റെഡ്മിനോട്ട് 12 മുതല്‍ വണ്‍പ്ലസ് 11 വരെ ; പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ 6 സ്മാര്‍ട്ട് ഫോണുകള്‍

റെഡ്മിനോട്ട് 12 മുതല്‍ വണ്‍പ്ലസ് 11 വരെ ; പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ 6 സ്മാര്‍ട്ട് ഫോണുകള്‍

ഷവോമി, സാംസങ്, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ എന്‍ട്രിലെവല്‍, ഹൈഎന്‍ഡ് ഫോണുകള്‍ വിപണിയിലെത്തി
Updated on
3 min read

പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ 5 ജി സീരിസിലുള്ള നിരവധി ഫോണുകളാണ് പുറത്തിറങ്ങിയത്. ഷവോമി, സാംസങ്, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ എന്‍ട്രിലെവല്‍, ഹൈഎന്‍ഡ് ഫോണുകള്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടും.

വണ്‍പ്ലസ് 11 5ജി
വണ്‍പ്ലസ് 11 5ജി

വണ്‍പ്ലസ് 11 5ജി

വണ്‍പ്ലസ് ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 5ജിയുടെ ആഗോളതലത്തിലുള്ള ലോഞ്ചിങ് ഫെബ്രവരിയിലാണെങ്കിലും നിര്‍മാതാക്കാളായ ചൈനീസ് കമ്പനി സ്വന്തം രാജ്യത്ത് ജനുവരി ആദ്യ ആഴ്ച തന്നെ വണ്‍പ്ലസ് സീരീസിലെ ഈ ഫോണുകള്‍ പുറത്തിറക്കി. 120 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിന്റെ സവിശേഷത. കര്‍വ്ഡ് ഡിസ്‌പ്ലേ ഫീച്ചറിന് ഒപ്പം തന്നെ HDR+, LTPO 3.0, ഡോള്‍ബി വിഷന്‍ തുടങ്ങിയ നിരവധി ഡിസ്‌പ്ലേ ഫീച്ചറുകളും ഉള്‍പ്പെടുന്നു. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 16 ജിബി റാമും ഇന്റേണല്‍ സ്‌റ്റോറേജും നല്‍കുന്നുണ്ട്. 100w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടുകൂടിയ 5000 mah ബാറ്ററിയുമായാണ് വണ്‍പ്ലസ് 11 എത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 50എംപി പ്രൈമറി സെന്‍സര്‍, 32എംപി ടെലിഫോട്ടോ ലെന്‍സ്, 48എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയും അടങ്ങിതാണ് ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. മുന്‍വശത്തുള്ള ഒരു 16mp ലെന്‍സ് സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായുള്ളതാണ്. വില - 12GB + 256GB ബേസ് സ്റ്റോറേജിന് RMB 3,999 (ഏകദേശം 48,000 രൂപ)

റെഡ്മിനോട്ട് 11 സീരീസ്

റെഡ്മിനോട്ട് 11 സീരിസ് ഫോണുകള്‍ പുറത്തിറക്കിയാണ് ഷവോമി പുതുവര്‍ഷത്തില്‍ തുടക്കമിട്ടത്. റെഡ്മി നോട്ട് 12 , റെഡ്മി നോട്ട് 12 പ്രോ , റെഡ്മി നോട്ട് 12 പ്രോ+ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സിരീസിലെ ഫോണുകള്‍. ഡിസിപ്ലേയിലും ക്യാമറയിലുമാണ് ഇവ മൂന്നും ഫോക്കസ് ചെയ്തിരിക്കുന്നത്. റെഡ്മിനോട്ട് 12 ല്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിന്റെ നാലാം തലമുറ ചിപ്‌സെറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 120 ഹെട്‌സ് റീ ഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി പ്രോസസറിന്റെ കരുത്തോടെയാണ് ഷവോമിയുടെ റഡ്മിനോട്ട് 12 സീരീസ് ഫോണുകള്‍ വിപണിയില്‍ എത്തിയത്.

റെഡ്മി നോട്ട് 10 പ്രോ+ ല്‍ ഒരു വലിയ 200 എംപി പ്രൈമറി സെന്‍സറാണ് പിന്‍ക്യാമറയ്ക്കായി നല്‍കിയിരിക്കുന്നത്. അതേസമയം റെഡ്മി നോട്ട് 10 പ്രോ ഒഐഎസിനൊപ്പം അതിന്റെ പ്രൈമറി ക്യാമറയായി 50 എംപി imx766 സെന്‍സറാണ് അവതരിപ്പിക്കുന്നത്. 8എംപി അള്‍ട്രാ വൈഡും 2എംപി മാക്രോ ലെന്‍സും രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്. റെഡ്മി നോട്ട് 12 ല്‍ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ റെഡ്മി നോട്ട് 12 മോഡലുകളിലും ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mah ബാറ്ററി പായ്ക്ക് നല്‍കിയിട്ടുണ്ട്.

