പുതിയ ലോഗോയുമായി നോക്കിയ എത്തുന്നു; മാറ്റം 60 വർഷത്തിനിടെ ആദ്യം

പുതിയ ലോഗോയുമായി നോക്കിയ എത്തുന്നു; മാറ്റം 60 വർഷത്തിനിടെ ആദ്യം

കമ്പനിയെ തിരിച്ചുപിടിക്കാനുള്ള മൂന്ന് ഘട്ടങ്ങളിലെ ആദ്യ ചുവടുവയ്പ്പാണിത്
Updated on
1 min read

അറുപത് വർഷത്തിനിടെ ആദ്യമായി ബ്രാൻഡ് ഐഡന്റിറ്റി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ടെലികോം കമ്പനിയായ നോക്കിയ. ലോഗോയിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തിയാണ് പുതിയ പദ്ധതികൾ നോക്കിയ പ്രഖ്യാപിച്ചത്. അഞ്ച് വ്യത്യസ്ത ആകൃതികൾ ഉപയോഗിച്ച് നോക്കിയ എന്നെഴുതിയ ലോഗോയിൽ വ്യത്യസ്തമായ നിറങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ല്‍ നോക്കിയയുടെ നേതൃത്വമേറ്റെടുത്ത പെക്ക ലന്‍ഡ്മാര്‍ക്കിന്റേതാണ് ലോഗോ മാറ്റമടക്കമുള്ള പുതിയ ആശയം. കമ്പനിയെ തിരിച്ചുപിടിക്കാനുള്ള മൂന്ന് ഘട്ടങ്ങളിലെ ആദ്യ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

“കഴിഞ്ഞ വർഷം ഞങ്ങൾക്ക് 21% വളർച്ചയുണ്ടായി, നിലവിലെ വിൽപ്പനയുടെ എട്ട് ശതമാനമാകുമിത്. ഈ വളര്‍ച്ച എത്രയും വേഗം ഇരട്ട അക്കത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് ” - ലന്‍ഡ്മാര്‍ക്ക് പറയുന്നു. കമ്പനി അതിവേഗം വളരുന്ന നാട് ഇന്ത്യയാണെന്ന് ലന്‍ഡ്മാര്‍ക്ക് വിശദീകരിക്കുന്നു. വടക്കേ അമേരിക്കയിലും ഇക്കൊല്ലം കരുത്താർജിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

സ്വകാര്യ 5 ജി നെറ്റ് വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും ഉപഭോക്താക്കൾക്ക് വിൽക്കാൻ നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമ്മാതാക്കളുമായി പ്രധാന സാങ്കേതിക സ്ഥാപനങ്ങൾ പങ്കാളികളാകുന്നുണ്ട്. പ്രധാനമായും നിർമ്മാണമേഖലയിലാണ് ഈ രീതി കണ്ടുവരുന്നത്. വിവിധ ബിസിനസുകളുടെ വളർച്ചാ പാത അവലോകനം ചെയ്യാനും മറ്റ് ബദലുകൾ പരിഗണിക്കാനും നോക്കിയ പദ്ധതിയിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in