ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്, പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍; വരുന്നു വണ്‍ പ്ലസ് നോര്‍ഡ് ഫോര്‍

ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്, പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍; വരുന്നു വണ്‍ പ്ലസ് നോര്‍ഡ് ഫോര്‍

നാല് വര്‍ഷത്തെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും ആറ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചസും ലഭിക്കുമെന്ന് വണ്‍ പ്ലസ് എക്‌സില്‍ അറിയിച്ചു
Updated on
1 min read

2024-ല്‍ പ്രതീക്ഷിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ജൂലൈ 16ന് ലോഞ്ച് ചെയ്യുന്ന വണ്‍ പ്ലസ് നോഡ് 4. ആഗോളവിപണിയിലേക്ക് ഫോണ്‍ എത്തുന്നതിനുമുന്‍പുതന്നെ അതിന്‌റെ ചില പ്രത്യേകതകള്‍ പുറത്തുവന്നിട്ടുണ്ട്. വണ്‍പ്ലസിന്‌റെ വില കൂടിയ മോഡലുകളായ വണ്‍ പ്ലസ് 12, വണ്‍ പ്ലസ് ഓപ്പണ്‍ മോഡലുകളോട് കിടപിടിക്കുന്ന രീതിയില്‍ ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ടും 1600 ചാര്‍ജിങ് സൈക്കിളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നാല് വര്‍ഷത്തെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും ആറ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചസും ലഭിക്കുമെന്ന് കമ്പനി എക്‌സില്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്ത വണ്‍ പ്ലസ് നോഡ് 3 മോഡലിനെക്കാളും ഉയര്‍ന്നതാണ് ഇത്. വണ്‍പ്ലസ് 12 അപ്‌ഡേറ്റ് പോളിസിയേക്കാള്‍ കൂടുതലാണിത്. അതിന് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചസാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്, പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍; വരുന്നു വണ്‍ പ്ലസ് നോര്‍ഡ് ഫോര്‍
ഈ വര്‍ഷം വിപണയിലെത്താനുള്ള എട്ട് സ്മാര്‍ട്ട് ഫോണുകള്‍

നാല് വര്‍ഷത്തെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോം പോളിസി നോഡ് 4ന്‌റെ എതിരാളികളായ സാംസങ്ങിന്‌റെ ഗാലക്‌സി എ55, ഗാലക്‌സി എ 35 എന്നിവയുമായി കിടപിടിക്കുന്നതാണ്. ഈ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളാണ് വാഗ്ദാനം.

പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍ സാങ്കേതികവിദ്യ ഉൾപ്പെടുന്നതാണ് നോഡ് 4 എന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബാറ്ററിക്ക് ദീര്‍ഘായുസ് നല്‍കുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. 1600 പൂര്‍ണ ചാര്‍ജിങ് സൈക്കിളുകള്‍ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം നാല് വര്‍ഷത്തില്‍ ബാറ്ററി ഹെല്‍ത്തിന്‌റെ 80 ശതമാനവും ഉറപ്പ് നല്‍കുന്നു.

നോഡ് 4ന്‌റെ ബാറ്ററി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 100w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടെ 5500 mAh ബാറ്ററിയുമാണ് എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in