'ഞാന്‍ ട്രാന്‍സ് ജെന്‍ഡറാണ്,അത് അച്ഛനോട് പറയേണ്ടതില്ല'; മകളുമായുള്ള ബന്ധം പ്രമേയമായി മസ്കിന്റെ ജീവചരിത്രം

'ഞാന്‍ ട്രാന്‍സ് ജെന്‍ഡറാണ്,അത് അച്ഛനോട് പറയേണ്ടതില്ല'; മകളുമായുള്ള ബന്ധം പ്രമേയമായി മസ്കിന്റെ ജീവചരിത്രം

വാള്‍ട്ടര്‍ ഐസക്ക്‌സണാണ് ഇലോണ്‍ മസ്കിന്റെ ജീവചരിത്രം തയ്യാറാക്കിയത്
Updated on
2 min read

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ മകള്‍ തന്റെ സ്വത്വം അച്ഛനെ അറിയിക്കരുതെന്ന് ബന്ധുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . വാള്‍ട്ടര്‍ ഐസക്ക്‌സണ്‍ തയ്യാറാക്കുന്ന ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രത്തിലാണ് മകളുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. മകള്‍ തന്റെ സ്വത്വത്തെ കുറിച്ച് അച്ഛനോട് പറയരുതെന്ന് ബന്ധുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ കുട്ടികളില്‍ ഒരാളായ സേവ്യര്‍ അലക്‌സാണ്ടറാണ് ട്രാന്‍സ് ഐഡന്റിറ്റിയിലേക്ക് കടന്ന വിവരം അച്ഛനെ അറിയിക്കരുതെന്ന് വിലക്കിയത്.

ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് മകളും ഇലോണ്‍ മസ്‌കുമായുളള ബന്ധത്തെ കുറിച്ച് പറയുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിക്കണമെന്ന മകളുടെ നിലപാടിനെ മസ്‌ക് ശക്തമായി എതിര്‍ത്തുെവന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. ''ഞാന്‍ ഇപ്പോള്‍ ട്രാന്‍സ് ജെന്‍ഡറാണ് എന്റെ പേര് ജെന്നയെന്നാണ് .അച്ഛനോട് പറയരുത് ''എന്നായിരുന്നു മകള്‍ ബന്ധുവിനയച്ച സന്ദേശം. 2020ലാണ് നിയമ പോരാട്ടം നടത്തി ഇലോണ്‍ മസ്‌കിന്റെ മകള്‍ തന്റെ പേര് വിവിയന്‍ ജെന്ന എന്നാക്കിയത്.

മകളുടെ ഈ തീരുമാനത്തില്‍ ക്ഷുഭിതനായ മസ്‌ക് അവളെ കമ്യൂണിസ്റ്റ് എന്ന് വിളിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. കാലിഫോര്‍ണിയയിലെ സ്‌കൂള്‍ പഠന കാലമാണ് മകളെ അച്ഛനില്‍ നിന്നും അകറ്റിയതെന്നാണ് മസ്‌ക് വിശ്വസിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം അവളെ തീര്‍ത്തും ഒരു കമ്യൂണിസ്റ്റാക്കി മാറ്റിയെന്നും ഇക്കാരണത്താലാണ് സമ്പന്നനായ താന്‍ ദുഷ്ടനാണെന്ന് അവള്‍ വിശ്വസിക്കുന്നതെന്നുമാണ് മസ്‌കിന്റെ വിശദീകരണം. സോഷ്യലിസം പഠിച്ചവര്‍ക്ക് സമ്പന്നരായവരെ സ്വാഭാവികമായും ഇഷ്ടമാകില്ലെന്നും മസ്‌ക് പറയുന്നു.

'ഞാന്‍ ട്രാന്‍സ് ജെന്‍ഡറാണ്,അത് അച്ഛനോട് പറയേണ്ടതില്ല'; മകളുമായുള്ള ബന്ധം പ്രമേയമായി മസ്കിന്റെ ജീവചരിത്രം
ഓണാഘോഷത്തിനിടെ 50 ലക്ഷം വില വരുന്ന മയക്ക് മരുന്ന് പിടികൂടി എക്‌സൈസ്

മകളില്‍ നിന്നും നേരിട്ട അവഗണന താങ്ങാന്‍ കഴിഞ്ഞില്ലെന്നും മസ്‌ക്കിന്റെ ജീവചരിത്രത്തില്‍ തുറന്നു പറയുന്നുണ്ട്. ജനിച്ച് 10 ആഴ്ചക്കുള്ളില്‍ തന്നെ മരിച്ചു പോയ തന്റെ ആദ്യത്തെ കുഞ്ഞിന്റെ മരണമുണ്ടാക്കിയ ആകുലതകളെ കുറിച്ചും ജീവചരിത്രം സംസാരിക്കുന്നുണ്ട്.അതേ സമയം മസ്‌കും മകളുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയതിന്റെ പ്രധാന കാരണം മസ്‌ക് തന്നെയാണെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനം. ട്രാന്‍സ് ജന്‍ഡര്‍ വിരുദ്ധ പാരമര്‍ശം നിരന്തരം നടത്തുന്ന ഇലോണ്‍ മസ്‌കിന്റെ നടപടികള്‍ മകളെ വേദനിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

'ഞാന്‍ ട്രാന്‍സ് ജെന്‍ഡറാണ്,അത് അച്ഛനോട് പറയേണ്ടതില്ല'; മകളുമായുള്ള ബന്ധം പ്രമേയമായി മസ്കിന്റെ ജീവചരിത്രം
യുഎസ് ക്യാപിറ്റോൾ ആക്രമണം; 'പ്രൗഡ് ബോയ്സി'ലെ രണ്ടുപേർക്ക് നീണ്ട വർഷം തടവുശിക്ഷ

2020 ലാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്‌ക് എത്തിയെങ്കിലും ഒന്നിലധികം പേരുകള്‍ സ്വീകരിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ വര്‍ഷമാണ് സമൂഹ മാധ്യമമായ എക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധമായ ഒരു ഉള്ളടക്കം പങ്കു വച്ചത്. കൂടാതെ പ്രൈഡ് മാസത്തില്‍ അത്തരം പോസ്റ്റുകള്‍ ലൈക്ക് ചെയ്തതും ട്രാന്‍സ് ഫോബിക് പോസ്റ്റുകള്‍പങ്കു വച്ചതും അദ്ദേഹത്തെ വിവാദത്തിലേക്ക് നയിച്ചു.

ഇലോണ്‍ മസ്‌കിനെ കുറിച്ച് അറിയേണ്ടതെല്ലാം എന്നാണ് ഇലോണ്‍ മസ്‌ക് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കിയ ആമുഖം. അദ്ദേഹത്തിന്റെ മകളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്ത്കം മസ്‌കിന്റെ ദക്ഷിണാഫ്രിക്കന്‍ വേരുകളെ കുറിച്ചും ട്വിറ്റര്‍ഏറ്റെടുത്തതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്. 2023 സെപ്തംബര്‍ 23നാണ് ചിത്രം പ്രസിദ്ധീകരിക്കുക.

logo
The Fourth
www.thefourthnews.in