ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, കാര്യമിതാണ്

ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, കാര്യമിതാണ്

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്
Updated on
1 min read

ഒക്ടോബര്‍ 31 ചൊവ്വാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.

ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, കാര്യമിതാണ്
ഒടിപി പോലും നൽകേണ്ട, പണം തട്ടുന്നത് വ്യാപകം; എന്താണ് സിം കൈമാറ്റ തട്ടിപ്പ്? രക്ഷപ്പെടാനുള്ള മാർഗങ്ങളിതാ

കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആയിരിക്കും ഇവ.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍, ജാഗ്രത നിര്‍ദേശങ്ങള്‍ എന്നിവ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണമാണ് ഇത്. അതുകൊണ്ട് ഫോണില്‍ അസാധാരണമായ ശബ്ദങ്ങളോ സന്ദേശങ്ങളോ വന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

logo
The Fourth
www.thefourthnews.in