃത്യമായ പ്രശ്‌നം എന്താണെന്നുള്ളത് തിരഞ്ഞെടുക്കുക. അടുത്ത പേജില്‍ ചാറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ചോദിക്കുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക. തുടര്‍ന്ന് ഒരു കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുമായി നിങ്ങളെ ബന്ധപ്പെടുത്തുകയും പ്രശ്‌നം എന്താണെന്ന് ചാറ്റിലൂടെ വിശദീകരിക്കുകയും ചെയ്യാം.

ഈ പ്രക്രിയ പൂര്‍ണമായി കഴിഞ്ഞാല്‍ ഗൂഗിള്‍ പേയില്‍ നിന്ന് ഒരു ഇമെയില്‍ ഉപയോക്താവിന് ലഭിക്കുന്നതാണ്. എത്ര ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കുമെന്ന് ഈ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. പണം നഷ്ടമായി ഏഴ് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ലെങ്കില്‍ മാത്രം കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടാല്‍ മതി.

logo
The Fourth
www.thefourthnews.in