കാത്തിരിപ്പിന് അവസാനം;  ഐഫോൺ 16 സീരീസ് ഇന്ന്

കാത്തിരിപ്പിന് അവസാനം; ഐഫോൺ 16 സീരീസ് ഇന്ന്

ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 സീരീസ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ആഗോളവിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ
Updated on
1 min read

ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. കാലിഫോർണിയയിലെ കുപ്പർട്ടിനോയിലെ ആസ്ഥാനത്ത് ഇന്ത്യൻ സമയം രാത്രി പത്തരക്കാണ് ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും കാത്തിരുന്ന ഐഫോൺ ലോഞ്ച് ഇവന്റ് നടക്കുക. 16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വിലവരും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 സീരീസ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ആഗോളവിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

കാത്തിരിപ്പിന് അവസാനം;  ഐഫോൺ 16 സീരീസ് ഇന്ന്
'വാട്ട്സ്ആപ്പ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച', ഭാവിയിൽ നിർണായകമാകുക എഐ എന്ന് കമ്പനി മേധാവി

ഐഫോണ്‍ 16, 16 പ്ലസ്,16 പ്രോ , 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകള്‍ ആണ് ഇന്ന് അനാവരണം ചെയ്യുക. ഒപ്പം ആപ്പിള്‍ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളും ലോഞ്ച് ചെയ്യും.എ 18 ചിപ്പ് സെറ്റിലാണ് ഐഫോണ്‍ 16 സീരീസെത്തുന്നത്. പ്രീമിയം ഫ്ലാഗ്ഷിപ്പ് എന്ന ടൈറ്റിലോടെയാണ് ഐഫോൺ 16 എത്തുന്നത് എന്നത് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ചിപ്സെറ്റ്, ക്യാമറ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളിൽ സുപ്രധാന മാറ്റവുമായാണ് ഐഫോൺ 16 സീരീസ് എത്തുന്നത്. എല്ലാ മോഡലുകളിലും ഡെഡിക്കേറ്റഡ് ക്യാപ്ച്ചർ ബട്ടൺ ഉൾപ്പെടുത്തുമെന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. കൂടാതെ, മുഴുവൻ ലൈനപ്പും തിളങ്ങുന്ന ടൈറ്റാനിയം ഫിനിഷിൽ സ്‌പോർട് ചെയ്യുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇത് മുൻ മോഡലുകളുടെ സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷുകളെ അപേക്ഷിച്ച് മികച്ചതും പ്രീമിയം ലുക്കും, മികച്ച സ്‌ക്രാച്ച് പ്രതിരോധവും നൽകും.

കാത്തിരിപ്പിന് അവസാനം;  ഐഫോൺ 16 സീരീസ് ഇന്ന്
ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 6.3 ഇഞ്ചും 6.9 ഇഞ്ചും വലിപ്പമുള്ള വലിയ ഡിസ്‌പ്ലേകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് സ്റ്റാൻഡേർഡ് ഐഫോണ്‍ 16, 16 പ്ലസ് എന്നിവ നേരത്തെ ഉള്ള മോഡലുകളുടെ വലിപ്പം തന്നെ നിലനിർത്തും. ഐഫോണ്‍ 16ന്‍റെ ഒഎല്‍ഇഡി ഡിസ്പ്ലെകള്‍ മൈക്രോ-ലെന്‍സ് ടെക്നോളജി ഉപയോഗിക്കും എന്നതാണ് മറ്റൊരു സവിശേഷത. വൈദ്യുതി ഉപയോഗിക്കുന്നത് കുറച്ച് കൂടുതല്‍ ബ്രൈറ്റ്നസ് ഡിസ്പ്ലെയ്ക്ക് നല്‍കാന്‍ ഈ ടെക്നോളജിക്കാകും. ഇത് ബാറ്ററി ലൈഫ് കൂടുതല്‍ നിലനിർത്താന്‍ സഹായിക്കുന്ന ഘടകമാണ്.

കാത്തിരിപ്പിന് അവസാനം;  ഐഫോൺ 16 സീരീസ് ഇന്ന്
ചാറ്റ് ജിപിറ്റിക്ക് ഇനി ചെലവേറും: പുതിയ മോഡലുകളില്‍ നൂറ് ഇരട്ടി നിരക്ക് വര്‍ധനയുമായി ഓപ്പണ്‍ എഐ

ബോർഡർ റിഡക്ഷന്‍ സ്ട്രക്ച്ചർ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 16 ന് യുഎസ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ വില 67100 രൂപയും 16 പ്ലസിന് 75500 രൂപയും 16 പ്രോയ്ക്ക് 92300 രൂപയും പ്രൊമാക്സിന് 100700 രൂപയുമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ വില കൂടും. പ്രൊമാക്സിന് ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ വിലവരുമെന്നാണ് കണക്ക്.

സാംസങ് ഗ്യാലക്‌സി എസ്24 എന്നിവ ഉൾപ്പടെയുള്ളവയോട് നേരിട്ട് ഏറ്റുമുട്ടാൻ തന്നെ തയ്യാറെടുത്തതാണ് ആപ്പിളിന്റെ വരവ്.

logo
The Fourth
www.thefourthnews.in