മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഇനി കിയ കാര്‍ണിവല്‍; അടുത്തറിയാം ലിമോസിന്‍ പ്ലസിനെ
കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരീസിലെ ഉയര്‍ന്ന വകഭേദമായ ലിമോസിന്‍ പ്ലസാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് പുതുതായി എത്തുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള ലിമോസിന്റെ എക്‌സ് ഷോറൂം വില 33.30 ലക്ഷമാണ്. ഇന്നോവയേക്കാള്‍ എന്ത് സുരക്ഷാ സംവിധാനങ്ങളാണ് കാര്‍ണിവലില്‍ ഉള്ളതെന്ന് നോക്കാം.
പ്രായമായവര്‍ക്ക് അനായാസകമായി കയറാനും ഇറങ്ങാനും സാധിക്കും. കംഫര്‍ട്ടിലും സ്‌പേസിലും മികച്ച അനുഭവം തന്നെയാണ് കാര്‍ണിവല്‍ നല്‍കുന്നത്.
സുരക്ഷാ ഫീച്ചറുകള്‍ തന്നെയാണ് കാര്‍ണിവലിനെ മികച്ച എംപിവി ശ്രേണിയില്‍ ഏറ്റവും മികച്ചതാക്കുന്നത്. ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിഐപി 7 സീറ്റര്‍ മോഡലിലാണ് ലിമോസിന്‍ എത്തുന്നത്. ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകളാണ് ഈ വേരിയന്റിന്റെ എടുത്തുപറയാവുന്ന സവിശേഷതകളില്‍ ഒന്ന്. രണ്ടാം നിര സീറ്റിലേക്ക് കയറാനുള്ള ഡോറുകള്‍ കീ ബട്ടണ്‍ ഉപയോഗിച്ചോ ഡോര്‍ ഹാന്‍ഡില്‍ ബട്ടണ്‍ ഉപയോഗിച്ചോ തുറക്കാം. ഉയര്‍ന്ന വാഹനമല്ലാത്തതിനാല്‍ തന്നെ പ്രായമായവര്‍ക്ക് അനായാസകരമായി കയറാനും ഇറങ്ങാനും സാധിക്കും. കംഫര്‍ട്ടിലും സ്‌പേസിലും മികച്ച അനുഭവം തന്നെയാണ് കാര്‍ണിവല്‍ നല്‍കുന്നത്.
പിന്നിലേക്കും വശങ്ങളിലേക്കും നീക്കാന്‍ സാധിക്കുന്ന വിഐപി സീറ്റുകളാണ് രണ്ടാം നിരയിലുള്ളത്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ലെഗ് റെസ്റ്റും നല്‍കിയിട്ടുണ്ട്.
പിന്നിലേക്കും വശങ്ങളിലേക്കും നീക്കാന്‍ സാധിക്കുന്ന വിഐപി സീറ്റുകളാണ് രണ്ടാം നിരയിലുള്ളത്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ലെഗ് റെസ്റ്റും നല്‍കിയിട്ടുണ്ട്. രണ്ടാം നിരയില്‍ യാത്രക്കാര്‍ക്കായി 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡിപ്പെന്‍ഡന്റ് യൂണിറ്റുകളാണ് രണ്ട് സ്‌ക്രീനിലും നല്‍കിയിട്ടുള്ളത് എന്നതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ മീറ്റിംഗുകള്‍ നടത്തുകയും ഒപ്പം ഓരോരുത്തര്‍ക്കും താല്‍പര്യമുള്ളത് ആസ്വദിക്കാനുമാകും. സ്‌ക്രീനില്‍ HDMI, AV-IN എന്നീ ഇന്‍പുട്ടുകള്‍ നല്‍കാം. വൈറസ് പ്രൊട്ടക്ഷനുള്ള എയര്‍ പ്യൂരിഫയറും ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി USB പോര്‍ട്ടും 220V ലാപ്‌ടോപ്പ് ചാര്‍ജറും പിന്‍നിരയില്‍ നല്‍കിയിട്ടുണ്ട്.
ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇടയിലൂടെയും നടുവിലെ സീറ്റുകള്‍ സ്ലൈഡ് ചെയ്തും മൂന്നാംനിര സീറ്റിലേക്ക് കയറാം. മാനുവല്‍ റിക്ലൈനിങ്ങും പ്രത്യേക ഹെഡ്‌റെസ്റ്റും നല്‍കിയിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും സുഖകരമായി യാത്രചെയ്യാം.
മുന്നിലും പിന്നിലുമായി രണ്ട് സണ്‍റൂഫുകളുണ്ട്. ആവശ്യത്തിന് ഹെഡ്‌റൂമും, നീ റൂമോടും കൂടെയാണ് മൂന്നാം നിര സെറ്റ് ചെയ്തിരിക്കുന്നത്. ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇടയിലൂടെയും നടുവിലെ സീറ്റുകള്‍ സ്ലൈഡ് ചെയ്തും മൂന്നാംനിര സീറ്റിലേക്ക് കയറാം. മാനുവല്‍ റിക്ലൈനിങ്ങും പ്രത്യേക ഹെഡ്‌റെസ്റ്റും നല്‍കിയിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും സുഖകരമായി യാത്രചെയ്യാം. പിന്നിലെ യാത്രക്കാര്‍ക്കായി എസി വെന്റുകള്‍, ടെമ്പറേച്ചര്‍ കണ്‍ട്രോളര്‍, സണ്‍ ബ്ലൈന്‍ഡുകള്‍ എന്നിവയുമുണ്ട്. ആറ് എയര്‍ബാഗുകള്‍, വെന്റിലേഷന്‍ സംവിധാനമുള്ള ഡ്രൈവിംഗ് സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്കിംഗ് സെന്‍സര്‍ ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളും കിയ വാഗ്ദാനം ചെയ്യുന്നു.
2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വാഹനത്തില്‍ 200 എച്ച്പി പവറും 440 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 60 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി. 18 ഇഞ്ച് അലോയ് വീലുകളുള്ള കാര്‍ണിവലിന്റെ നാല് വീലുകളും ഡിസ്‌ക് ബ്രേക്കാണ്.