നിർമിത ബുദ്ധി കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്

നിർമിത ബുദ്ധി കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്

അടുത്ത അഞ്ചുവര്‍ഷത്തില്‍ നിര്‍മിത ബുദ്ധി കാരണം 1.4 കോടി തൊഴിലുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ
Updated on
1 min read

സങ്കേതികവിദ്യയിലെ കുതിച്ചു ചാട്ടങ്ങൾ എക്കാലത്തും തൊഴിൽ വിപണിയെ അസന്തുലിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിർമിത ബുദ്ധി ലോകത്തെ നിയന്ത്രിക്കുന്ന കാലത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്. മനുഷ്യന് സാധ്യമായതും അസാധ്യമായതുമായ മേഖലകളിലൊക്കെ തന്നെ ഇതിനോടകം നിര്‍മിത ബുദ്ധി വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ടെക് വ്യവസായത്തെ അക്ഷരാര്‍ഥത്തില്‍ മാറ്റിവരച്ചാണ് നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിധ്യമായത്.

സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം കഴിഞ്ഞ കുറച്ച് കാലമായി അസ്ഥിരമായ ടെക് തൊഴിൽ വിപണിയിൽ ചാറ്റ്ജിപിടി, ബാർഡ്, ബിങ് തുടങ്ങിയ എഐ ടൂളുകൾ കൂടി വന്നതോടെ, കാര്യങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായി. നിർമിത ബുദ്ധി കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം 4000 പേര്‍ക്കാണ് ജോലി നഷ്ടമായതെന്നാണ് പുതിയ റിപ്പോർട്ട്.

നിർമിത ബുദ്ധി കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്
'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും'; നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍

ടെക് മേഖലയെ ഞെട്ടിക്കുന്ന കണക്കുകളാണ് ചലഞ്ചർ, ഗ്രേ, ക്രിസ്മസ് പ്രതിമാസ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മാസം മാത്രം ജോലി നഷ്ടമായവരുടെ കണക്ക് 80000 ആണെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ 3,900 പേർക്കും ജോലി നഷ്ടമായത് എഐ കാരണമാണ്. സാമ്പത്തിക സാഹചര്യങ്ങള്‍, ചെലവ് ചുരുക്കല്‍, കമ്പനിയിലെ പുനര്‍നിര്‍മാണം, ലയനം, ഏറ്റെടുക്കലുകൾ ഇതെല്ലാമാണ് ജോലി നഷ്ടപ്പെടാനുള്ള മറ്റ് കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം ഇതുവരെയുണ്ടായ തൊഴിൽ നഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ജനുവരി മുതൽ മെയ് വരെ ഏകദേശം 4 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

അടുത്ത അഞ്ചുവര്‍ഷത്തില്‍ നിര്‍മിത ബുദ്ധി കാരണം 1.4 കോടി തൊഴിലുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികള്‍ക്ക് പകരമായി നിര്‍മിത ബുദ്ധിയിലധിഷ്ടിതമായി സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയതായാണ് കമ്പനികള്‍ വ്യക്തമാക്കുന്നതെന്ന് ഈ വർഷം ഫെബ്രുവരിയിൽ പുറത്തുവന്ന, Resumebuilder.com സര്‍വേ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും മൂന്നിൽ രണ്ട് ജോലികളും എഐ വഴി ഒരു പരിധിവരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നാണ് ഗോൾഡ്മാൻ സാച്ച്സിന്റെ പ്രവചനം.

നിർമിത ബുദ്ധി കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്
ആമസോൺ ഇനി നിങ്ങൾക്ക് കേടായ ഉത്പന്നങ്ങൾ അയയ്ക്കില്ല; ഗുണ നിലവാരം ഉറപ്പ് വരുത്താൻ AI സാങ്കേതികവിദ്യ

ടെക് മേഖലയിൽ നിര്‍മിത ബുദ്ധിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും സര്‍വേകളും ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ സേവനം മാത്രമാണ് നിര്‍മിത ബുദ്ധിയെ മാറ്റിക്കൊണ്ട് ചെയ്യാവുന്ന പ്രവര്‍ത്തിയെന്നാണ് ചാറ്റ് ജിപിടിയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പുതിയ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് എഐ വിദഗ്ധരും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

logo
The Fourth
www.thefourthnews.in