എല്ലാം എഐ അല്ല! വിശ്വസിക്കൂവെന്ന് മെറ്റയോട് ഉപയോക്താക്കള്‍; വിമർശനത്തിന് പിന്നാലെ ലേബലിങ് നയം മയപ്പെടുത്തി ടെക്ക് ഭീമൻ

എല്ലാം എഐ അല്ല! വിശ്വസിക്കൂവെന്ന് മെറ്റയോട് ഉപയോക്താക്കള്‍; വിമർശനത്തിന് പിന്നാലെ ലേബലിങ് നയം മയപ്പെടുത്തി ടെക്ക് ഭീമൻ

എഐ ടൂളുപയോഗിക്കാതെ സാധരണ സോഫ്‌റ്റ്‌വയറുകളിൽ എഡിറ്റ് ചെയ്‌ത ഫോട്ടോകളിലും വീഡിയോകളിലും 'എഐ ഇൻഫോ' ലേബൽ വരുന്നതില്‍ വിമർശനം ഉയർന്നിരുന്നു
Updated on
1 min read

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി - എഐ) ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പോസ്റ്റുകള്‍ക്കുള്ള ലേബലിങ് നയം അപ്ഡേറ്റ് ചെയ്ത് മെറ്റ. ഇൻസ്റ്റഗ്രാം, വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലായിരിക്കും പുതിയ നയം ബാധകമാകുക.

എഐ ടൂളുപയോഗിക്കാതെ സാധരണ സോഫ്‌റ്റ്‌വയറുകളിൽ എഡിറ്റ് ചെയ്‌ത ഫോട്ടോകളിലും വീഡിയോകളിലും 'എഐ ഇൻഫോ' ലേബൽ വരുന്നതില്‍ വിമർശനം ഉയർന്നിരുന്നു. ഇനിമുതൽ നൂതന എഐ ടൂളുകൾ ഉപയോഗിച്ച് പരിഷ്‌ക്കരിച്ച ഉള്ളടക്കങ്ങളിൽ മാത്രമായിരിക്കും ഈ ലേബൽ നൽകുക.

ഇത്തരം പോസ്റ്റുകളിലെ 'എഐ ഇൻഫോ' ലേബൽ ഇനിമുതൽ പോസ്റ്റില്‍ തന്നെ നല്‍കില്ല. പകരം പോസ്റ്റിന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്‌ത് തുറക്കുന്ന മെനുവിലാണ് ഇനി ഈ ഓപ്ഷൻ ലഭിക്കുക.

എല്ലാം എഐ അല്ല! വിശ്വസിക്കൂവെന്ന് മെറ്റയോട് ഉപയോക്താക്കള്‍; വിമർശനത്തിന് പിന്നാലെ ലേബലിങ് നയം മയപ്പെടുത്തി ടെക്ക് ഭീമൻ
വില 7,999 രൂപ, 50 എംപി ക്യാമറയും; ബഡ്ജറ്റ് സെഗ്മെന്റില്‍ സാംസങ്ങിന്റെ എം05

ലേബൽ പ്രാധാന്യം കുറഞ്ഞ സ്ഥലത്തേക്ക് മാറ്റുന്നത് കൊണ്ട് ഉപയോക്താക്കൾക്ക് എഐയുമായി ബന്ധപ്പെട്ട വിവരങ്ങൾ പെട്ടെന്ന് ദൃശ്യമാകില്ല. എന്നാൽ ഇത് ആക്സസ് ചെയുകയും ചെയ്യാം. പൂർണ്ണമായി എഐ ജനറേറ്റ് ചെയ്‌തതായി കണ്ടെത്തിയ ഉള്ളടക്കം “എഐ ഇൻഫോ” ലേബൽ നേരിട്ട് പ്രദർശിപ്പിക്കുന്നത് തുടരുമെന്നും മെറ്റ വ്യക്തമാക്കി.

ഉപയോക്താക്കൾക്ക് ഈ ലേബലുകളിൽ ക്ലിക്കുചെയ്‌താൽ ഉള്ളടക്കത്തിൽ ഉപയോഗിച്ചിരിക്കുന്ന എഐയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും. എഐ സാന്നിധ്യം സൃഷ്ടാവ് വെളിപ്പെടുത്തിയതാണോ, അതോ മെറ്റയുടെ എഐ ഡിറ്റക്ഷൻ ടൂളുകൾ കണ്ടെത്തിയതാണോ എന്നും ഈ വിവരങ്ങളിൽ ഉണ്ടാകും.

എല്ലാം എഐ അല്ല! വിശ്വസിക്കൂവെന്ന് മെറ്റയോട് ഉപയോക്താക്കള്‍; വിമർശനത്തിന് പിന്നാലെ ലേബലിങ് നയം മയപ്പെടുത്തി ടെക്ക് ഭീമൻ
'അത് മടക്കാൻ സാധിക്കുമ്പോൾ ഞങ്ങളെ അറിയിക്കുക': ഐഫോൺ 16 ലോഞ്ചിന് പിന്നാലെ ആപ്പിളിനെ പരിഹസിച്ച് സാംസങ്

ജൂലൈയിലാണ് മെറ്റ ആദ്യമായി എ ഐ ലേബലുകൾ അവതരിപ്പിച്ചത്. എന്നാൽ കോൺടെന്റ് ക്രിയേറ്റേഴ്സിൽ നിന്നും ഫോട്ടോഗ്രാഫർമാരിൽ നിന്നും ഉൾപ്പടെ ഈ ടൂളിനെതിരെ വിമർശനം ഉയർന്നിരുന്നു. അടിസ്ഥാന എഡിറ്റിങ് ടൂളുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെങ്കിലും, പ്ലാറ്റ്ഫോം ഫോട്ടോകളും വീഡിയോകളും "എഐ-ജനറേറ്റഡ്" എന്ന് തെറ്റായി ലേബൽ ചെയ്യുന്നുണ്ടെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇത്തരം ലളിതമായ എഡിറ്റുകൾക്ക് എഐ ലേബൽ ആവശ്യമില്ലെനന്നായിരുന്നു പലരും പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in