നിറം മാറുന്ന ഫോണ്‍ മുതല്‍ 200MP ക്യാമറ ഫോണ്‍ വരെ; ഈയാഴ്ച ഇന്ത്യയിലെത്തിയ പുത്തന്‍ ഫോണുകള്‍
1.മോട്ടോറോള എഡ്ജ് 30 അള്‍ട്രാ, എഡ്ജ് 30 ഫ്യൂഷന്‍
ആഗോള വിപണിയിലെ വിജയക്കുതിപ്പിന് ശേഷം മോട്ടോറോള എഡ്ജ് 30 അള്‍ട്രാ, എഡ്ജ് 30 ഫ്യൂഷന്‍ എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 200MP സാംസങ് ISOCELL HP1 സെന്‍സര്‍റും 200MP ക്യാമറയും അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹാന്‍ഡ്‌സെറ്റാണ് മോട്ടോറോള എഡ്ജ് 30 അള്‍ട്രാ. 59999 രൂപയാണ് ഫോണിന്റെ വില. ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. 125W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോടുകൂടിയ 4,610mAh ബാറ്ററിയുള്ള ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. 6.67-ഇഞ്ച് FHD+ 120Hz OLED പാനല്‍ ഡിസ്പ്ലേയാണ് മോട്ടറോള എഡ്ജ് 30 അള്‍ട്രായുടേത്. 12/256 ജിബിയാണ് സ്റ്റോറേജ് കപ്പാസിറ്റി. 200എംപി പ്രൈമറി, 50എംപി അള്‍ട്രാ വൈഡ്, 2എംപി ടെലിഫോട്ടോ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്.
സ്‌നാപ്ഡ്രാഗണ്‍ 888+ പ്രൊസസററോടുകൂടിയാണ് മോട്ടോറോള എഡ്ജ് 30 ഫ്യൂഷന്‍ വിപണിയിലെത്തിയിരിക്കുന്നത്.6.55-ഇഞ്ച് FHD+ 144Hz OLED ഡിസ്പ്ലേ, 68W ഫാസ്റ്റ് ചാര്‍ജിങ്, 4,400mAh ബാറ്ററി എന്നിവയാണ് ഹാന്‍ഡ്സെറ്റിന്റെ മറ്റ് സവിശേഷതകള്‍. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിന്റേത്. 50എംപി പ്രൈമറി, 13എംപി അള്‍ട്രാ വൈഡ്, 2എംപി ഡെപ്ത് എന്നിവയോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 32എംപി സെല്‍ഫി ക്യാമറയുമുണ്ട് 42,999 രൂപയാണ് മോട്ടറോള എഡ്ജ് 30 ഫ്യൂഷന്റെ വില. കോസ്മിക് ഗ്രേ, സോളാര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഈ രണ്ടു ഫോണുകളും സെപ്തംബര്‍ 22 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും മോട്ടോറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും.
2.iQOO Z6 Lite 5G
Qualcomm Snapdragon 4 Gen 1 SoCഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് iQOO Z6 Lite 5G . 120Hz റിഫ്രെഷ് നിരക്കുള്ള 6.58-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 50എംപി പ്രൈമറി, 2എംപി സെക്കന്‍ഡറി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും നല്‍കിയിട്ടുണ്ട്. ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും iQOO ഫോണ്‍ സ്വന്തമാക്കാം.
സ്റ്റെല്ലാര്‍ ഗ്രീന്‍, മിസ്റ്റിക് നൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് iQOO Z6 Lite 5G ലഭ്യമാകുന്നത്. 4GB/64GB പതിപ്പിന് 13999 രൂപയും, 6GB/128Gb പതിപ്പിന് 15499 രൂപയുമാണ് ഇന്ത്യയിലെ വില.
3.വിവോ വി 25 5ജി
നിറം മാറുന്ന ഫ്ലൂറൈറ്റ് എജി ഗ്ലാസ് ബാക്ക് പാനലുമായി വിവോ വി 25 5ജി ഇന്ത്യന്‍ വിപണിയിലെത്തി. MediaTek Dimensity 900 ഓടുകൂടിയ വിവോ v25 ന് 6.44-ഇഞ്ച് Full-HD+ 90Hz AMOLED ഡിസ്പ്ലേയാണുള്ളത്. 44W ഫാസ്റ്റ് ചാര്‍ജിങ്, 4,500mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍. 64MP പ്രൈമറി, 8MP അള്‍ട്രാ വൈഡ്, 2MP മാക്രോ എന്നിവ ഉള്‍പ്പെടുന്ന പിന്‍ക്യാമറയും 50MP സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. സര്‍ഫിംഗ് ബ്ലൂ, എലഗന്റ് ബ്ലാക്ക് എന്നീ കളറുകളില്‍ ലഭ്യമാകുന്ന ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സ്വന്തമാക്കാനാകും. 8GB/128GB വേരിയന്റിന് 27,999 രൂപയും 12GB/256GB വേരിയന്റിന് 31,999 രൂപയ്ക്കും.
