ഐഫോണ്‍ 14 ഫ്ലിപ്പ്കാര്‍ട്ടില്‍ പകുതിവിലയില്‍
ആപ്പിളിന്റെ ഏറ്റവും മികച്ച വെര്‍ഷനായ ഐഫോണ്‍ 14 ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍നിന്ന് ലാഭത്തില്‍ സ്വന്തമാക്കാം. 2022 സെപ്തംബ്പറിൽ ഐഫോണ്‍ 14 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് 79,999 രൂപയായിരുന്നു വില. എന്നാൽ, ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍നിന്ന് 37,999 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫറിൽ ഫോണ്‍ സ്വന്തമാക്കാം. നിരവധി എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.
ഓഫര്‍ എങ്ങനെ ലഭ്യമാകും ?
നിലവില്‍ 71,000 രൂപയ്ക്കാണ് ഐഫോണ്‍ 14 ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാക്കിയിട്ടുളളത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറിലൂടെ 4000 രൂപ കുറയുന്നതോടെ വില 67,000 രൂപയിലെത്തും. നിങ്ങളുടെ കൈയിലുളള പഴയ ഐഫോണ്‍ എക്‌ചേഞ്ച് ചെയ്യുന്നതിലൂടെ 30,000 രൂപവരെ വില ലഭിക്കും. അങ്ങനെ 37,999 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാം. നിങ്ങളുടെ ഫോണിന്റെ മൂല്യം അതിന്റെ നിലവിലെ സ്ഥിതി വിലയിരുത്തിയശേഷമായിരിക്കും നിർണയിക്കുക.
6.1 ഇഞ്ച് വലിപ്പത്തില്‍ റെറ്റിന എക്‌സ് ഡി ആര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് പാനലും തിന്‍ ബേസിലും ഈ ഫോണിന്റെ പ്രത്യേകതയമാണ്. ഹൈഡൈനാമിക് റേഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുളളത്.
128 ,256 , 512 എന്നിങ്ങനെ മൂന്ന് വിധത്തില്‍ ഫോണില്‍ സ്‌റ്റോറേജ് ഒരുക്കിയിട്ടുണ്ട്. 5G, വൈഫൈ, ഡുവല്‍ സിം, ബ്ലൂടൂത്ത്, ജിപിഎസ്, ലൈറ്റിങ് പോര്‍ട്ട് ചാര്‍ജിങ് സൗകര്യങ്ങളും ഫോണിലുണ്ട്.