ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്

ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്

ഉയർന്ന പണപ്പെരുപ്പം മൂലം ഉപഭോക്താക്കളുടെ ആവശ്യം കുറയുന്നതാണ് സ്മാർട്ട്ഫോൺ ഇടിവിന് കാരണമെന്നാണ് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ വ്യക്തമാക്കുന്നത്
Updated on
1 min read

ഇന്റർനാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കുകൾ പ്രകാരം 2019ന് ശേഷം ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്. വിപണിയിൽ 10% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുനിന്നുള്ള കയറ്റുമതി 144 ദശലക്ഷമായി കുറഞ്ഞു. നിരവധി വിലക്കിഴിവുകളും, സ്കീമുകളും ഉണ്ടായിട്ടും ദീപാവലിക്ക് ശേഷമുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഉയർന്ന പണപ്പെരുപ്പം മൂലം ഉപഭോക്താക്കളുടെ ആവശ്യം കുറയുന്നതാണ് ഇടിവിന് കാരണമെന്നാണ് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട വിതരണ സാഹചര്യം നിലനിൽക്കുമ്പോഴും ഉപഭോക്താക്കളുടെ ആവശ്യം കുറയുന്നത് വിപണിയ്ക്ക് ഒരു വെല്ലുവിളിയായി ഇപ്പോഴും തുടരുകയാണ്.

മികച്ച സ്മാർട്ട്ഫോണുകൾ എടുക്കുമ്പോൾ മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ഷവോമിയാണ്. രണ്ടാം സ്ഥാനത്ത് സാംസങും. വിവോയാണ് സാംസങിന് തൊട്ടുപിന്നിൽ. ഓപ്പോ, റിയൽമി എന്നിവ നാലും അഞ്ചും സ്ഥാനവും കയ്യടക്കിരിക്കുകയാണ്. 2022ൽ ശരാശരി വിൽപ്പന വില 18% വർധിച്ച് 224 ഡോളർ ആയി റെക്കോർഡ് നേട്ടത്തിലെത്തിയിരുന്നു. 2021ലിത് 54% ആയിരുന്നു. 2022ൽ 50 മില്യൺ 5ജി സ്മാർട്ട്ഫോണുകളാണ് രാജ്യത്തെ വിപണിയിൽ എത്തിയത്. 2022ൽ 201ദശലക്ഷം മൊബൈൽ ഫോണുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്. 12% വാർഷിക ഇടിവും രേഖപ്പെടുത്തി.

മാർക്കറ്റ് ഇന്റലിജൻസ്, ഉപദേശക സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ ടെക്നോളജി മാർക്കറ്റുകൾ എന്നിവയ്‌ക്കായുള്ള ഇവന്റുകളുടെ ആഗോള ദാതാവാണ് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി). 1964-ൽ സ്ഥാപിതമായ ഐഡിസി, ലോകത്തിലെ പ്രമുഖ ടെക് മീഡിയ, ഡാറ്റ, മാർക്കറ്റിങ് സേവന കമ്പനിയായ ഇന്റർനാഷണൽ ഡാറ്റ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്.

logo
The Fourth
www.thefourthnews.in