ഫോണ്‍പേയില്‍ ക്രെഡിറ്റ് ലൈൻ; എങ്ങനെ ഉപയോഗിക്കാം?

ഫോണ്‍പേയില്‍ ക്രെഡിറ്റ് ലൈൻ; എങ്ങനെ ഉപയോഗിക്കാം?

ക്രെഡിറ്റ് ലൈനുകള്‍ ഫോണ്‍പേയുമായി ലിങ്ക് ചെയ്യുന്നതോടെ കൂടുതല്‍ സുതാര്യമായി പേയ്മെന്റുകള്‍ നടത്താൻ സാധിക്കും
Updated on
1 min read

ക്രെഡിറ്റ് ലൈൻ ഓണ്‍ യുപിഐ അവതരിപ്പിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേ. ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് ലൈനുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യാനും തടസമില്ലാതെ പണം കൈമാറാനും സാധിക്കും.

യുപിഐ ആപ്പുകളുടെ പ്രയോജനം വർധിപ്പിച്ചുകൊണ്ട് ക്രെഡിറ്റ് ലൈനുകള്‍ ഉള്‍പ്പെടുത്താൻ അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനമെടുത്തിരുന്നു. ക്രെഡിറ്റ് ലൈനുകള്‍ ഫോണ്‍പേയുമായി ലിങ്ക് ചെയ്യുന്നതോടെ കൂടുതല്‍ സുതാര്യമായി പേയ്മെന്റുകള്‍ നടത്താൻ സാധിക്കും.

ഫോണ്‍പേ പേയ്‌മെന്റ് ഗേറ്റ്‌വെയിലുള്ള വ്യാപാരികള്‍ക്ക് ഉപയോക്താക്കള്‍ ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് അഡീഷണലായി പേയ്മെന്റ് ഓപ്ഷൻ നല്‍കാനും സാധിക്കും.

ഫോണ്‍പേയില്‍ ക്രെഡിറ്റ് ലൈൻ; എങ്ങനെ ഉപയോഗിക്കാം?
ഐക്യു ഇസ്ഡ് 9എസ് പ്രോ 5ജി, ഇസഡ് എസ്9 5ജി എന്നിവ വിപണിയില്‍

"ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ക്രെഡിറ്റ് ലൈൻ ഓണ്‍ യുപിഐ ലോഞ്ച് ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. യുപിഐയില്‍ ക്രെഡിറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന രണ്ടാമത്തെ വാഗ്ദാനമാണിത്. റുപെ ക്രെഡിറ്റ് കാർഡ്‌സ് ഓണ്‍ യുപിഐ വലിയ വിജയമായിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം കൂടുതല്‍ ശക്തിയാർജിക്കുകയാണ്. ഏറ്റവും നൂതനമായ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാൻ ഫോണ്‍പെ പ്രതിജ്ഞാബദ്ധമാണ്," ഫോണ്‍പേ പെയ്‌മെന്റ് ഹെഡ് ദീപ് അഗ്രവാള്‍ പറഞ്ഞു.

യുപിഐയില്‍ ക്രെഡിറ്റ് ലൈൻ എങ്ങനെ ഉപയോഗിക്കാം

  • ഫോണ്‍പേ ആപ്ലിക്കേഷൻ തുറന്നശേഷം ഇടത് മൂലയിലുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

  • നിങ്ങളുടെ ക്രെഡിറ്റ് ലൈൻ ലഭ്യമായിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക

  • ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറും ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്

  • ലിങ്ക് ചെയ്തശേഷം യുപിഐ പിൻ സെറ്റ് ചെയ്യുക. ഇതോടെ പെയ്മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈൻ ആക്ടീവാകും

  • ആക്ടീവായിക്കഴിഞ്ഞാല്‍ പെയ്മെന്റ് ഓപ്ഷനുകളുടെ കൂടെ ക്രെഡിറ്റ് ലൈനും ദൃശ്യമാകും

logo
The Fourth
www.thefourthnews.in