ഐ ഫോണ്‍ 16 സീരിസ് ലോഞ്ച് ചെയ്ത് ആപ്പിള്‍; ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയില്‍ 16 പ്രോ അവതരിപ്പിച്ച് കമ്പനി

ഐ ഫോണ്‍ 16 സീരിസ് ലോഞ്ച് ചെയ്ത് ആപ്പിള്‍; ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയില്‍ 16 പ്രോ അവതരിപ്പിച്ച് കമ്പനി

സെപ്റ്റംബര്‍ 13 മുതല്‍ പ്രീഓര്‍ഡര്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20-ന് ഇന്ത്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഫോണുകള്‍ വില്‍പനയ്ക്കെത്തും
Updated on
1 min read

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്ന ഐഫോണ്‍ 16 സീരീസ് ലോഞ്ച് ചെയ്തു ആപ്പിള്‍. മുന്‍ സീരിസുകളെ അപേക്ഷിച്ച് ഹാര്‍ഡ്‌വെയർ അപ്ഗ്രേഡുകളോടെയാണ് പുതിയ സീരിസ് പുറത്തിറക്കിയത്. പുതിയ സീരിസില്‍ ഐഒഎസിന്റെ നൂതന പതിപ്പ് കൂടാതെ പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്ത് ഐഫോണ്‍ 16 സീരീസിന്റെ വിലയും ലഭ്യത വിശദാംശങ്ങളും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയിലാണ് 16 പ്രോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലാണ് ആരംഭിക്കുന്നത്, ഇത് ഐഫോണ്‍ 15 പ്രോയുടെ പ്രാരംഭ വിലയായ 1,34,900 രൂപയേക്കാള്‍ 15,000 രൂപ കുറവാണ്.

ഐഫോണ്‍ 16ന്റെ് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,900, കൂടാതെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഹാന്‍ഡ്സെറ്റ് ലഭ്യമാണ്, യഥാക്രമം 89,900, 1,09,900 വിലകളില്‍ ഈ മോഡലുകള്‍ ലഭ്യമാണ്.

വലിയ ഐഫോണ്‍ 16 പ്ലസ് മോഡല്‍ 128 ജിബി മോഡലിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില. 99,900. ഉപഭോക്താക്കള്‍ക്ക് 512 ജിബി സ്റ്റോറേജുള്ള ഹാന്‍ഡ്സെറ്റ് 1,19,900 രൂപയ്ക്ക് വാങ്ങാനും കഴിയും.

ഐ ഫോണ്‍ 16 സീരിസ് ലോഞ്ച് ചെയ്ത് ആപ്പിള്‍; ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയില്‍ 16 പ്രോ അവതരിപ്പിച്ച് കമ്പനി
കാത്തിരിപ്പിന് അവസാനം; ഐഫോൺ 16 സീരീസ് ഇന്ന്

ഐഫോണ്‍ 16 പ്രോ 128ജിബി മോോഡലിന് 1,19,900 രൂപയാണ് വില. 256 ജിബി, 512ജിബി, 1ടിബി മോഡലുകള്‍ യഥാക്രമം 1,29,990, 1,49,900, 1,69,900 എന്നിങ്ങനെയാണ് വില.

ഐഫോണ്‍ 16 പ്രോ മാക്സ് 256 ജിബി മോഡലിന് 1,44,900 രൂപയും, 512 ജിബിക്ക് 1,64,900 രൂപയുമാണ്. അതേസമയം, 1ടിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ മാക്സ് മോഡലിന്റെ വില 1,84,900 ആണ്.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ കറുപ്പ്, പിങ്ക്, ടീല്‍, അള്‍ട്രാമറൈന്‍, വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 13 മുതല്‍ പ്രീഓര്‍ഡര്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20-ന് ഇന്ത്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഫോണുകള്‍ വില്‍പനയ്ക്കെത്തും. സെപ്റ്റംബര്‍ 20 മുതല്‍ എല്ലാ ഷോറൂമുകളിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

logo
The Fourth
www.thefourthnews.in