ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും

ആൻഡ്രോയിഡ് പതിപ്പ് ആദ്യം അമേരിക്കയിലെ ഉപയോക്താക്കൾക്കാകും ലഭ്യമാകുക
Updated on
1 min read

ചാറ്റ്‌ജിപിടി ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറക്കാൻ ഓപ്പൺഎഐ. ആപ്പ് ഇതിനകം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച ചാറ്റ്ജിപിടി ആപ്പ് ലഭ്യമാകുമെന്നും ഇന്ന് മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ഫോണില്‍ എത്തുന്നതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും.

മെയിൽ IOS പതിപ്പ് അവതരിപ്പിച്ചത് മുതൽ നിരവധി ആളുകൾ അതിന്റെ ആൻഡ്രോയിഡ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ചാറ്റ് ജിപിടി ആപ്പിന്റെ ലോഞ്ചിങ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതോടെ ആപ്പ് വരുന്നയുടൻ ഫോണിൽ ഇൻസ്റ്റാൾ ആകും. ആൻഡ്രോയിഡ് പതിപ്പ് ആദ്യം അമേരിക്കയിലെ ഉപയോക്താക്കൾക്കാകും ലഭ്യമാകുക.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും
ചാറ്റ് ജിപിടി ഐ ഫോണിലെത്തി; വൈകാതെ ആൻഡ്രോയ്ഡിലും

നവംമ്പറില്‍ ചാറ്റ് ജിപിടി ആരംഭിച്ചത് മുതല്‍ തന്നെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് ലഭിച്ചിരുന്നത്. നിലവില്‍, അമേരിക്കയടക്കം 11 രാജ്യങ്ങളില്‍ ആപ്പ് ലഭ്യമാണ്. ലോഞ്ച് ചെയ്ത് വെറും നാല് മാസത്തിനുള്ളില്‍ 100 ദശലക്ഷം ഉപയോക്താക്കളെ നേടിയ ഏറ്റവും വേഗതയേറിയ ആപ്ലിക്കേഷനായി ചാറ്റ്ജിപിടി മാറി. ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, മൈസ്‌പേസ് എന്നിവയേയും ചാറ്റ് ജിപിടി മറികടന്നു. മനുഷ്യനെപ്പോലെയുള്ള പ്രതികരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് മുതല്‍ കോഡ് സൃഷ്ടിക്കുന്നത് വരെ, എഐയുടെ മേഖലയിലെ ഒരു നാഴികക്കല്ലായി ചാറ്റ് ജിപിടി മാറിക്കൊണ്ടിരിക്കുകയാണ്.

മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കമ്പനിയായ ഓപ്പൺ എഐ, 2022 നവംബറിലാണ് ചാറ്റ്ജിപിടി പൊതുജനങ്ങൾക്കായി പുറത്തിറക്കുന്നത്.  

logo
The Fourth
www.thefourthnews.in