ക്രോം ബ്രൗസറില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാം?

ക്രോം ബ്രൗസറില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാം?

മൊബൈലുകളില്‍ ഒരു പ്രത്യേക ആപ്ലിക്കേഷനായും ബ്രൗസറില്‍ സംയോജിപ്പിച്ചുമാണ് കമ്പനി ഗൂഗിള്‍ ലെന്‍സ് നല്‍കിയിരിക്കുന്നത്
Updated on
1 min read

നിരവധി ഫീച്ചറുകളുള്ള വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. അതിലൊന്നാണ് ഗൂഗിള്‍ ലെന്‍സ്. അധികമാരും ഉപയോഗിക്കാത്തൊരു ഫീച്ചർ എന്ന് തന്നെ പറയാം. ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് ഏതൊരു ചിത്രത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.

മൊബൈലുകളില്‍ ഒരു പ്രത്യേക ആപ്ലിക്കേഷനായും ബ്രൗസറില്‍ സംയോജിപ്പിച്ചുമാണ് കമ്പനി ഗൂഗിള്‍ ലെന്‍സ് നല്‍കിയിരിക്കുന്നത്. ഡെസ്ക്ടോപ്പില്‍ ക്രോമില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം.

ആദ്യം ക്രോമില്‍ പ്രവേശിച്ച് ഒരു ചിത്രം തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് വിവരങ്ങള്‍ ആവശ്യമായ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.

റൈറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം ലഭിക്കുന്ന മെനുവിലുള്ള സേർച്ച് ഇമേജ് വിത്ത് ഗൂഗിള്‍ (Search Image with Google) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

മുഴുവന്‍ സ്ക്രീനിലുമായി നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ എക്സ്പാന്‍ഡ് ബട്ടണില്‍ ക്ലിക്കറ്റ് ചെയ്താല്‍ മതിയാകും.

ക്രോം ബ്രൗസറില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാം?
കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍

ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം?

നിങ്ങള്‍ സേർച്ച് ചെയ്തു കണ്ടെത്തിയ ചിത്രത്തിന്റെ ഉറവിടം എളുപ്പത്തില്‍ കണ്ടെത്താം. മൂന്ന് ഓപ്ഷനുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. സേർച്ച്, ടെക്സ്റ്റ്, ട്രാന്‍സ്‌ലേറ്റ് (Search, Text and Translate).

ചിത്രത്തിനോട് സമാനമുള്ള മറ്റ് ചിത്രങ്ങള്‍ ലഭിക്കുന്നതിനായി സേർച്ചില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

ചിത്രത്തില്‍ എന്തെങ്കിലും ടെക്സ്റ്റ് ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് അറിയാന്‍ ടെക്സ്റ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

അടുത്തതായി ട്രാന്‍സ്‌ലേറ്റ് എന്ന ഓപ്ഷനാണുള്ളത്. ചിത്രത്തിലുള്ള ടെക്സ്റ്റ് ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നതിനായാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in