മെറ്റ നിലച്ചത് ഒന്നരമണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 10 കോടി ഡോളർ, കാരണം കോഡിങ് തകരാറോ?

മെറ്റ നിലച്ചത് ഒന്നരമണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 10 കോടി ഡോളർ, കാരണം കോഡിങ് തകരാറോ?

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന തകരാര്‍ മൂലം മെറ്റയുടെ ഓഹരി വില 1.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്
Updated on
1 min read

കഴിഞ്ഞ ദിവസം മെറ്റയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ചത് ഒന്നരമണിക്കൂറോളമാണ്. കോടിക്കണക്കിനാളുകളാണ് മെറ്റ പ്ലാറ്റുഫോമുകള്‍ ഉപയോഗിക്കാനാകാതെ കുഴഞ്ഞത്. എന്നാല്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് മാത്രമല്ല സാമ്പത്തികമായും വലിയ നഷ്ടമാണ് ഇതുമൂലം കമ്പനിക്കുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന തകരാര്‍ മൂലം മെറ്റയുടെ ഓഹരി വില 1.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 10 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് വെഡ്ബഷ് സെക്യൂരിറ്റീസിന്റെ മാനേജിങ് ഡയറക്ടര്‍ ഡാന്‍ ഐവെസ് ഡെയ്‌ലി മെയ്ല്‍ ഡോട്ട് കോമിനോട് പറഞ്ഞു.

മെറ്റ നിലച്ചത് ഒന്നരമണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 10 കോടി ഡോളർ, കാരണം കോഡിങ് തകരാറോ?
ഫേസ്ബുക്കും ഇന്‍സ്റ്റയും നിലച്ചു

ലോഗ് ഔട്ടാകുന്ന പ്രശ്‌നമാണ് ഫേസ്ബുക്ക് നേരിട്ടതെങ്കില്‍ സന്ദേശങ്ങള്‍ അയക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഇന്‍സ്റ്റാഗ്രാം നേരിട്ടത്. ത്രെഡ്, വാട്‌സ്ആപ്പ് എന്നീ ആപ്പുകള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

നേരത്തേ 2021ലും സമാനരീതിയില്‍ സാങ്കേതിക തകരാറുകള്‍ മെറ്റയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഏഴ് മണിക്കൂറാണ് അന്ന് മെറ്റ നിലച്ചത്. എന്നാല്‍ ഇത്തവണ രണ്ട് മണിക്കൂറിനുള്ളില്‍ തകരാറുകള്‍ പരിഹരിക്കാന്‍ സാധിച്ചു. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ച സമയത്ത് മെറ്റയുടെ ആഭ്യന്തര സംവിധാനങ്ങളും നിലച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്ല്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

മെറ്റ നിലച്ചത് ഒന്നരമണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 10 കോടി ഡോളർ, കാരണം കോഡിങ് തകരാറോ?
തെറ്റിയാല്‍ തിരുത്താം; സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പാലിക്കാനുള്ള വലിയ ടെക് കമ്പനികളുടെ അവസാന ദിവസമായ വ്യാഴാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ സംഭവം. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ മെറ്റ വരുത്തുന്നുണ്ടാകാമെന്നും അത് കോഡിങ് തകരാറിലേക്ക് നയിച്ചതാകാമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ലക്ഷ്യം വെക്കുന്ന പരസ്യങ്ങള്‍ക്കായി വ്യക്തിഗത ഡേറ്റ സംയോജിപ്പിക്കുന്നത് തടയാന്‍ ഉപഭോക്താക്കളെ അവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാ അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ അനുവദിക്കുന്നത് പോലെയുള്ള മാറ്റങ്ങളും മെറ്റ പരീക്ഷിക്കുന്നുണ്ടാകാമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം എട്ടരയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ലോഗ് ഔട്ടായ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌വേര്‍ഡ് തെറ്റാണെന്ന സന്ദേശമായിരുന്നു നല്‍കിയത്. പിന്നീട് തകരാർ പരിഹരിച്ച ശേഷം പാസ് വേർഡ് നൽകിയ ശേഷം മാത്രമാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിച്ചത്‌.

logo
The Fourth
www.thefourthnews.in