വിപണി കയ്യടക്കാനൊരുങ്ങി
പോക്കോ; എഫ് 5 വേർഷൻ ഉടൻ എത്തും

വിപണി കയ്യടക്കാനൊരുങ്ങി പോക്കോ; എഫ് 5 വേർഷൻ ഉടൻ എത്തും

റെഡ് മി നോട്ട് 12 ടര്‍ബോയുടെ റീബൂട്ടട് പതിപ്പായിരിക്കും പോക്കോ എഫ് 5 എന്നാണ് സൂചന
Updated on
1 min read

വിപണി കയ്യടക്കാന്‍ പോക്കോ എഫ്5 ഫൈജി സ്മാര്‍ട്ട് ഫോണ്‍ എത്തുന്നു. ഷിയോമിയുടെ ഉടമസ്ഥതയിലുള്ള പോക്കോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വേര്‍ഷനാണ് പോക്കോ എഫ് 5 . റിലീസ് ചെയ്യാൻ ഒരുങ്ങുന്ന റെഡ്മി നോട്ട് 12 ടര്‍ബോയുടെ റീബ്രാൻഡ് ചെയ്ത പതിപ്പാണ് പുതിയതായി ഇറങ്ങാന്‍ പോകുന്നതെന്നാണ് സൂചന. ഈ ആഴ്ചയില്‍ കുറഞ്ഞ വിലയില്‍ വിവിധ ഫീച്ചറുകളുമായി വിപണിയിലെത്തിയ പോക്കോ എക്സ് 5ന് പുറമെയാണ് പോക്കോ അടുത്ത സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്.

സാധ്യതയുള്ള ഫീച്ചറുകള്‍

റെഡ് മി നോട്ട് 12 ടര്‍ബോയില്‍ സ്‌നാപ് ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2 ചിപ്പാണ് ഉപയോഗിച്ചിരുന്നതെന്ന് റെഡ്മി അടുത്തിടെ അറിയിച്ചിരുന്നു. ഇതിനര്‍ത്ഥം പോക്കോ എഫ് 5 ലും ക്വാല്‍ക്കോമിന്റെ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ്. ഇതില്‍ 6.67 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും പോക്കോ എഫ് 5ന്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഉണ്ടാകും. കുറഞ്ഞ വിലയില്‍ എത്തുന്ന സ്മാര്‍ട്ട് ഫോണിന് 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും ലഭിക്കും. ആണ്‍ഡ്രോയിഡിന്റെ 13 വേര്‍ഷനായിരിക്കും സ്മാര്‍ട്ട് ഫോണിൽ ഉണ്ടായിരിക്കുക.

ഫോണിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി, 8 എംപി, 2 എംപി ക്യാമറ എന്നീ സെന്‍സറുകളും 16 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ടാവും. 5000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് ഫാസ്റ്റ് ചാർജറും 30 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജറും ഉണ്ടാവും. പോക്കോയുടെ എക്സ് 5വിൻ്റെ സമാനമായ ഫീച്ചറുകൾ എക്സ് എഫ്5 ലുമുണ്ട്. എന്നാൽ ബാറ്ററി ചാർജിംഗ്, ക്യാമറയുടെ ക്വാളിറ്റി എന്നിവയിൽ പോക്കോ എഫ് 5 തൊട്ടുമുന്നത്തെ വേർഷനേക്കാൾ ഒരു പടി മേലെയാണ്.

എന്നാൽ ഷിയോമിയോ പോക്കോയോ പുതിയ പോക്കോ എഫ് 5 ഫൈവ് ജി സ്മാർട്ട് ഫോണിൻ്റെ വില, രൂപകൽപന, ഫീച്ചറുകൾ, റിലീസ് തിയതി എന്നതിനെ കുറിച്ചൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in