സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി നാസ

സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി നാസ

ഏപ്രില്‍ എട്ടിനാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം
Updated on
1 min read

സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍ സ്മാർട്ട്ഫോണും ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് പകർത്താനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നാസ. ഏപ്രില്‍ എട്ടിനാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. പ്രശസ്ത യൂട്യൂബറായ മാർക്യൂസ് ബ്രൗണ്‍ലീ സമൂഹമാധ്യമമായ എക്സിലൂടെ ഉന്നയിച്ച ചോദ്യത്തിനാണ് നാസയുടെ മറുപടി.

സൂര്യഗ്രഹണം സ്മാർട്ട്ഫോണിലെ ക്യാമറ ഉപയോഗിച്ച് പകർത്തിയാല്‍ സെന്‍സറിന് കേടുപാടുകള്‍ സംഭവിക്കുമോയെന്നതായിരുന്നു മാർക്യൂസിന്റെ ചോദ്യം. സംഭവിക്കുമെന്നാണ് നാസ നല്‍കിയ മറുപടി.

"ഞങ്ങള്‍ നാസയുടെ തന്നെ ഫോട്ടോ ടീമുമായി ആശയവിനിമയം നടത്തി. മറ്റെല്ലാ ഇമേജ് സെന്‍സറുകളെ പോലെ ഫോണിന്റെ സെന്‍സറിന് കേടുപാടുകളുണ്ടാകുമെന്നാണ് നല്‍കാനുള്ള ഉത്തരം," നാസ വ്യക്തമാക്കി.

സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി നാസ
തൊണ്ണൂറുകളിൽ തരംഗമായി മാറിയ 'വേഡ്പാഡ്' ഇനിയില്ല; വിൻഡോസ് 12ൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

സൂര്യഗ്രഹണം ഷൂട്ട് ചെയ്യുന്നതിന് കൃത്യമായ ഫില്‍ട്ടർ ഉപയോഗിക്കണമെന്ന നിർദേശവും നാസ മുന്നോട്ടുവെച്ചിട്ടുണ്ട്. "എല്ലാ ക്യാമറയിലും ഉപയോഗിക്കുന്നതുപോലെ കൃത്യമായ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് മാത്രം ചിത്രീകരിക്കാന്‍ ശ്രമിക്കുക. സെന്‍സറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മാർഗം ഗ്രഹണം കാണാന്‍ ഉപയോഗിക്കുന്ന ഗ്ലാസുകള്‍ ക്യാമറയ്ക്കു മുന്നിലായി വെക്കുക എന്നതാണ്," നാസ കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിനാണ് ദൃശ്യമാകുക. പശ്ചിമ യൂറോപ്പ്, പസഫിക്, അറ്റ്‌ലാന്റിക്, ആർട്ടിക്, മെക്സിക്കൊ, സെന്‍ട്രല്‍ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങള്‍, കാനഡ, ഇംഗ്ലണ്ടിന്റേയും അയർലന്‍ഡിന്റെയും വടക്കുപടിഞ്ഞാറന്‍ മേഖലകൾ എന്നിവിടങ്ങളിൽ ഗ്രഹണം കാണാം. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല.

logo
The Fourth
www.thefourthnews.in