പുതിയ ഇയര്‍പോഡ്സ് ഇന്ത്യന്‍ വിപണിയിലെത്തിച്ച് പിട്രോണ്‍; ബാറ്ററി ലൈഫ് 50 മണിക്കൂര്‍

പുതിയ ഇയര്‍പോഡ്സ് ഇന്ത്യന്‍ വിപണിയിലെത്തിച്ച് പിട്രോണ്‍; ബാറ്ററി ലൈഫ് 50 മണിക്കൂര്‍

നിലവില്‍ കറുപ്പ്, നീല, ഗ്രേ എന്നീ നിറങ്ങളിലാണ് ഇയര്‍ പോഡ് വിപണിയിലെത്തുന്നത്
Updated on
1 min read

ഇന്ത്യന്‍ കമ്പനിയായ പിട്രോണ്‍ അതിന്റെ ഏറ്റവും പുതിയ ഇയര്‍ ബഡുകള്‍ ലോഞ്ച് ചെയ്തു. 899 രൂപ വില മതിക്കുന്ന ഇവയ്ക്ക് 50 മണിക്കൂറാണ് ബാറ്ററി ലൈഫെന്നാണ് കമ്പനിയുടെ അവകാശ വാദം.

10 എംഎം ഡൈനാമിക് ഡ്രൈവറുകളുമായി വിപണിയിലെത്തുന്ന ഇയര്‍ പോഡ് ബ്ലൂടൂത്ത് 5.3 വരെ പിന്തുണക്കുന്ന തരത്തിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ IPX4 ന്റെ റേറ്റിങ്ങോടെ വിപണിയിലെത്തുന്ന പുതിയ ഇയര്‍ പോഡില്‍ എച്ച് ഡി മൈക്കും trutalk enc ന്റെ സാങ്കേതിക വിദ്യയും ഉറപ്പാക്കുന്നുണ്ട്. നിലവില്‍ കറുപ്പ്, നീല, ഗ്രേ എന്നീ നിറങ്ങളിലാണ് ഇയര്‍ പോഡ് വിപണിയിലെത്തുന്നത് .

899 രൂപയില്‍ ആരംഭിക്കുന്ന ഇയര്‍ പോഡ് നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭ്യമാകും. നല്ല ബേസോടു കൂടിയും വ്യക്തമായും കേള്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ട്രൂ ടോക്ക് ടെക്‌നോളജിയോടു കൂടി വിപണിയിലെത്തുന്ന ഇയര്‍ബഡ് എല്ലാ വിധ നോയ്‌സിനേയും അവഗണിക്കുമെന്നും കമ്പനി പറയുന്നു.

സി ടൈപ്പ് ചാര്‍ജര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ 50 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്യുന്നതിലൂടെ 200 മിനുറ്റ് ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം

4.5 ഗ്രാം തൂക്കമുള്ള ഈ ഇയര്‍ പോഡ് ചാര്‍ജ് ചെയ്യുന്നതിലൂടെ 44 ഗ്രാം തൂക്കത്തിലെത്തുന്നു. പൂര്‍ണമായും ടച്ച് സെന്‍സിവിറ്റി ഉപയോഗിക്കുന്ന ഇവയ്ക്ക് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും കമ്പനി ഉറപ്പു നല്‍കുന്നു.

logo
The Fourth
www.thefourthnews.in