2023-ല്‍ ഏറ്റവും കൂടുതല്‍ പേർ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്; പട്ടികയില്‍ ജനപ്രിയ പ്ലാറ്റ്‌
ഫോമുകളും

2023-ല്‍ ഏറ്റവും കൂടുതല്‍ പേർ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്; പട്ടികയില്‍ ജനപ്രിയ പ്ലാറ്റ്‌ ഫോമുകളും

അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ ഫോമായ ത്രെഡ്‌സിന് പ്രതിദിന ഉപയോക്താക്കളില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്
Updated on
1 min read

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വർധിക്കുകയാണെങ്കിലും ചില പ്രശസ്ത പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോർട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പ്ലാറ്റ്‌ഫോമുകള്‍ വരെ ഉപയോഗിക്കുന്നവർ ശരാശരി രണ്ടര മണിക്കൂർ ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്റേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്ഫോമായ ത്രെഡ്‌സിന് പ്രതിദിന ഉപയോക്താക്കളില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമാണ് കൂടുതല്‍ പേരും ഡിലീറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേർച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആർജി ഡാറ്റാസെന്റേഴ്സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്.

2023-ല്‍ ഏറ്റവും കൂടുതല്‍ പേർ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്; പട്ടികയില്‍ ജനപ്രിയ പ്ലാറ്റ്‌
ഫോമുകളും
മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ളതും നിരവധി രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ളതുമായ ഒന്‍പത് സോഷ്യല്‍ മീഡിയ പാറ്റ്‌ഫോമുകളാണ് ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്. ശേഷം 12 മാസത്തെ നിരീക്ഷണ കാലയളവില്‍ എങ്ങനെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്ന് സേർച്ച് ചെയ്തവരെ കണ്ടെത്തുകയായിരുന്നു. ഓരോ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.

ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി സേർച്ച് ചെയ്തിട്ടുള്ളത്. സ്നാപ്‌ചാറ്റ് (1.28 ലക്ഷം), എക്സ് (12.3 ലക്ഷം), ടെലഗ്രാം (71,700), ഫെയ്‌സ്ബുക്ക് (49,000), ടിക് ടോക്ക് (24,900), യുട്യൂബ് (12,500), വാട്‌സ്ആപ്പ് (4,950), വിചാറ്റ് (2,090) എന്നിങ്ങനെയാണ് കണക്ക്.

ഫോട്ടൊ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഏറെക്കാലമായി ഉയർന്നു തന്നെയായിരുന്നു. എന്നാല്‍ പരസ്യങ്ങളുടെ വരവും ബ്രാന്‍ഡുകളുടെ കടന്നുകയറ്റവും ഉപയോക്താക്കളുടെ ആസ്വാദനത്തെ ബാധിച്ചതായാണ് ഗവേഷകർ പറയുന്നത്. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്.

logo
The Fourth
www.thefourthnews.in