മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം

മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് നിരക്ക് വർധന ഒഴിവാക്കാൻ കഴിയില്ല
Updated on
1 min read

റിലയൻസ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ച മൊബൈൽ ഫോൺ റീചാർജ് പ്ലാൻ നിരക്ക് വർധന നാളെ പ്രാബല്യത്തിൽ വരികയാണ്. ചെറിയൊരു സൂത്രം പ്രയോഗിച്ചാൽ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് നിരക്ക് വർധന തൽക്കാലത്തേക്ക് ഒഴിവാക്കാൻ കഴിയും. അതെങ്ങനെയെന്ന് പരിശോധിക്കാം.

ജിയോയുടെ റീചാർജ് നിരക്കിൽ 12 മുതൽ 25 ശതമാനം വരെ വർധനവാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അതായത് ദിവസേന ഒന്നര ജിബി ഡേറ്റ ലഭ്യമാക്കിയിരുന്ന 239 രൂപയുടെ പ്ലാനുകൾക്ക് ഇനി മുതൽ 299 രൂപയായിരിക്കും ഈടാക്കുന്നത്. മറ്റു താരിഫികളിലും ആനുപാതികമായ വർധനയുണ്ട്.

എയർടെലിൻ്റെ റീചാർജ് നിരക്കിലും 11 മുതൽ 21 ശതമാനം വരെ വർധനവാണ് വരുന്നൃത്. വാർഷിക പ്ലാനുകൾക്ക് രണ്ട് കമ്പനികളും ഏകദേശം 600 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ജൂലൈ മൂന്നിന് മുൻപായി ചെയ്ത റീചാർജുകൾക്ക് ഈ നിരക്ക് വർധന ബാധകമായിരിക്കില്ല. അതിനാൽ തന്നെ നീണ്ട കാലത്തേക്കുള്ള പ്ലാനുകൾ ലാഭകരമായി ചെയ്യാൻ ഇതൊരു നല്ല അവസരമാണ്.

മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം
ബജറ്റ് ഫ്രണ്ട്‌ലി മുതല്‍ പ്രീമിയം വരെ; ജൂലൈയില്‍ എത്തുന്നത് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

എയർടെൽ, ജിയോ ഉപയോക്താക്കൾക്ക് റീചാർജുകൾ ജൂലൈ മൂന്നിന് മുൻപ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിലൂടെ നിരക്ക് വർധനവിൽനിന്നു രക്ഷനേടാൻ സാധിക്കും. ഏത് പ്ലാൻ ഉപയോഗിച്ചും ജിയോ ഉപയോക്താക്കൾക്ക് ഇത് ചെയ്യാൻ സാധിക്കും.

എന്നാൽ എയർടെൽ ഉപയോക്താക്കൾക്ക് നിലവിൽ ചെയ്തിരിക്കുന്ന പ്ലാൻ തന്നെ വീണ്ടും ചെയ്യുന്നതിലൂടെ മാത്രമേ വില വർധനവ് ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള പ്ലാനിന്റെ കാലാവധി കഴിയുന്നതോടെ പുതിയത് ആക്ടിവേറ്റ് ചെയ്യപ്പെടും. എന്നാൽ നിലവിലുള്ള പ്ലാനിനു പുറമെ മറ്റേതെങ്കിലും പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പുതിയ പ്ലാൻ ഒപ്പം ആക്ടിവേറ്റാകും.

മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം
ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?

എന്നാൽ ഇത് നിലവിൽ എയർടെൽ, ജിയോ ഉപയോക്താക്കൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. നിലവിൽ എത്ര റീചാർജുകൾ വരെ ചെയ്തിടാം എന്നതിൽ എയർടെൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ജിയോ ഉപയോക്താക്കൾക്ക് മാസക്കണക്കിനോ വർഷത്തേക്കോ 50 റീചാർജുകൾ വരെ ചെയ്യാൻ അവസരമുണ്ട്. കാലാവധി കഴിയുന്നതനുസരിച്ച് പുതിയ പ്ലാനുകൾ ആക്ടിവേറ്റാകും. അൺലിമിറ്റഡ് 5ജി ഡേറ്റ ഉപഭോഗവുമായി ബന്ധപ്പെട്ട് പ്ലാനുകളിൽ നിലവിൽ എയർടെൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് 2ജിബി പ്ലാനുകളോ അതിനു മുകളിലോ റീചാർജ് ചെയ്യുകയാണെങ്കിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുകയുള്ളൂ.

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് റീചാർജ് നിരക്ക് വർധനവിൽനിന്നു രക്ഷനേടാൻ മാർഗങ്ങളില്ല. എന്നാൽ അടുത്ത റീചാർജ് മുതൽ ഡേറ്റ ഉപഭോഗത്തിനനുസൃതമായി കുറഞ്ഞ പ്ലാനുകളിലേക്കു മാറാനുള്ള സാധ്യത തേടാം.

logo
The Fourth
www.thefourthnews.in