മൊബൈല്‍ ഫോണ്‍
ടെലിവിഷനിലേക്ക് മിറര്‍ ചെയ്യുന്നത് എങ്ങനെ?

മൊബൈല്‍ ഫോണ്‍ ടെലിവിഷനിലേക്ക് മിറര്‍ ചെയ്യുന്നത് എങ്ങനെ?

ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് മിററിങ് ഉപയോഗപ്പെടുത്തുന്നത്
Published on

മൊബൈല്‍ ഫോണുകള്‍ ശരീരത്തിന്റെ ഭാഗമായി മാറിയ ഇക്കാലത്ത് അതില്‍ കൂടുതല്‍ എന്ത് ലഭിക്കും എന്ന ചിന്തയിലാണ് യുവത. ഒരുകാലത്ത് വലിയ ക്യാമറകള്‍ ഉള്ളപ്പോള്‍ മാത്രം പകര്‍ത്താന്‍ സാധിച്ചിരുന്ന നിമിഷങ്ങളെയും മുഹൂര്‍ത്തങ്ങളെയും ഇപ്പോള്‍ ആഗ്രഹിക്കുന്ന സമയത്ത് കൈയില്‍ ഒതുങ്ങുന്ന ഫോണിലേക്ക് പകര്‍ത്തി സൂക്ഷിക്കാന്‍ ഇന്ന് നമുക്കാകുന്നുണ്ട്. എന്നാല്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഫോണിന്റെ ചെറു സ്‌കക്രീനിനു പകരം വലിയ ടെലിവിഷന്‍ സ്‌ക്രീനിലോ മറ്റോ കാണാന്‍ സാധിച്ചാല്‍ അതില്‍പ്പരം സന്തോഷം ലഭിക്കാനില്ല.

മിററിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇതിനോടകം തന്നെ ഈ സംവിധാനം ഉപയോഗപ്പെടുത്തി വരുന്നവരാണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്‌ക്രീന്‍ ടെലിവിഷനിലേക്കെങ്ങനെ എത്തിക്കാം

നിലവില്‍ അഞ്ചാം തലമുറയില്‍പ്പെട്ട എല്ലാ മൊബൈല്‍ ഫോണുകളിലും മിററര്‍ കാസ്റ്റിങ്ങ് സംവിധാനമായ മിര്‍സാറ്റ് ലഭ്യമാണ്. മൊബൈല്‍ ദൃശ്യങ്ങള്‍ ടിവിയിലേക്ക് പകര്‍ത്താനുളള വയര്‍ലെസ് സംവിധാനമാണിത്. ഇത് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ടിവിയുമായി ബന്ധിപ്പിക്കാനാവും. മൊബൈല്‍ ഫോണിന്റെ മുകളിലെ വിന്‍ഡോ ഡ്രാഗ് ചെയ്താല്‍ ലഭിക്കുന്ന ക്വിക്ക് സെറ്റിങ്ങ് മെനുവിലൂടെയാണ് കണക്ഷന്‍ സാധ്യമാവുന്നത്. ഒരോ ഫോണിലും വ്യത്യസ്തമായ രീതിയിലാവും ഈ സംവിധാനം ഉണ്ടാവുക. സാംസങ് ഫോണുകളില്‍ സ്മാര്‍ട്ട് വ്യൂ എന്ന ഓപ്ഷനില്‍ പ്രസ് ചെയ്യുന്നതോടെ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും അടുത്തുളള ഡിവൈസുകളിലേക്ക് എത്താനാകും. അതില്‍ നിന്ന് ടിവി ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഉടന്‍ തന്നെ ഫോണ്‍ ടെലിവിഷനുമായി കണക്ട് ചെയ്യാം. ഫോണും ടിവിയും ഒരേ ബ്രാന്‍ഡില്‍ ഉളളതാണെങ്കില്‍ കൂടുതല്‍ വേഗത്തില്‍ കണക്ഷന്‍ സാധ്യമാവുകയും ചെയ്യും.

ലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ മിര്‍സാറ്റ് ഓപ്ഷന്‍ സാധ്യമാകുമോ എന്ന് ഉറപ്പുവരുത്തുക

ടെലിവിഷനില്‍ ഏതെങ്കിലും തരത്തിലുളള സ്ട്രീമിങ്ങ് ഡിവൈസുകള്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ കാണുന്ന കണ്ടന്റിന് അനുസരിച്ച് സ്ട്രീമിങ്ങ് രീതിയും വ്യത്യാസപ്പെടും. ടെലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ മിര്‍സാറ്റ് ഓപ്ഷന്‍ സാധ്യമാകുമോ എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സ്ട്രീമിങ്ങ് ഡിവൈസാണ് ഗൂഗിള്‍ ക്രോം കാസ്റ്റ്. മൊബൈല്‍ ഫോണും ടെലിവിഷനും ഒരേ വൈഫൈ നെറ്റ്‌വര്‍ക്കിലാണോ കണക്ട് ചെയ്തിരിക്കുന്നതെന്നതാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

സ്ട്രീമിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സ്ട്രീമിംഗ് ആപ്പ് ഓപ്പണ്‍ ചെയ്തതിന് ശേഷം മിറര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കണ്ടന്റ് ഏതെന്ന് തിരഞ്ഞെടുക്കണം. തുടര്‍ന്ന് കാസ്റ്റ് ബട്ടണ്‍ ( സ്ട്രീം അല്ലെങ്കില്‍ മിറര്‍ ബട്ടണ്‍ ) തിരഞ്ഞെടുക്കുക. കുറച്ച് സമയങ്ങള്‍ക്കുളളില്‍ ടിവിയിലേക്ക് ദൃശ്യങ്ങളെത്തും.

സ്‌ക്രീന്‍ മിററിങ്ങ് ഡിസ്‌കണക്ട് ചെയ്യുന്നത് അതിലേറെ എളുപ്പമാണ് . ആന്‍ഡ്രോയിഡ് ഫോണിന്റെ സ്‌ക്രീന്‍ സ്വൈപ്പ് ചെയ്യുന്നതിലൂടെ കണക്ട് ആയിട്ടുളള സ്ട്രീമിങ്ങ് ഡിവൈസുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. അതില്‍ നിന്ന് വേഗത്തില്‍ ഡിസ്കണക്ഷന്‍ സാധ്യമാകും.

logo
The Fourth
www.thefourthnews.in