2030 ല്‍ രണ്ടിരട്ടി വളര്‍ച്ച;  നിര്‍മിത ബുദ്ധി, ജിയോ , റീട്ടെയില്‍ മേഖലകള്‍ ശക്തിപ്പെടുത്താന്‍ റിലയന്‍സ്

2030 ല്‍ രണ്ടിരട്ടി വളര്‍ച്ച; നിര്‍മിത ബുദ്ധി, ജിയോ , റീട്ടെയില്‍ മേഖലകള്‍ ശക്തിപ്പെടുത്താന്‍ റിലയന്‍സ്

വ്യാഴാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം
Updated on
1 min read

റിലയന്‍സ് ബിസിനസ് സാമ്രാജ്യം ഈ പതിറ്റാണ്ട് അവസാനത്തേക്ക് ലക്ഷ്യമിടുന്നത് നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടി വളര്‍ച്ച. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ പ്രമുഖനായ മുകേഷ് അംബാനി തന്നെയാണ് റിലയന്‍സിന്റെ ലക്ഷ്യ സംബന്ധിച്ച സൂചന നല്‍കിയത്. വ്യാഴാഴ്ച നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47-ാം വര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സിന്റെ വളര്‍ച്ചയുടെ അടുത്തഘട്ടം വിശദീകരിച്ചത്.

ജിയോയില്‍ എ ഐ വിപ്ലവത്തിനൊരുങ്ങുന്ന റിലയന്‍സ് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി വന്‍ ബിസിനസ് വളര്‍ച്ചയ്ക്കാണ് പദ്ധതിയിടുന്നത്. ജിയോ ബ്രെയിന്‍ എന്ന സമഗ്ര നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ജിയോ, റീട്ടൈല്‍ വ്യാപാര മേഖല എന്നിവ അടിസ്ഥാനമാക്കിയ വ്യാപാര വളര്‍ച്ചയാണ് റിലയന്‍സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗുജറാത്തിലെ ജാംനഗറിൽ ഗിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് തീരുമാനം. ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ നിർമിത ബുദ്ധി പദ്ധതികൾ ഒരുക്കി, എഐയെ ജനാധിപത്യവത്കരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. എ ഐയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി, റിലയൻസിന്റെ എല്ലാ കമ്പനികളെയും അതിവേഗത്തിലാക്കാനായിട്ടാണ് ജിയോ ബ്രെയിൻ സജ്ജമാക്കുന്നത്.

2030 ല്‍ രണ്ടിരട്ടി വളര്‍ച്ച;  നിര്‍മിത ബുദ്ധി, ജിയോ , റീട്ടെയില്‍ മേഖലകള്‍ ശക്തിപ്പെടുത്താന്‍ റിലയന്‍സ്
ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതി; സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്തു

ഒപ്പം ജിയോ ഉപയോക്താക്കൾക്കായി 'ജിയോ എഐ ക്‌ളