ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോയും ഗൂഗിളില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യാം?

ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോയും ഗൂഗിളില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യാം?

നിങ്ങളുടെ നഗ്ന വീഡിയോകളോ ചിത്രങ്ങളോ ഗൂഗിള്‍ സെർച്ചിലൊ അല്ലെങ്കില്‍ വെബ്‌പേജുകളിലോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അവ നീക്കം ചെയ്യാനാകും
Updated on
1 min read

ഈ മാസം ആദ്യമാണ് ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും തടയുന്നതിനായുള്ള നടപടികളിലേക്ക് കടന്നതായി ഗൂഗിള്‍ അറിയിച്ചത്. സെർച്ചില്‍ നിന്ന് ഡിപ്ഫേക്കുകള്‍ നീക്കം ചെയ്യുന്നതിനായി ഉപയോക്താവിന് തന്നെ ഗൂഗിളിനോട് ആവശ്യപ്പെടാനുള്ള സംവിധാനവും അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍.

നിങ്ങളുടെ നഗ്ന വീഡിയോകളോ ചിത്രങ്ങളോ ഗൂഗിള്‍ സെർച്ചിലൊ അല്ലെങ്കില്‍ വെബ്‌പേജുകളിലോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അവ നീക്കം ചെയ്യാനാകും. എങ്ങനെയെന്ന് പരിശോധിക്കാം.

https://support.google.com/websearch/contact/content_removal_form ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതാണ് ഗുഗിളിന്റെ വെബ് ഫോം.

ശേഷം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ നിന്ന് Content contains nudity or sexual material” തിരഞ്ഞെടുക്കുക.

ഇനി നിങ്ങള്‍ ഏത് രാജ്യത്തെ പൗരനാണെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരോ രാജ്യങ്ങള്‍ക്കും വ്യത്യസ്ത ഫോമുകളാണ്. ഇന്ത്യയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് അനുസരിച്ചുള്ള ഫോമായിരിക്കും ഗൂഗിള്‍ നല്‍കുക. https://support.google.com/legal/contact/lr_idmec ഈ ലിങ്കിലൂടെ അടുത്ത വിൻഡോയിലേക്ക് പോകാനും സാധിക്കും.

ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോയും ഗൂഗിളില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യാം?
'വര' വീണ സ്ക്രീൻ സൗജന്യമായി മാറ്റിവയ്ക്കാമെന്ന് വൺ പ്ലസ്; തിരഞ്ഞെടുത്ത മോഡലുകൾ ഇതൊക്കെയാണ്

ശേഷം താഴെയായി Select One എന്നൊരു ഓപ്ഷനുണ്ടാകും. അതില്‍ നിന്ന് Google Search തിരഞ്ഞെടുക്കുക. നിങ്ങള്‍ റിപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന കോണ്ടന്റ് എതാണെന്ന ചോദ്യത്തിനാണ് ഇനി മറുപടി നല്‍കേണ്ടത്. മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. Nudity of graphic sexual content സെലക്ട് ചെയ്യുക.

സ്കോള്‍ ചെയ്ത് താഴേക്ക് വരുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനുകളാണുള്ളത്. അതെല്ലാം തെറ്റാതെ നല്‍കുക.

നിങ്ങള്‍ കണ്ട ഡീപ്ഫേക്ക് വീഡിയോയുടെ അല്ലെങ്കില്‍ ചിത്രത്തിന്റെ യുആർഎല്‍ നല്‍കുക. അവയുടെ സ്ക്രീൻഷോട്ടുകളും നല്‍കേണ്ടതുണ്ട്. എല്ലാം കൃത്യമായി കൊടുത്തതിന് ശേഷം Submit ചെയ്യുക.

logo
The Fourth
www.thefourthnews.in