ഇൻസ്റ്റഗ്രാമിൽ ഇനി 'ബ്രോഡ്കാസ്റ്റ് ചാനലുകള്‍'; പുതിയ ഫീച്ചറിനെക്കുറിച്ച് മെറ്റ

ഇൻസ്റ്റഗ്രാമിൽ ഇനി 'ബ്രോഡ്കാസ്റ്റ് ചാനലുകള്‍'; പുതിയ ഫീച്ചറിനെക്കുറിച്ച് മെറ്റ

ഇന്‍സ്റ്റഗ്രാമിന് പിന്നാലെ മെസഞ്ചറിലും ഫേസ്ബുക്കിലും പുതിയ സംവിധാനം കൊണ്ടു വരും
Updated on
1 min read

ഇന്‍സ്റ്റഗ്രാമില്‍ പുതി ഫീച്ചറുമായി മെറ്റ. നിലവില്‍ ടെലഗ്രാമില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന 'ചാനല്‍' എന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മെറ്റയുടെ ഉല്‍പ്പന്നങ്ങളും അവയുടെ പ്രത്യേകതകളും ഈ ചാനലുകളിലൂടെ പങ്കു വെച്ചു കൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതിന് തുടക്കം കുറിക്കും. നിലവില്‍ കമ്പനി പുതിയ ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന് പിന്നാലെ മെസഞ്ചറിലും ഫേസ്ബുക്കിലും പുതിയ സംവിധാനം കൊണ്ടു വരുമെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

എന്താണ് ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ?

ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകളുടെയും പ്രവര്‍ത്തനം. ചാനലുകളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരം ലഭിക്കും. എന്നാല്‍ സംഭാഷണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സാധിക്കില്ല. ഫോളോവേഴ്‌സിൻ്റെ ഇന്‍ബോക്‌സുകളിലേക്ക് അപ്‌ഡേഷനുകള്‍ അയക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.

ഉദാഹരണത്തിന് മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റയുടെ ഉല്‍പ്പന്നങ്ങളെയും സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള വാര്‍ത്തകളും അപ്‌ഡേഷനുകളും ചാനലില്‍ പങ്കുവെക്കും. മെസ്സേജുകള്‍ക്ക് പുറമെ ഫോട്ടോകളും ഓഡിയോ ക്ലിപ്പുകളും ചാനലുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. നിലവില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ചുരുക്കം ചിലര്‍ക്കും മാത്രമേ ഈ ഫീച്ചേര്‍സ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

logo
The Fourth
www.thefourthnews.in