വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മെറ്റ; രണ്ടാംഘട്ടത്തില്‍ 10,000 പേരെ പിരിച്ചുവിടും

വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മെറ്റ; രണ്ടാംഘട്ടത്തില്‍ 10,000 പേരെ പിരിച്ചുവിടും

നാല് മാസം മുൻപ് 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
Updated on
1 min read

കൂട്ട പിരിച്ചുവിടൽ തുടർന്ന് മെറ്റ. രണ്ടാംഘട്ടത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ തീരുമാനം. നാല് മാസം മുൻപ് 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മെറ്റ; രണ്ടാംഘട്ടത്തില്‍ 10,000 പേരെ പിരിച്ചുവിടും
ചരിത്രത്തിലെ വലിയ പിരിച്ചുവിടല്‍: മെറ്റ 11,000 ജീവനക്കാരെ പുറത്താക്കും, വെട്ടിക്കുറച്ചത് 13% തസ്തികകള്‍

മെറ്റയുടെ അംഗ സംഖ്യയിൽ 10000 പേരുടെ കുറവ് വരുത്തുന്നതിന് പുറമെ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 5000 ത്തോളം തസ്തികകൾ പൂർണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചതായി സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. നേരത്തെ 13 ശതമാനം തൊഴിലാളികളെയാണ് പുറത്താക്കിയത്. വരുമാനത്തിലുണ്ടായ വന്‍ തകർച്ചയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മെറ്റയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയധികം പേരെ പിരിച്ചു വിടുന്നത്.

വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മെറ്റ; രണ്ടാംഘട്ടത്തില്‍ 10,000 പേരെ പിരിച്ചുവിടും
'പണിയെടുക്കൂ അല്ലെങ്കില്‍ ജോലി വിടൂ'; മാനേജര്‍മാരോട് മെറ്റ

മെറ്റയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന് സെപ്റ്റംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുന:ക്രമീകരിക്കാനും മെറ്റാ ഉദ്ദേശിക്കുന്നു എന്നായിരുന്നു വിശദീകരണം. മിഡിൽ മാനേജര്‍മാരെയും പ്രവര്‍ത്തനരഹിതമായ പദ്ധതികളെയും വെട്ടിക്കുറയ്ക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മത്സരിക്കുന്ന ചില ടീമുകളും ഒന്നോ രണ്ടോ ജീവനക്കാരുടെ മാത്രം മേല്‍നോട്ടം വഹിക്കുന്ന മാനേജര്‍മാരും ഉള്‍പ്പെടുന്നതിനാല്‍ മാറ്റം ആവശ്യമാണെന്നാണ് മെറ്റാ ജീവനക്കാരും പറയുന്നത്.

logo
The Fourth
www.thefourthnews.in