നാലുഭാഷകൾ കൂടി ഉൾപ്പെടുത്തി മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍; ഇനി സേവനം 16 ഇന്ത്യൻ ഭാഷകളിൽ

നാലുഭാഷകൾ കൂടി ഉൾപ്പെടുത്തി മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍; ഇനി സേവനം 16 ഇന്ത്യൻ ഭാഷകളിൽ

കൊങ്കണി, മൈഥിലി, സിന്ധി, സിംഹള എന്നീ ഭാഷകളാണ് മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്ററില്‍ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്
Updated on
1 min read

ട്രാൻസ്‌ലേറ്ററിൽ പുതിയ നാല് ഭാഷകൾ കൂടി ചേർത്ത് മൈക്രോസോഫ്റ്റ്. കൊങ്കണി, മൈഥിലി, സിന്ധി, സിംഹള എന്നീ ഭാഷകളാണ് മൈക്രോസോഫ്റ്റ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഭാഷകള്‍ 16 ആയി.

നാലുഭാഷകൾ കൂടി ഉൾപ്പെടുത്തി മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍; ഇനി സേവനം 16 ഇന്ത്യൻ ഭാഷകളിൽ
യുക്രെയ്നെതിരെ സൈബർ ആക്രമണം ലക്ഷ്യമിട്ട് റഷ്യ; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കൊങ്കണി, മൈഥിലി, മലയാളം, മറാത്തി, നേപ്പാളി, ഉറുദു, ഒഡിയ, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്കു എന്നിവയാണ് മൈക്രോസോഫ്റ്റിൽ നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഭാഷകള്‍.

''95% ഇന്ത്യക്കാർക്കും ഇനി മുതൽ സ്വന്തം ഭാഷയിൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ലഭ്യമാകും. സംഭാഷണങ്ങൾ, മെനു, വെബ്സൈറ്റുകൾ, ഡോക്യുമെന്റുകൾ തുടങ്ങിയവയുടെ വ്യാഖ്യാനത്തിന് ഉപയോക്താക്കളെ ഇനി കൂടുതൽ സഹായിക്കാൻ സാധിക്കും. ബിസിനസ് ആഗോളവത്കരിക്കുന്നതിനും ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും'' -മൈക്രോസോഫ്റ്റ് അറിയിച്ചു.

നാലുഭാഷകൾ കൂടി ഉൾപ്പെടുത്തി മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍; ഇനി സേവനം 16 ഇന്ത്യൻ ഭാഷകളിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

വിൻഡോസ്, ഐഒഎസ്, ആൻഡ്രോയ്ഡ് എന്നിവയിലും മൈക്രോസോഫ്റ്റിന്റെ ട്രാൻസ്‌ലേറ്റർ ഇനി മുതൽ ഉപയോഗിക്കാനാകും. മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റര്‍ ആപ്പ്, എഡ്ജ് ബ്രൗസര്‍, ഓഫീസ് 365 , ബിങ് ട്രാൻസ്‌ലേറ്റര്‍, അസ്യുർ കോഗ്നിറ്റിവ് സർവീസ് ട്രാൻസ്‌ലേറ്റര്‍ എപിഐ എന്നിവയുടെ ഉപയോക്താക്കൾക്കും ട്രാൻസ്‌ലേറ്റര്‍ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഭാഷയുടെ അതിർത്തികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതെയാകും. മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്ററിലൂടെ ഈ ഭാഷകളിലേക്കും തിരിച്ചും അതിവേഗം ടെക്സ്റ്റുകൾ പരിഭാഷ ചെയ്യാൻ സാധിക്കും.

logo
The Fourth
www.thefourthnews.in