വില - റെഡ്മി നോട്ട് 12-ന് 17,999 രൂപ, റെഡ്മി നോട്ട് 12 പ്രോയ്ക്ക് 24,999 രൂപ, റെഡ്മി നോട്ട് 12 പ്രോയ്ക്ക് 29,999 രൂപ.

ലെനോവോ മോട്ടോറോള തിങ്ക്‌ഫോണ്‍

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മോട്ടറോളയുടെ ലെനോവോ തിങ്ക്‌ഫോണ്‍ വിപണിയില്‍ എത്തി. ഒൻപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലെനോവോ, മോട്ടോറോളയെ വാങ്ങിയിരുന്നെങ്കിലും രണ്ട് ബ്രാന്‍ഡുകളും ഒരുമിച്ച് പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് തിങ്ക് ഫോണ്‍. സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ ഉള്‍പ്പെടുത്തി മോട്ടോറോളെയാണ് തിങ്ക്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. 144 ഹെട്‌സ് റീഫ്രെഷ് റേറ്റില്‍ 6.6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് കോളുകള്‍ക്കായി 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തിനൊപ്പം 32എംപി ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. വയര്‍ഡ്, വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുള്ള 5000mah ബാറ്ററിയാണ് ഉള്‍പ്പെടുത്തിയത്. തിങ്ക്പാഡ് ലാപ്ടോപ്പുകളുമായി തടസ്സമില്ലാത്ത ഇന്റര്‍കണക്റ്റിവിറ്റി അനുവദിക്കുന്ന നിരവധി സംയോജിത സവിശേഷതകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

റെഡ്മി 12 സി
റെഡ്മി 12 സി

റെഡ്മി 12 സി

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഷവോമി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഫ്രണ്‍ഡ്‌ലി സ്മാര്‍ട്ട് ഫോണാണ് റെഡ്മി 12 സി. ഈ എന്‍ട്രി ലെവല്‍ ഫോണില്‍ 6.71 ഇഞ്ചിന്റെ hd+ ഡിസ്‌പ്ലേയോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മീഡിയ ടെക് ഹീലിയോ ജി 85 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് റെഡ്മി 12 സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 mp പിന്‍ക്യാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 mp മുന്‍ ക്യാമറയുമുണ്ട്.

10 W ന്റെ അഡാപ്റ്റര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 5000Mah ബാറ്ററിയാണ് റെഡ്മി 12 സിക്ക് നല്‍കിയിരിക്കുന്നത്.

വില - 8400 രൂപ

പോക്കോ സി50

മികച്ച ഫീച്ചറുകളോടെ പോക്കോയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോയുടെ സി സീരിസിലുള്ള പുതിയ മോഡലാണ് പോക്കോ സി 50. മീഡിയടെക് ഹീലിയോയുടെ എസ്ഒസി പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 mp പിന്‍ ക്യാമറയും 5000 mah ബാറ്ററി ബാക്കപ്പും മറ്റ് പ്രത്യേകതകളാണ്. വാട്ടര്‍ ഡ്രോപ് നോച്ച് ഡിസ്‌പ്ലേ പോക്കോ സി50 യുടെ സവിശേഷതയാണ്. 6499 രൂപയാണ് ഇന്ത്യയിലെ വില.

സാംസങ് ഗ്യാലക്‌സി F04
സാംസങ് ഗ്യാലക്‌സി F04

സാംസങ് ഗ്യാലക്‌സി F04

ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് സാംസങിന്റെ ഗ്യാലക്‌സി F04. 600 * 720 റെസല്യൂഷനില്‍ 6.5 ഇഞ്ചിന്റെ HD+ ന്റെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 13 mp യുടെ ഡ്യുയല്‍ ബാക് ക്യാമറയും 5mp യുടെ സെല്‍ഫി ക്യാമറയുമാണ് ഈ എന്‍ട്രി ലെവല്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 4 ജിബി റാമും നല്‍കുന്ന മീഡിയടെക് ഹീലിയോ പി 35 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 15w ഫാസ്റ്റ് ചാര്‍ജിങ്ങോടുകൂടി 5000mah ബാറ്ററി ബാക്കപ്പും ലഭിക്കുന്നു. 7499 രുപയാണ് ഇന്ത്യയിലെ വില.

logo
The Fourth
www.thefourthnews.in