വല്ലാത്തൊരു കാത്തിരിപ്പ്! ഓൺലൈനിൽ ഓർഡർ ചെയ്തത് 2019ൽ, കിട്ടിയത് നാല് വർഷം കഴിഞ്ഞ്

വല്ലാത്തൊരു കാത്തിരിപ്പ്! ഓൺലൈനിൽ ഓർഡർ ചെയ്തത് 2019ൽ, കിട്ടിയത് നാല് വർഷം കഴിഞ്ഞ്

ഇന്ത്യയിൽ നിരോധിച്ച ഓൺലൈൻ അപ്പുകളിൽ ഒന്നാണ് അലി എക്സ്പ്രസ്സ്
Updated on
1 min read

ഓൺലൈനിൽ ഒരു ഉത്പന്നം ഓർഡർ ചെയ്താൽ എത്രയും പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഓർഡർ ചെയ്ത ഒരു ഉത്പന്നം നാല് കൊല്ലത്തിനു ശേഷമാണ് ലഭിക്കുന്നതെങ്കിലോ? അതും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഒരു ഓൺലൈൻ വ്യാപാര ആപ്പിൽ നിന്നാണെങ്കിലോ?

സംഭവം നടന്നത് ഡൽഹിയിലാണ്. നിതിൻ അഗർവാൾ എന്ന ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഐടി പ്രൊഫഷണിലിനാണ് ഓർഡർ ചെയ്ത് നാല് വർഷങ്ങൾക്കിപ്പുറം ഉത്പന്നം ലഭിക്കുന്നത്. ട്വിറ്ററിലൂടെയാണ് നിതിൻ കൗതുകകരമായ അനുഭവം പങ്കിട്ടത്. ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോവിഡ് കാലത്താണ് നിതിൻ 'അലി എക്സ്പ്രസ്' എന്ന ഓൺലൈൻ വ്യാപാര ആപ്പിലൂടെ ഒരു ഉത്പന്നം ഓർഡർ ചെയ്തത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിൽ ഇന്ത്യ 58 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. അലി എക്സ്പ്രസും ഈ കൂട്ടത്തിൽ പെടുന്നവയായിരുന്നു.

ഓർഡർ ചെയ്ത ഉത്പന്നം ഇനി ലഭിക്കില്ലെന്ന് കരുതിയ നിതിനെ അത്ഭുതപ്പെടുത്തികൊണ്ട് നാല് വർഷങ്ങൾക്ക് ശേഷം ഉത്പന്നം കൈയിൽ കിട്ടുകയായിരുന്നു. നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപാണ് നിതിൻ ആപ്പിലൂടെ ഓർഡർ നൽകിയത്. എന്നാൽ ഉത്പ്പന്നത്തെപ്പറ്റിയോ കാലതാമസമുണ്ടായതിനെപ്പറ്റിയോ കൂടുതലൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും ഓൺലൈൻ ഓർഡറുകളുടെ പ്രവചനാതീതതയെപ്പറ്റി നിതിൻ ട്വിറ്ററിൽ കുറിച്ചു.

വല്ലാത്തൊരു കാത്തിരിപ്പ്! ഓൺലൈനിൽ ഓർഡർ ചെയ്തത് 2019ൽ, കിട്ടിയത് നാല് വർഷം കഴിഞ്ഞ്
അടിമുടി പിങ്ക് തീം; ചാടിക്കയറി ഇൻസ്റ്റാൾ ചെയ്യേണ്ട, 'പിങ്ക് വാട്സ് ആപ്പ്' പണിതരും

ഇന്ത്യയിൽ നിരോധിച്ച ഓൺലൈൻ ആപ്പുകളിൽ ഒന്നാണ് അലി എക്സ്പ്രസ്സ്. ജാക്ക് മാ യുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വ്യാപാര ശൃംഖലയായ ഇ -കൊമേഴ്‌സ് ഭീമൻ അലി ബാബാ ഗ്രൂപ്പിന്റെ ജനപ്രിയ ഓൺലൈൻ റീറ്റെയ്ൽ പോർട്ടലാണ് അലി എക്സ്പ്രസ്.

പ്രധാനമായും ഇലക്ട്രോണിക് സാധനങ്ങൾ ലഭ്യമാകുന്ന അലി എക്സ്പ്രസിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതും ചൈനയിൽ മാത്രം ലഭിക്കുന്നതുമായ ഇലക്ട്രോണിക്ക് ഉത്പന്നങ്ങളാണ് ലഭിച്ചിരുന്നത്. വിവര സാങ്കേതിക നിയമത്തിനു കീഴിൽ വരുന്ന 69 എ പ്രകാരമാണ് ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതികളെ തുടർന്നാണ് അലി എക്സ്പ്രസ് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in