എല്ലാം ഒന്നിച്ച്, വരുന്നു റെയില്‍വേയുടെ 'സൂപ്പര്‍ ആപ്പ്'

എല്ലാം ഒന്നിച്ച്, വരുന്നു റെയില്‍വേയുടെ 'സൂപ്പര്‍ ആപ്പ്'

ഡിസംബര്‍ അവസാനത്തോടെ സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്
Updated on
1 min read

ടെയിന്‍ യാത്രയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒന്നിപ്പിക്കാന്‍ നടപടിയുമായി റെയില്‍വേ. യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്ഫോം ടിക്കറ്റ് തുടങ്ങിയ പ്രധാന സേവനഭങ്ങള്‍ എല്ലാം ഒന്നിച്ച് ലഭിക്കുന്ന സൂപ്പര്‍ ആപ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഡിസംബര്‍ അവസാനത്തോടെ സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഐആര്‍സിടിസിയും സംയുക്തമായാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളും പ്രവര്‍ത്തിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ്, ജനറല്‍ ടിക്കറ്റിനായി യുടിഎസ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

എല്ലാം ഒന്നിച്ച്, വരുന്നു റെയില്‍വേയുടെ 'സൂപ്പര്‍ ആപ്പ്'
അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

ട്രെയിന്‍ റണ്ണിങ് സ്റ്റാറ്റസ് തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ ആപ്പോടെ ഈ സാഹചര്യങ്ങളില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐആര്‍സിടിസി ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക് , പരാതി പരിഹാരത്തിനുള്ള റെയില്‍ മദദ് സംവിധാനത്തിനുള്ള പകരം സൗകര്യങ്ങളും ഈ ആപ്പിലുണ്ടാകും.

വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയായും സൂപ്പര്‍ ആപ്പിനെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും റെയില്‍വേയ്ക്കുണ്ട്. 2023-24-ല്‍ മാത്രം ഐആര്‍സിടിസിയുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.

logo
The Fourth
www.thefourthnews.in