ചന്ദ്രനെ കണ്ട് മടക്കം; ഓറിയോണ്‍ ഭൂമിയിലെത്തി

ചന്ദ്രനെ കണ്ട് മടക്കം; ഓറിയോണ്‍ ഭൂമിയിലെത്തി

അപ്പോളോ 17ന്റെ ചാന്ദ്രയാത്രയിലൂടെ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി 50 വര്‍ഷം പിന്നിടുമ്പോവാണ് ഓറിയോണിന്റെ ചാന്ദ്ര ദൗത്യം ഞായറാഴ്ച അവസാനിക്കുന്നത്.
Updated on
1 min read

ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി നാസയുടെ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയില്‍ മടങ്ങിയെത്തി. നവംബര്‍ 16 ന് വിക്ഷേപിച്ച പേടകം 25.5 ദിവസം നീണ്ടു നിന്ന 1.4 ദശലക്ഷം മൈല്‍ യാത്ര പൂര്‍ത്തിയാക്കിയാണ് ഓറിയോണ്‍ സ്പ്ലാഷ്ഡൗണിലൂടെ പസഫിക് സമുദ്രത്തില്‍ ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി പതിനൊന്നേ കാലോടെയാണ് ഓറിയോണ്‍ ഭൂമിയെ തൊട്ടത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി പതിനൊന്നേ കാലോടെയാണ് ഓറിയോണ്‍ ഭൂമിയെ തൊട്ടത്. 2800 ഡിഗ്രി ചൂട് അതിജീവിച്ച് വേണം ഓറിയോണ്‍ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയത്. പതനത്തിന്റെ ആഘാതം കുറയ്ക്കാനായി 11 പാരച്യൂട്ടുകളാണ് ഓറിയോണില്‍ തയ്യാറാക്കിയിരുന്നത്. ഇവ കൃത്യമായി വിടര്‍ന്നത് ഓറിയോണിന് സഹാകരമായത്. സമുദ്രത്തില്‍ പതിക്കുന്ന ഓറിയോണിനെ പ്രത്യേകമായി സജ്ജീകരിച്ച കപ്പലില്‍ കരയിലേയ്ക്ക് എത്തിക്കും.

മണിക്കൂറില്‍ 24,500 മൈല്‍ (39,400 കി.മീ) വേഗതയിലാണ് ഓറിയോണ്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ സമയം ഉണ്ടായേക്കാവുന്ന താപനില ഓറിയോണിന്റെ താപ കവചത്തിന് മറികടക്കാനാകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കാപ്സ്യൂളിന് പുറത്ത് താപനില ഏകദേശം 5,000 ഡിഗ്രി ഫാരന്‍ ഹീറ്റിലേക്ക് (2,760 ഡിഗ്രി സെല്‍ഷ്യസ്) ഉയരുമെന്നുമായിരുന്നു വിലയിരുത്തല്‍.

സാറ്റേണ്‍ വി റോക്കറ്റിനേക്കാള്‍ 15 ശതമാനം കൂടുതല്‍ കരുത്തുള്ള റോക്കറ്റാണ് ഓറിയോണിനെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാന്‍ ഉപയോഗിച്ചത്. ഭൂമിയില്‍ തിരിച്ചെത്തുമ്പോഴേക്കും ഓറിയോണ്‍ 1.4 ദശലക്ഷം മൈലുകള്‍ സഞ്ചരിക്കുമെന്ന് ആര്‍ട്ടെമിസ് മിഷന്‍ മനേജര്‍ മൈക്ക് സരഫിന്‍ വ്യക്തമാക്കിയിരുന്നു.

അപ്പോളോ 17ന്റെ ചാന്ദ്രയാത്രയുടെ 50 വര്‍ഷം പിന്നിടുമ്പോഴാണ് ഓറിയോണ്‍ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കുന്നത്. വീണ്ടുമൊരു ചാന്ദ്രയാത്രയ്ക്കും, ചന്ദ്രനിലെത്തുന്ന മനുഷ്യനെ തിരികെ ഭൂമിയിലെത്തിക്കുകയുമാണ് ദൗത്യം ലക്ഷ്യമിടുന്നത്. ആര്‍ട്ടെമിസ്-1 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആര്‍ട്ടെമിസ് 2 2024ല്‍ തന്നെ വിക്ഷേപിച്ചേക്കാം. ഇതിന് പിന്നാലെ ബഹിരാകാശയാത്രികരുടെ ആദ്യത്തെ ചാന്ദ്ര ലാന്‍ഡിംഗും നടത്താനാണ് നാസ ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in