4.OPPO F21s Pro 4G, F21s Pro 5G
OPPO-യുടെ ഏറ്റവും പുതിയ F-സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ - F21s Pro 4G, F21s Pro 5G - ഇരുഫോണുകള്‍ക്കും 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ് 90Hz റിഫ്രഷ് റേറ്റുള്ള F21s പ്രോ 4Gക്ക് 33W സൂപ്പര്‍വൂക്ക് ചാര്‍ജിങ് സംവിധാനത്തോടുകൂടിയ 4,500mAh ബാറ്ററിയും, 64MP + 2MP + 2MP ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും നല്‍കിയിട്ടുണ്ട്. OPPO F21s Pro 4G ക്ക്32MP സെല്‍ഫി ക്യാമറയും, OPPO F21s Pro 5G-ക്ക് 16MP സെല്‍ഫി ക്യാമറയുമാണുള്ളത്. OPPO F21s Pro 4G- ക്ക് സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറും, OPPO F21s പ്രോ 5Gക്ക് സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറുമാണ് നല്‍കിയിരിക്കുന്നത്.
ഈ ഫോണുകളുടെ സ്പെസിഫിക്കേഷനും ഡിസൈനും 0PPO Reno 8Z, OPPO F21 Pro എന്നിവയ്ക്ക് സമാനമാണ്. OPPO F21s Proയുടെ 5G വേരിയന്റ് 25,999 രൂപയ്ക്കും 4G മോഡല്‍ 22,999 രൂപയ്ക്കും സ്വന്തമാക്കാനാകും.
രണ്ട് യൂണിറ്റുകളും സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, ഡോണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ വിപണിയിലെത്തുന്ന ഫോണുകള്‍ Amazon, OPPO യുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ലഭിക്കും.
5.Realme GT നിയോ 3T
Realme GT Neo 3യുടെ അപ്‌ഗ്രേഡ് വെര്‍ഷന്‍ Realme GT നിയോ 3T ഇന്ത്യയില്‍ അവതരിപ്പിച്ചു.Qualcomm Snapdragon 870 പ്രൊസസറോടുകൂടിയ ഫോണിന് 6.62-ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേയാണ് . 5,000mAh ബാറ്ററി, 80W ഫാസ്റ്റ് ചാര്‍ജിങ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 64എംപി പ്രൈമറി, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറകളും 16MP സെല്‍ഫി ക്യാമറയുമാണ് മോഡലിനുള്ളത്.
ഡാഷ് യെല്ലോ, ഡ്രിഫ്റ്റിംഗ് വൈറ്റ്, ഷേഡ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളാണ് ഫോണിനു നല്‍കിയിട്ടുള്ളത്. Realme GT Neo 3T 6GB/128GB യൂണിറ്റ് 29,999 രൂപയ്ക്കും 8GB/128GB മോഡല്‍ 31,999 രൂപയ്ക്കും 8ഏആ/256ഏആ വേരിയന്റ്33,999 രൂപയ്ക്കും സ്വന്തമാക്കാം. സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫോണിന്റെ വില്‍പ്പന ആരംഭിക്കും.
6.Realme C30s, Realme Narzo 50i
Realme C30s, Realme Narzo 50i എന്നീ രണ്ട് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് Realme.
Realme C30-യുടെ പരിഷ്‌കരിച്ച പതിപ്പാണെങ്കിലും പുതിയ Unisoc SC9863A ചിപ്പ്‌സെറ്റോടുകൂടിയാണ് Realme C30s എത്തുന്നത്. 60hz റിഫ്രെഷ് റേറ്റോടുകൂടിയ 6.5ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 8mp പ്രൈമറി ക്യാമറ, 5mp മുന്‍ക്യാമറ, 5000mah ബാറ്ററി എന്നിവയാണ് രണ്ട് ഫോണുകള്‍ക്കുമുള്ളത്. 6799 രൂപയാണ് Realme Narzo 50i യുടെ വില. 6250 രൂപയ്ക്ക് Realme C30s സ്വന്തമാക്കാം. ഫ്‌ളിപ്കാര്‍ട്ടിലൂടെയും റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫോണുകള്‍ ബുക്ക് ചെയ്യാം.