സവിശേഷതകള്‍ ഏറെ, ഓപ്പോ കെ11  5ജി  എത്തുന്നു

സവിശേഷതകള്‍ ഏറെ, ഓപ്പോ കെ11 5ജി എത്തുന്നു

പ്രോ മോഡലുകൾക്ക് സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും ഫോണിലുണ്ട്.
Updated on
1 min read

2022ഏപ്രിലിൽ വിപണിയിലെത്തിയ ഓപ്പോ കെ10 5ജിയുടെ പിന്നാലെ അടുത്ത മോഡലായ ഓപ്പോ കെ11 5ജി എത്തുന്നു. ജൂലൈ 25 ന് ചൈനയിൽ പുതിയ മോഡല്‍ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയ ടെക് ഡൈമൻസിറ്റി 810 എസ്ഒസിയിൽ പ്രവർത്തിക്കാനുളള സംവിധാനങ്ങളുമായാണ് ഓപ്പോ കെ11 5ജി വരുന്നത്. 5,000mAh ബാറ്ററിയും 33W വയർഡ് സൂപ്പർ വോക് ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി, ഓപ്പോ കെ11 5ജിയുടെ വിലയും മറ്റ് സവിശേഷതകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സവിശേഷതകള്‍ ഏറെ, ഓപ്പോ കെ11  5ജി  എത്തുന്നു
ഓപ്പോ ഫൈൻഡ്‌ N2 ഫ്ലിപ് ഫെബ്രുവരി 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും

വരാനിരിക്കുന്ന ഓപ്പോ കെ11 5ജിയുടെ വില ഏകദേശം 22,900 രൂപ ആയിരിക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റ് ബോബി ലിയു വെയ്‌ബോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ മോഡലിൽ ഏറ്റവും മികച്ച ക്യാമറയും കമ്പനി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 890 സെൻസറുമായാണ് ഫോൺ വിപണി കീഴടക്കാൻ എത്തുന്നത്. ഗ്ലേസിയർ ബ്ലൂ, മൂൺ ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

അതേസമയം, 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഹോണര്‍ എക്സ് 50യുമായി മത്സരിക്കാനാണ് ഓപ്പോ കെ11 5ജി ലക്ഷ്യമിടുന്നത്. ഏകദേശം 15,900 രൂപ മുതലായിരിക്കും ഹോണര്‍ എക്സ് 50 വിപണിയിൽ എത്തുന്നത്.

സവിശേഷതകള്‍ ഏറെ, ഓപ്പോ കെ11  5ജി  എത്തുന്നു
ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്

ഓപ്പോ കെ11 5ജിയുടെ കളർ ഓപ്ഷനുകളും ഡിസൈനും സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഫ്ലാറ്റ് ഡിസ്‌പ്ലേയിലും വൃത്താകൃതിയിലുള്ള അരികുകളുള്ള 2.8 കർവ്ഡ് ഉളള ഫോണിന്റെ പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ രണ്ട് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളും ഒരു എല്‍ഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. വലത് അറ്റത്ത് വോളിയം ക്രമീകരിക്കാനും പവർ ബട്ടണും കാണാം. ഫോണിന് 8.23 ​​എംഎം കനവും 184 ഗ്രാം ഭാരവും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രിപ്പിൾ റിയർ ക്യാമറയുമായി എത്തുന്ന ഫോൺ 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 890 പ്രൈമറി സെൻസറും 8 മെഗാപിക്സലും 2 മെഗാപിക്സൽ സെൻസറുമാണ് ഉൾപ്പെടുന്നത്. അതേസമയം, ഫോണിന്റെ സെൽഫി ക്യാമറ 16 മെഗാപിക്സൽ സെൻസറാണ്. സ്‌ക്രീൻ-ടു-ബോഡി റേഷിയോയുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി + ഒലെഡ് 3ഡി കർവ്ഡ് ഡിസ്പ്ലെയാണുള്ളത്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 782ജി 5ജി എസ്ഒസിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജാണുള്ളത്. പ്രോ മോഡലുകൾക്ക് സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും ഫോണിലുണ്ട്. അണ്ടർ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്.

logo
The Fourth
www.thefourthnews.in