പേടിഎമ്മിന്റെ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ സൊമാറ്റോയ്ക്ക് വിൽക്കാൻ നീക്കം

പേടിഎമ്മിന്റെ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ സൊമാറ്റോയ്ക്ക് വിൽക്കാൻ നീക്കം

ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റമായിരിക്കും ചർച്ച വിജയമായാല്‍ നടക്കുക
Updated on
1 min read

ഓൺലൈൻ പേയ്മെന്റ് ആപ്പായ പേ ടിഎം തങ്ങളുടെ ടിക്കറ്റ് ബുക്കിങ് ബിസിനസ് സൊമാറ്റോയ്ക്ക് കൈമാറാൻ നീക്കം. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. വിൽപ്പന സംബന്ധിക്കുന്ന ചർച്ചയുടെ ആദ്യ ഘട്ടങ്ങളിലാണ് സ്ഥാപനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റമായിരിക്കും ചർച്ച വിജയമായാല്‍ നടക്കുക.

ഞായറാഴ്ച വൈകി നടത്തിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിൽ, തങ്ങളുടെ സിനിമകളും ഇവൻ്റ് ടിക്കറ്റിങ് ബിസിനസും ഏറ്റെടുക്കാൻ പേടിഎമ്മുമായി ചർച്ച നടത്തുകയാണെന്ന് സൊമാറ്റോ അറിയിച്ചിരുന്നു. എന്നാൽ ബോർഡിന്റെ അംഗീകാരമോ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ ആവശ്യമായ തീരുമാനങ്ങളോ ആയിട്ടില്ലെന്ന് സൊമാറ്റോ പറഞ്ഞു. സാധാരണ പേടിഎം പോലെയുള്ള ഫിൻടെക് സ്ഥാപനങ്ങൾ അവരുടെ പ്രധാന ബിസിനസിൽ ഊന്നൽ നൽകാൻ മറ്റുള്ളവ വില്പന നടത്താറുണ്ട്.

പേടിഎമ്മിന്റെ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ സൊമാറ്റോയ്ക്ക് വിൽക്കാൻ നീക്കം
3 ഡി ശബ്ദമികവ്; എന്താണ് നോക്കിയ അവതരിപ്പിക്കുന്ന 'ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ'?

ചർച്ചകൾ പ്രാഥമികമാണെന്നും അംഗീകാരമോ വെളിപ്പെടുത്തലോ ആവശ്യമായ കരാറുകളൊന്നും ഉൾപ്പെടുന്നില്ലെന്നും പേ ടി എമ്മും പറഞ്ഞിട്ടുണ്ട്. പേടിഎം അതിൻ്റെ പേയ്‌മെൻ്റ്, സാമ്പത്തിക സേവന ബിസിനസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. സ്റ്റോക്ക് വ്യാപാരികൾക്ക് അവരുടെ വ്യാപാരം ലാഭത്തിലാക്കാനുള്ള തീരുമാനങ്ങളാണ് പേടിഎം സ്വീകരിക്കുന്നതെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം, സൊമാറ്റോയെ സംബന്ധിച്ചിടത്തോളം കരാർ നടക്കുകയാണെങ്കിൽ കമ്പനിയുടെ മൂല്യം വർധിക്കും.

പേടിഎമ്മിന്റെ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ സൊമാറ്റോയ്ക്ക് വിൽക്കാൻ നീക്കം
ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണത്തിന് മുഖ്യപരിഗണന; ആപ്പിൾ എഐ പ്രവർത്തനം ഇങ്ങനെ

പേടിഎം നിലവിൽ അതിൻ്റെ സിനിമകളും ഇൻസൈഡറും (ഇവൻ്റ്സ് പ്ലാറ്റ്ഫോം) ഒരു ടീമായി ലയിപ്പിക്കുകയാണ്. ഇടപാടിൻ്റെ ഔപചാരിക പ്രഖ്യാപനം അടുത്തയാഴ്ച തന്നെ ഉണ്ടായേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

logo
The Fourth
www.thefourthnews.in