2024ലെ ന്യൂസ് റൂമുകളില്‍ എഐ: മാധ്യമലോകത്തെ വിചിത്രമായ ആശങ്കകള്‍

2024ലെ ന്യൂസ് റൂമുകളില്‍ എഐ: മാധ്യമലോകത്തെ വിചിത്രമായ ആശങ്കകള്‍

മാധ്യമലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ടിന്റെ തലക്കെട്ടും നിര്‍മിതബുദ്ധിയുടേതാണ്‌
Updated on
1 min read

പല മേഖലകളിലും ദിനംപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ആധിപത്യം വർധിപ്പിക്കുകയാണ്. വാർത്തലോകത്തേക്കുള്ള നിർമിതബുദ്ധിയുടെ കടന്നുവരവും വളരെ പെട്ടന്നായിരുന്നു. വാർത്താ മുറികളിൽ സാങ്കേതികവിദ്യ ചെലുത്തിയ ചലനത്തിന്റെ ഫലമാണ് ഡിജിറ്റൽ ന്യൂസിലേക്ക് വാർത്താലോകം മാറിയതും മൊബൈൽ ഫോൺ വാർത്താ വിന്യാസത്തിന്റെ മുഖ്യകേന്ദ്രമായി മാറിയതും. ഇത്രയും നാൾ വാർത്ത ശേഖരിക്കുന്നതിനും വിന്യസിക്കുന്നതിനും നെറ്റ് വർക്ക് ചെയ്യുന്നതിനുമാണ് ടെക്നോളജി മുന്നിൽനിന്ന് നയിച്ചതെങ്കിൽ എഐയും മറ്റ് നൂതന സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെയും വാർത്താ രീതികളെയുമെല്ലാം പരമ്പരാഗത ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

2024ലെ ന്യൂസ് റൂമുകളില്‍ എഐ: മാധ്യമലോകത്തെ വിചിത്രമായ ആശങ്കകള്‍
റാബിറ്റ് ആർ1: എഐ സാങ്കേതികവിദ്യയില്‍ ഒരു കുഞ്ഞന്‍ അസിസ്റ്റന്റ്

അടുത്തകാലത്ത് പുറത്തുവന്ന പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആഗോളതലത്തിൽ പകുതിയോളം ന്യൂസ് റൂമുകളിലും ഇപ്പോൾ ചാറ്റ് ജിപിടി പോലെയുള്ള എഐ ടൂളുകളുടെ ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ്. വാർത്ത അവതരിപ്പിക്കുന്നതിനായി എഐ അവതാരകരും സജീവമാകുകയാണ്. ആദ്യം പ്രമുഖ മാധ്യമസ്ഥാപനമായ ഇന്ത്യ ടുഡേയും പിന്നാലെ മറ്റ് സ്ഥാപനങ്ങളുമെല്ലാം അവരുടെ എഐ വാർത്ത അവതാരകരെ അവതരിപ്പിച്ചിരുന്നു. ഇത്രയുമധികം സ്വാധീനം വാർത്തമേഖലകളിൽ എഐ ചെലുത്തുമ്പോൾ വാർത്തവായനക്കാർക്കും മാധ്യമപ്രവർത്തകർക്കും എഐ ടൂളുകൾ ജോലിഭീഷണി ഉയർത്തി സജീവമാകുമോയെന്നാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസം പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് എഐ, ജനറേറ്റീവ് എഐ എന്നിവ വാർത്തകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം കുറയ്ക്കുമെന്ന് 70 ശതമാനത്തിലധികം മുതിർന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും അവകാശപ്പെട്ടതായി സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ ന്യൂയോർക്ക് ടൈംസ് എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ ജിപിടിക്കും അതിന്റെ പ്രധാന കമ്പനിയായ ഓപ്പൺ എഐയ്‌ക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയ വാർത്തയെത്തുടർന്ന് മാധ്യമസ്ഥാപനങ്ങൾക്ക് എഐ വ്യവസായത്തോടുള്ള അവിശ്വാസം വർധിച്ചുവെന്നാണ് റിപ്പോർട്ട്.

2024ലെ ന്യൂസ് റൂമുകളില്‍ എഐ: മാധ്യമലോകത്തെ വിചിത്രമായ ആശങ്കകള്‍
ടെക് മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി കമ്പ്യൂട്ടർ സയന്‍സ് ഡിഗ്രി ആവശ്യമില്ല: ഐബിഎം എഐ തലവന്‍

റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പരാമർശിക്കുന്ന റിപ്പോർട്ട് പ്രകാരം ടാഗിങ്, ട്രാൻസ്‌ക്രൈബിങ്, കോപ്പി എഡിറ്റിങ് തുടങ്ങിയ ബാക്ക്-എൻഡ് ഓട്ടോമേഷൻ ജോലികൾക്കാണ് ന്യൂസ് റൂമുകളിൽ എഐ ടൂളുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. നിരവധി യൂറോപ്യൻ മാധ്യമങ്ങൾ അവരുടെ ലേഖനങ്ങളുടെ തുടക്കത്തിൽ എ ഐ ജനറേറ്റഡ് ബുള്ളറ്റ് പോയിന്റുകൾ ചേർക്കുന്നുണ്ട്. ഇത്തരത്തിൽ എഐ സൃഷ്ടിക്കുന്ന ചുരുങ്ങിയ വാർത്തകൾ വായനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

വായക്കാർക്ക് എളുപ്പം വാർത്തകൾ തിരഞ്ഞെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള എഐ അധിഷ്ഠിത തലക്കെട്ടുകൾ നിരവധി മാധ്യമസ്ഥാപനങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ഭാഷകളിലെ ട്രാൻസ്ക്രിപ്ഷൻ ടൂളുകളും എഐ ടൂളുകളുടെ സാഹായത്തോടെ മെച്ചപ്പെട്ടിട്ടുണ്ട്.

2024ലെ ന്യൂസ് റൂമുകളില്‍ എഐ: മാധ്യമലോകത്തെ വിചിത്രമായ ആശങ്കകള്‍
ചാറ്റ് ജിപിടി മികച്ച രീതിയിൽ പ്രയോജനപ്പെടുത്താം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പക്ഷേ, മറുവശത്ത് എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് മാധ്യമരംഗത്ത് വലിയ ഭീഷണികൾ ഉയർത്തുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. എഡിറ്റർ ഇൻ ചീഫ്, എഡിറ്റർ, പ്രൂഫ് റീഡർ, സെക്രട്ടറി, ഫോട്ടോ എഡിറ്റർ തുടങ്ങിയ തസ്തികകൾ വരും കാലങ്ങളിൽ ഇന്നത്തേതുപോലെ നിലനിൽക്കില്ലെന്നാണ് ജർമൻ മാധ്യമസ്ഥാപനമായ ആക്‌സൽ സ്പ്രിംഗർ എസ്ഇയുടെ കണ്ടെത്തൽ.

logo
The Fourth
www.thefourthnews.in