വിവരങ്ങൾ ഇനി എളുപ്പത്തിൽ ആക്സസ് ചെയ്യാം; അക്കൗണ്ട് അഗ്രഗേറ്റർ സേവനങ്ങളുമായി ഫോൺപേ

വിവരങ്ങൾ ഇനി എളുപ്പത്തിൽ ആക്സസ് ചെയ്യാം; അക്കൗണ്ട് അഗ്രഗേറ്റർ സേവനങ്ങളുമായി ഫോൺപേ

അക്കൗണ്ട് അഗ്രഗേറ്റർ (എഎ) സേവനങ്ങൾ വഴി ഇനി സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ നടത്താം
Updated on
1 min read

ഉപയോക്താക്കൾക്ക് എല്ലാ സാമ്പത്തിക വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങളുമായി എളുപ്പത്തിൽ പങ്കിടാൻ പുതിയ സേവനവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ പേയ്‌മെന്റ് ആപ്പായ ഫോൺപേ. അക്കൗണ്ട് അഗ്രഗേറ്റർ (എഎ) സേവനങ്ങൾ വഴി ഇനി സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ നടത്താം. കമ്പനിയുടെ ഉപസ്ഥാപനമായ ഫോൺപേ ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (പിടിഎസ്പിഎൽ) വഴിയാണ് അക്കൗണ്ട് അഗ്രഗേറ്റർ (എഎ) സേവനങ്ങൾ ആരംഭിക്കുന്നത്.

സേവനം എങ്ങനെ?

  • പുതിയ സേവനം ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുമായി (RFI) എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്നു.

  • ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇൻഷുറൻസ് പോളിസി, ടാക്സ് ഫയലിങ്ങുകൾ, വായ്പ അപേക്ഷകൾ, പുതിയ ഇൻഷുറൻസ് എടുക്കൽ, നിക്ഷേപ ഉപദേശം എന്നിവ ഈ സേവനം വഴി എളുപ്പത്തിൽ അപേക്ഷിക്കാം.

  • കൂടാതെ, ഫോൺപേ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ നിലവിലുള്ള സേവനങ്ങൾ താത്കാലികമായി നിർത്താനും സാധിക്കും.

  • സേവനങ്ങൾ നൽകുന്നതിന് കമ്പനി ഇതിനകം തന്നെ യെസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എ യു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുമായും മറ്റ് നിരവധി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായും (FPI) ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മാസാവസാനത്തോടെ കൂടുതൽ എഫ്പിഐകൾ സംയോജിപ്പിക്കാൻ സാധ്യതയുണ്ട്.

  • ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഫോൺപേ ഉപഭോക്തൃ ആപ്പിനുള്ളിലാണ് എഎ മൈക്രോ ആപ്പ് നിർമിച്ചിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് പുതിയ ഇന്റർ ഓപ്പറബിൾ എഎ ഹാൻഡിൽ രജിസ്റ്റർ ചെയ്യാനും ആപ്പിന്റെ ഹോംപേജിലെ 'ചെക്ക് ബാലൻസ്' ഓപ്ഷന് കീഴിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കാനും സാധിക്കും.

2021 ഓഗസ്റ്റിൽ, അക്കൗണ്ട് അഗ്രിഗേറ്ററായി പ്രവർത്തിക്കാൻ ഫോൺപേയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തത്വത്തിൽ അനുമതി നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in