'എല്ലാം രഹസ്യം', കൂട്ടപിരിച്ചുവിടലിന്  ഐബിഎം

'എല്ലാം രഹസ്യം', കൂട്ടപിരിച്ചുവിടലിന് ഐബിഎം

പരിചയസമ്പന്നരായ പ്രോഗ്രാമർമാർ, സെയിൽസ് ജീവനക്കാർ, സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയ മേഖലകളിൽ നിന്നും പിരിച്ചുവിടൽ സജീവമായി നടന്നിട്ടുണ്ട്
Updated on
1 min read

അമേരിക്കൻ മൾട്ടിനാഷണൽ ടെക് കമ്പനിയായ ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻസ് (ഐബിഎം) ഈയാഴ്ച ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. ഗണ്യമായ എണ്ണം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഈ വിഷയം രഹസ്യമാക്കി വെക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയെന്നും ദ രജിസ്റ്റർ റിപ്പോർട്ട് ചെയ്തു. ഒന്നിലധികം സ്രോതസ്സുകളെ ഉദ്ധരിച്ച് കമ്പനി വളരെ രഹസ്യമായി പിരിച്ചുവിടൽ നടപടി തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

'എല്ലാം രഹസ്യം', കൂട്ടപിരിച്ചുവിടലിന്  ഐബിഎം
ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു; വിലയും ബാങ്ക് ഓഫറുകളും അറിയാം

"പരമ്പരാഗത പിരിച്ചുവിടലുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് രഹസ്യമായി ചെയ്യുകയായിരുന്നു. പ്രത്യേകതകൾ പറയാതിരിക്കാൻ എൻഡിഎയിൽ ഒപ്പിടണമെന്ന് എൻ്റെ മാനേജർ എന്നോട് പറഞ്ഞു." കമ്പനിയിൽ നിന്ന് ജോലി നഷ്ടമായ ജീവനക്കാർ പറഞ്ഞു. പിരിച്ചുവിടലുകളുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാർ ഒരു എൻഡിഎ (നോൺ-ഡിസ്ക്ലോഷർ കരാർ) ഒപ്പിടേണ്ടി വന്നുവെന്നും ഇവർ പറയുന്നു.

പരിചയസമ്പന്നരായ പ്രോഗ്രാമർമാർ, സെയിൽസ് ജീവനക്കാർ, സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയ മേഖലകളിൽ നിന്നും പിരിച്ചുവിടൽ സജീവമായി നടന്നിട്ടുണ്ട്. കമ്പനിയിൽ ആകെ 288,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്കുകൾ. പിരിച്ചുവിടൽ ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയിൽ നിന്ന് ഐബിഎം നിരവധിയാളുകളെ ജോലിക്കെടുക്കുന്നുണ്ട്. അതേസമയം അമേരിക്കയിൽ ഹയറിങ് നിർത്തിവെച്ചിരിക്കുകയാണ്.

'എല്ലാം രഹസ്യം', കൂട്ടപിരിച്ചുവിടലിന്  ഐബിഎം
ഇനി പറ്റിക്കല്‍ നടക്കില്ല! എഐ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കുരുക്കിടാൻ ഗൂഗിള്‍; പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും

പ്രായമായ അമേരിക്കക്കാരെ മാറ്റി യുവ ഇന്ത്യൻ ജീവനക്കാരെ നിയമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 മുതൽ പ്രായവിവേചനം സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഐബിഎം നേരിട്ടുണ്ട്. എന്നാൽ മിക്ക കേസുകളിലും കമ്പനി വിജയിച്ചിട്ടുമുണ്ട്.

ആകെ എത്രയാളുകൾ പിരിച്ചുവിടൽ പ്രക്രിയ മൂലം ബാധിക്കപ്പെട്ടുവെന്ന് വ്യക്തമല്ല. ഏകദേശം 8,000 ജീവനക്കാർക്കെങ്കിലും ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനുമാനം. അടുത്ത കുറച്ച് വർഷങ്ങളിൽ 7,800 ജോലികൾ ഐബിഎം വെട്ടിക്കുറക്കുമെന്ന് കഴിഞ്ഞ വർഷം സിഇഒ അരവിന്ദ് കൃഷ്ണ വിശദീകരിച്ചിരുന്നു.

'എല്ലാം രഹസ്യം', കൂട്ടപിരിച്ചുവിടലിന്  ഐബിഎം
ചാറ്റ്-ജിപിടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങൾ

ഐബിഎം വെട്ടിക്കുറക്കലുകൾ നടത്തിയെന്ന് സമ്മതിച്ചെങ്കിലും എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. 2024 ലെ ആദ്യ പാദ വരുമാന റിപ്പോർട്ടിൽ, ആസൂത്രിതമായ പിരിച്ചുവിടലുകളുടെ ചെലവ് നികത്താൻ 400 മില്യൺ ഡോളർ കമ്പനി ചിലവഴിച്ചിട്ടുണ്ട്. 2023 ൽ ഇങ്ങനെ ചിലവഴിച്ചത് 300 മില്യൺ ഡോളർ ആണ്. 2023 ൻ്റെ തുടക്കത്തിൽ, 3,900 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ ഐബിഎം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലെ ആർമൊങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ്‌ ഐബിഎം. 175-ലധികം രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in