നിർദേശങ്ങള്‍ മാത്രം മതി, ഒരു മിനുറ്റ് വീഡിയോ റെഡി; അത്ഭുതപ്പെടുത്താന്‍ ഓപ്പണ്‍ എഐയുടെ സോറ

നിർദേശങ്ങള്‍ മാത്രം മതി, ഒരു മിനുറ്റ് വീഡിയോ റെഡി; അത്ഭുതപ്പെടുത്താന്‍ ഓപ്പണ്‍ എഐയുടെ സോറ

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ വീഡിയോ നിർമ്മിക്കാനുള്ള ടൂളുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല
Updated on
1 min read

ടെക്സറ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് വീഡിയോകള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന പുതിയ ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. സോറ എന്നാണ് ടൂളിന് നല്‍കിയിരിക്കുന്ന പേര്. നിർദേശങ്ങള്‍ക്ക് അനുസൃതമായി ഒരു മിനുറ്റ് ദൈർഘ്യം വരെയുള്ള വീഡിയോകളാണ് നിർമിക്കാനാകുക. ചിത്രങ്ങള്‍ ഉപയോഗിച്ചും നിലവിലുള്ള ഒരു വീഡിയോയുടെ തുടർച്ചയായും സോറയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും.

ഗവേഷകർക്കും വീഡിയോ ക്രിയേറ്റേഴ്സിനും സോറയിലേക്ക് ആക്സസ് നല്‍കിയതായും കമ്പനി അറിയിച്ചിട്ടുണ്ട്. ഗവേഷകർ, വിഷ്വല്‍ ആർട്ടിസ്റ്റുകള്‍, ചലച്ചിത്ര സംവിധായകർ എന്നിവർക്കായി സോറയിലേക്ക് പരിമിതമായ ആക്സസ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ട്വിറ്റർ ഉപയോക്തക്കളുടെ പ്രോംപ്റ്റുകള്‍ക്ക് അനുസരിച്ച് സോറയില്‍ സൃഷ്ടിച്ച വീഡിയോകള്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പങ്കുവെച്ചിരുന്നു.

നിർദേശങ്ങള്‍ മാത്രം മതി, ഒരു മിനുറ്റ് വീഡിയോ റെഡി; അത്ഭുതപ്പെടുത്താന്‍ ഓപ്പണ്‍ എഐയുടെ സോറ
ആവർത്തിക്കാൻ നോക്കേണ്ട, 'ഇനി ഒന്നും മറക്കില്ല'; പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി

ചിത്രങ്ങള്‍ നിർമിക്കുന്നതിനായുള്ള എഐ ജെനറേറ്ററായ ഡാല്‍-ഇ 2021ലാണ് ഓപ്പണ്‍ എഐ പുറത്തിറക്കിയത്. ഇതിന് പിന്നാലെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റി 2022ലും ലോഞ്ച് ചെയ്തിരുന്നു. ചാറ്റ്ജിപിറ്റിക്ക് വളരെ വേഗം സ്വീകാര്യത ലഭിക്കുകയും 10 കോടി ഉപയോക്താക്കളെ നേടിയെടുക്കാനും കഴിഞ്ഞിരുന്നു. എഐ ഉപയോഗിച്ച് വീഡിയോ നിർമിക്കാനുള്ള ടൂളുകള്‍ മറ്റ് കമ്പനികളും പുറത്തിറക്കിയിരുന്നെങ്കിലും ദൈർഘ്യം ഒരു പ്രശ്നമായി അവശേഷിച്ചിരുന്നു.

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ വീഡിയോ നിർമിക്കാനുള്ള ടൂളുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

സോറയെ പരിശീലിപ്പിക്കുന്നതിനായി എത്ര ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം വെളിപ്പെടുത്താന്‍ ഓപ്പണ്‍ എഐ തയാറായിട്ടില്ല. പൊതുവായി ലഭ്യമായതും പകർപ്പവകാശമുള്ളവരില്‍ നിന്ന് നേടിയതുമായ ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ന്യൂ യോർക്ക് ടൈംസിനോട് പ്രതികരിക്കവെ ഓപ്പണ്‍ എഐ വ്യക്തമാക്കിയിട്ടുണ്ട്. എഐ ടൂളുകള്‍ വികസിപ്പിക്കുന്നതിനായി പകർപ്പവകാശമുള്ളവ ഉപയോഗിച്ചെന്ന ആരോപണം പലതവണ കമ്പനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in