യൂട്യൂബ്, യുപിഐ ആപ്പ്;
മാറ്റങ്ങളോടെ നോക്കിയ 3210 ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകളും വിലയും അറിയാം

യൂട്യൂബ്, യുപിഐ ആപ്പ്; മാറ്റങ്ങളോടെ നോക്കിയ 3210 ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകളും വിലയും അറിയാം

ഡിജിറ്റല്‍ ഡിറ്റോക്സിനുള്ള ഉപകരണമെന്നാണ് 3210യുടെ പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നതെങ്കിലും കാലത്തിനൊത്ത ചില ഫീച്ചറുകള്‍ ഫോണിനുണ്ട്
Updated on
1 min read

നോക്കിയയുടെ വിന്റേജ് ഫോണുകള്‍ വിപണിയില്‍ വീണ്ടുമെത്തിക്കുക എന്ന ദൗത്യം വിജയകരമായി നടപ്പിലാക്കാന്‍ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസിന് (എച്ചഎംഡി) ഇതുവരെ സാധിച്ചിട്ടുണ്ട്. നോക്കിയയുടെ ലെജന്‍ഡറി ഫോണായ 3210 വിപണയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി ഇപ്പോള്‍.

ഡിജിറ്റല്‍ ഡിറ്റോക്സിനുള്ള ഉപകരണമെന്നാണ് 3210യുടെ പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നതെങ്കിലും കാലത്തിനൊത്ത ചില ഫീച്ചറുകള്‍ ഫോണിനുണ്ട്. 4ജി ലഭ്യമാകുന്ന ഫോണില്‍ യൂട്യൂബ് ഷോർട്ട്‍സ്, വാർത്തകള്‍, കലാവസ്ഥ വിവരങ്ങള്‍, സ്നേക്ക് ഗെയിമിന്റെ പുതിയ വേർഷന്‍ എന്നിവയുമുണ്ട്.

യൂട്യൂബ്, യുപിഐ ആപ്പ്;
മാറ്റങ്ങളോടെ നോക്കിയ 3210 ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകളും വിലയും അറിയാം
2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍

ഇന്ത്യയില്‍ ഫോണിന്റെ വില എത്രയാകുമെന്നതില്‍ കൃത്യമായൊരു വിവരമില്ല, 75 പൗണ്ടാണ് യുകെയില്‍ ഫോണിന്റെ വില. ഏകദേശം 4,000 രൂപയോളം വരും.

2.4 ഇഞ്ച് കളർ ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. രണ്ട് മെഗാപിക്സല്‍ വരുന്ന പ്രൈമറി ക്യാമറയ്ക്കൊപ്പം എല്‍ഇഡി ഫ്ലാഷും വരുന്നു.

128 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 32 ജിബി വരെയുള്ള മെമ്മറി കാർഡും സപ്പോർട്ട് ചെയ്യും. 1,450 എംഎഎച്ചാണ് ബാറ്ററി. ഒന്നിലധികം ദിവസം ചാർജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. യുഎസ്‌ബി സി പോർട്ടാണ് ചാർജിങ്ങിനായി നല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in