ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു; 3.1 കോടി പേരുടെ സ്വകാര്യവിവരങ്ങള്‍ പുറത്ത്

ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു; 3.1 കോടി പേരുടെ സ്വകാര്യവിവരങ്ങള്‍ പുറത്ത്

ഒക്ടോബർ ഒൻപതിനായിരുന്നു സൈബർ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്
Updated on
1 min read

അമേരിക്കൻ ഡിജിറ്റല്‍‌ ലൈബ്രറി വെബ്‌സൈറ്റായ ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു. 3.1 കോടി പേരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇ മെയില്‍ അഡ്രസുകള്‍, പാസ്‌വേഡുകള്‍, സ്ക്രീൻ നെയിമുകള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ഇന്റർനെറ്റ് ആർക്കൈവില്‍ സൂക്ഷിച്ചിരുന്നത്.

ഹാക്ക് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളോട് ഉടൻ തന്നെ ഇ മെയില്‍ പാസ്‌വേഡുകള്‍ മാറ്റാൻ സൈബർ സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു. പലസ്തീൻ അനുകൂല ഹാക്കവിസ്റ്റ് ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഒക്ടോബർ ഒൻപതിനായിരുന്നു സൈബർ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. "ഇന്റർനെറ്റ് ആർക്കൈവിന്റെ സുരക്ഷാ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകർക്കപ്പെട്ടേക്കാമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. എച്ച്ഐബിപിയില്‍ 3.1 കോടി പേരെയും കാണാം," സൈറ്റ് തുറന്ന ഉപയോക്താക്കള്‍ക്ക് ലഭിച്ച സന്ദേശം ഇതായിരുന്നു.

ഹാവ് ഐ ബീൻ പോണ്‍ഡുമായി (Have I Been Pwned? - HIBP) ബന്ധപ്പെടുത്തിയായിരുന്നു സന്ദേശം. തങ്ങളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടോയെന്ന് അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണിത്.

ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു; 3.1 കോടി പേരുടെ സ്വകാര്യവിവരങ്ങള്‍ പുറത്ത്
'ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്, ഇസ്രയേലിനെ തടയണം'; അമേരിക്കയെ ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ഇന്റർനെറ്റ് ആർക്കൈവിന്റെ സ്ഥാപകനായ ബ്രൂസ്റ്റർ കാഹ്‌ലെ സംഭവത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. സൈബർ ആക്രമണം സംഭവിച്ചതായി ബ്രൂസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ബ്രൂസ്റ്റർ അറിയിച്ചു. ആക്രമണത്തെ ചെറുക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ഇന്റർനെറ്റ് ആർക്കൈവിന്റെ വെബ്സൈറ്റും വെബാക്ക് മെഷീനും നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല.

എസ് എൻ ബ്ലാക്ക്‌മെറ്റ (S N Blackmeta) എന്ന അക്കൗണ്ടാണ് സൈബർ അറ്റാക്കിന്റെ ഉത്തരാവിദിത്തം ഏറ്റെടുത്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ ഹാക്ക് ചെയ്തിട്ടുള്ളതും ഇതേ സംഘമാണെന്നാണ് ലഭിക്കുന്ന വിവരം. സമൂഹ മാധ്യമമായ എക്സിലൂടെ സംഘം തന്നെയാണ് ഇന്റർനെറ്റ് ആർക്കൈവ് സൈബർ ആക്രമണത്തിന് വിധേയമായതും തങ്ങളാണ് ഇതിനു പിന്നിലെന്ന കാര്യം വെളിപ്പെടുത്തിയതും.

logo
The Fourth
www.thefourthnews.in