പാരിസ് ഫാഷന്‍ വീക്ക് ; മോഡലുകള്‍ക്കൊപ്പം റാംപിൽ ചുവടുവയ്ക്കാൻ റോബോട്ടുകളും

പാരിസ് ഫാഷന്‍ വീക്ക് ; മോഡലുകള്‍ക്കൊപ്പം റാംപിൽ ചുവടുവയ്ക്കാൻ റോബോട്ടുകളും

ജീന്‍ ഡി ലാ ഫോണ്ടെയ്നിൻ്റെ 'ദ വുള്‍ഫ് ആന്‍ഡ് ദ ലാമ്പ്' എന്ന കെട്ടുകഥയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌പോട്ട്' എന്ന റോബോട്ടിനെ അവതരിപ്പിച്ചത്
Updated on
1 min read

നിര്‍മിത ബുദ്ധി സകലമേഖലകളും കൈയ്യടക്കുമ്പോള്‍ ഫാഷന്‍ രംഗം എന്തിന് വിട്ട് നില്‍ക്കണം. പാരിസ് ഫാഷന്‍ വീക്കില്‍ പ്രമുഖ ഡിസൈനര്‍ ബ്രാന്‍ഡായ കോപ്പര്‍ണി മോഡലുകള്‍ക്കൊപ്പം റാംപ് വാക്കിന് നിയോഗിച്ചത് റോബോട്ടുകളെ. പാരീസ് ഫാഷന്‍ വീക്ക് 2023ലെ ഈ ഷോകേസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

കോപ്പര്‍ണി ഇന്‍സ്റ്റാഗ്രാമില്‍ ഷോയുടെ ചിത്രങ്ങള്‍ പങ്കുവച്ചു.ഇത് മനുഷ്യനും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആധുനിക കെട്ടുകഥയാണെന്നാണ് കോപ്പര്‍ണി കുറിച്ചത്. ജീന്‍ ഡി ലാ ഫോണ്ടെയ്നിൻ്റെ 'ദ വുള്‍ഫ് ആന്‍ഡ് ദ ലാമ്പ്' കെട്ടുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ്കേതിക വിദ്യയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കാന്‍ ബോസ്‌റ്റോണ്‍ ഡൈനാമിക്‌സ് എന്ന അമേരിക്കന്‍ കമ്പനി നിര്‍മിച്ച 'സ്‌പോട്ട്' എന്ന റോബോട്ടിനെ അവതരിപ്പിച്ചതെന്നും കോപ്പര്‍ണി പറയുന്നു.

വിദൂര പരിശോധനകള്‍ക്കും വൈദ്യുതി ഉത്പാദന സൗകര്യങ്ങള്‍, ന്യൂക്ലിയര്‍ സൈറ്റുകള്‍, ഫാക്ടറികള്‍, നിര്‍മാണ പദ്ധതികള്‍, ഗവേഷണ ലബോറട്ടറികള്‍, യൂണിവേഴ്‌സിറ്റി ക്ലാസ് മുറികള്‍ എന്നിവയുള്‍പ്പെടെ വിവിധ പരിതസ്ഥിതികളില്‍ വിദൂര പരിശോധനകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന റോബോട്ടാണ് സ്‌പോട്ട്. പല മേഖലകളിലായി വൈവിധ്യമാര്‍ന്ന ജോലികളാണ് സ്‌പോട്ട് ചെയ്യുന്നത്. വ്യത്യസ്തമായ ഈ ഷോകേസ് ഫാഷന്‍ ലോകത്തും ഇൻ്റർനെറ്റിലും തരംഗം സൃഷ്ടിച്ചു.

logo
The Fourth
www.thefourthnews.in