ഇന്ത്യന്‍ വിപണിയില്‍ പുതിയ ഫോണുമായി മോട്ടൊറോള; 'മോട്ടോ ജി04' ഫെബ്രുവരി 15ന് അവതരിപ്പിക്കും
നിരവധി സ്മാര്‍ട്ട് ഫോണുകളാണ് ദിനംപ്രതി വിപണിയിലെത്തുന്നത്. വിലകുറഞ്ഞതും കൂടിയതും, വ്യത്യസ്ത ഫീച്ചറുകളും ഉള്‍പ്പെടുന്നതുമായ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണാണ് മോട്ടോ ജി04.
ഇപ്പോള്‍ മോട്ടോ ജി04 ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മോട്ടറോള. ഫെബ്രുവരി 15ന് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 64 ജിബി സ്റ്റോറേജ്-4 ജിബി റാം, 128 ജിബി സ്റ്റോറേജ്-8 ജിബി റാം എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് ഓപ്ഷനോട് കൂടിയാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.
പേര് വെളിപ്പെടുത്താതെയാണ് മോട്ടറോള ഫോണ്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയതെങ്കിലും മോട്ടോ ജി04 തന്നെയാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമാണ്. നിലവില്‍ കോണ്‍കോര്‍ഡ് ബ്ലാക്ക്, സാറ്റിന്‍ ബ്ലൂ, സീ ഗ്രീന്‍, സണ്‍റൈസ് ഓറഞ്ച് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ആഗോള വിപണിയില്‍ ലഭ്യമാകുക.
6.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള മോട്ടോ ജി04ന്റെ റീഫ്രഷ് റേറ്റ് 90ഹെഡ്‌സ് ആണ്. ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നതിന് 16 എംപി എഐ ക്യാമറയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും മോട്ടോ ജി04ലുണ്ട്.
ആന്‍ഡ്രോയിഡ് 14 അധിഷ്ഠിത മൈ യുഎക്‌സ് ഉപയോഗിച്ചാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 64 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുണ്ട്. നീണ്ട സമയത്തേക്ക് ഉപയോഗിക്കുന്നതിന് വേണ്ടി 5,000mAh ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
മോട്ടോ ജി04ന്റെ വിലയെക്കുറിച്ചുള്ള സൂചനകളും ലഭ്യമല്ല. നേരത്തെ ഏകദേശം 10,751 രൂപയ്ക്കാണ് (ഇയുആര്‍19) യൂറോപ്പില്‍ ഫോണ്‍ അവതരിപ്പിച്ചത്. മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിലക്കുറവില്‍ ലഭ്യമാകുന്ന ഫോണായി മോട്ടോ ജി04 മാറും.