വാട്സാപ്പിൽ സ്പാം കോളുകൾ ശല്യമാകുന്നുണ്ടോ? ഇതാ പരിഹാരം

വാട്സാപ്പിൽ സ്പാം കോളുകൾ ശല്യമാകുന്നുണ്ടോ? ഇതാ പരിഹാരം

ഇന്റര്‍നെറ്റ് വഴിയുള്ള സ്പാം കോളുകളില്‍നിന്ന് ഉപയോക്താക്കളെ സഹായിക്കാനാണ് ട്രൂകോളറുമായി ചേർന്നുള്ള പുതിയ നീക്കം
Updated on
1 min read

കോള്‍ ഐഡിന്റിഫിക്കേഷന്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ സേവനം ഇനി മുതല്‍ വാട്‌സാപ്പിലും ലഭ്യമാകുമെന്ന വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വാട്‌സാപ്പിലെ സ്പാം സന്ദേശങ്ങളും കോളുകളും തിരിച്ചറിയാനും അത് തടയാനുമാണ് ട്രൂകോളര്‍ മെറ്റയുമായി കൈകോര്‍ത്തത്.

ഇന്ത്യയില്‍ വാട്‌സാപ്പിന് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളാണ് നിലവിലുള്ളത്. നിലവില്‍ ബീറ്റ വേര്‍ഷനിലുള്ള ഈ ഫീച്ചര്‍ മെയില്‍ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുമെന്ന് ട്രൂകോളര്‍ ചീഫ് എക്‌സിക്യൂട്ടീവ് അലന്‍ മമേദി അറിയിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയുള്ള സ്പാം കോളുകളില്‍നിന്ന് ഉപയോക്താക്കളെ സഹായിക്കാനാണ് പുതിയ നീക്കം.

സ്പാം കോളുകൾ എങ്ങനെ തടയാം?

ഘട്ടം ഒന്ന്

  • ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ബീറ്റാ പ്രോഗ്രാമിൽ ജോയിന്‍ ചെയ്യുക

  • ശേഷം പ്ലേ സ്റ്റോറില്‍ കയറി ട്രൂകോളര്‍ എന്ന് തിരയുക

  • താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ബീറ്റ ടെസ്റ്റര്‍ എന്ന വിഭാഗത്തിന് കീഴിലുള്ള ജോയിന്‍ ബട്ടണില്‍ അമര്‍ത്തുക

  • പിന്നീട് പ്ലേ സ്റ്റോറില്‍ വീണ്ടും ട്രൂകോളറിനായി തിരയുക

  • ശേഷം ബീറ്റ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക

ഘട്ടം രണ്ട്

  • ഇൻസ്റ്റാൾ ചെയ്തതിന് ട്രൂകോളര്‍ തുറന്ന് ക്രമീകരണങ്ങളിലേയ്ക്ക് പോകുക

  • ശേഷം വാട്‌സാപ്പിലും മറ്റ് സന്ദേശമയക്കല്‍ ആപ്പുകളിലും അജ്ഞാത നമ്പര്‍ തിരിച്ചറിയുന്നതിനായുള്ള കോളര്‍ ഐഡിയില്‍ അമര്‍ത്തുക

  • ഈ ഫീച്ചര്‍ ലഭ്യമായി കഴിഞ്ഞാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കുകയും പരിശോധിക്കുകയും ചെയ്യുക. മറ്റ് തരത്തിലുള്ള ഏതെങ്കിലും സ്പാം ഉണ്ടെങ്കില്‍ അതും റിപ്പോർട്ട് ചെയ്യുക

ട്രൂകോളറിന്റെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളെങ്കിലും രാജ്യത്ത് ലഭിക്കുന്നുണ്ട്

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ടെലി മാര്‍ക്കറ്റിങ് കോളുകളും മറ്റ് സ്പാം കോളുകളും കൂടി വരികയാണെന്നാണ് കണക്ക്. ട്രൂകോളറിന്റെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളെങ്കിലും രാജ്യത്ത് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ഇത്തരം കോളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തടയണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വാട്സാപ്പിൽ സ്പാം കോളുകൾ ശല്യമാകുന്നുണ്ടോ? ഇതാ പരിഹാരം
വാട്സാപ്പിലും ട്രൂകോളർ വരുന്നു; നീക്കം ഇന്റർനെറ്റ് സ്പാം കോളുകൾ തടയാൻ

ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും ഇവരുമായി സഹകരിച്ച് പുതിയ സേവനം ഫീച്ചര്‍ നടപ്പാക്കുമെന്നും ട്രൂ കോളര്‍ വ്യക്തമാക്കി. രണ്ടാഴ്ചയായി ഇന്ത്യയില്‍ വാട്‌സാപ്പ് വഴിയുള്ള സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി അലന്‍ മമേദി പറഞ്ഞു. ടെലിമാര്‍ക്കറ്റിങ് കോളുകള്‍ ഇന്റര്‍നെറ്റ് മുഖേനയാക്കുന്നതിന്റെ ഭാഗമാണ് ഈ വര്‍ധനയെന്നാണ് കണക്കാക്കുന്നത്.

പരസ്യങ്ങള്‍, സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ തുടങ്ങിയില്‍ നിന്നാണ് ട്രൂകോളറിന് പ്രധാന വരുമാനം

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. ട്രൂകോളറിനാകട്ടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ആഗോളതലത്തില്‍ 35 കോടി ഉപയോക്താക്കളാണ് ട്രൂകോളറിനുള്ളത്. ഇതില്‍ 25 കോടിയും ഇന്ത്യയിലാണ്. പരസ്യങ്ങള്‍, സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ തുടങ്ങിയില്‍ നിന്നാണ് ട്രൂകോളറിന് പ്രധാന വരുമാനം.

logo
The Fourth
www.thefourthnews.in