'ഗ്ലാസ് ബാക്ക്, ട്രിപ്പിള്‍ ക്യാമറ'; ഉടന്‍ വരുന്നു റെഡ്മി 12

'ഗ്ലാസ് ബാക്ക്, ട്രിപ്പിള്‍ ക്യാമറ'; ഉടന്‍ വരുന്നു റെഡ്മി 12

ഓഗസ്റ്റ് ഒന്നിനാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തുക
Updated on
1 min read

ഉപയോക്താള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി 12 വിണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുമായി കമ്പനി. ഓഗസ്റ്റ് ഒന്നിനാണ് പുതിയ ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുക. റെഡ്മി 12 ഓഗസ്റ്റ് 1ന് ലോഞ്ച് ചെയ്യുമെന്ന കാര്യം ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ട്രിപ്പിൾ ക്യാമറയാണ് റെഡ്മി 12 സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത

ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട്ഫോണിന് നിരവധി സവിശേഷതകളുണ്ട്. ട്രിപ്പിൾ ക്യാമറയാണ് റെഡ്മി 12 സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. ക്രിസ്റ്റൽ ബാക്ക് ഫ്രെയിമോടുകൂടിയ സൂപ്പർ സ്ലീക്ക് പ്രൊഫൈലും ഉണ്ടാകും. ഇത് ഒരു പ്രീമിയം ലുക്ക് സ്മാർട്ട്ഫോണിന് നൽകുന്നു. ഇതുകൂടാതെ, പോർട്രെയ്‌റ്റ്, 50എംപി മോഡ്, ടൈം-ലാപ്‌സ് തുടങ്ങിയ വിവിധ മോഡുകളും റെഡ്മി 12 വാഗ്ദാനം ചെയ്യുന്നുണ്ട്.

സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 8 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഹോൾ-പഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

യൂറോപ്പ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇതിനോടകം റെഡ്മി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടുണ്ട്

യൂറോപ്പ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇതിനോടകം റെഡ്മി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടുണ്ട്. റെഡ്മി 12 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് യൂറോപ്യൻ വിപണിയിൽ 199 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 17,000 രൂപയോളം വരും. മിഡ്‌നൈറ്റ് ബ്ലാക്ക്, പോളാർ സിൽവർ, സ്കൈ ബ്ലൂ ഷേഡുകളിൽ കഴിഞ്ഞ മാസമാണ് ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചത്. റെഡ്മി 12 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റ് യൂറോപ്പിൽ ലോഞ്ച് ചെയ്ത മോഡലിന് സമാനമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കില്‍,15000 രൂപയിൽ താഴെയായിരിക്കും റെഡ്മി12 ന്റെ ഇന്ത്യയിലെ വില.

തായ്‌ലൻഡിൽ റെഡ്മി 12 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,299 ടിഎച്ച്ബിയാണ് വില. കുറഞ്ഞകാലം കൊണ്ട് രാജ്യത്തുടനീളം വലിയ ജനപ്രീതി നേടിയെടുത്ത ബ്രാന്‍ഡാണ് റെഡ്മി.

logo
The Fourth
www.thefourthnews.in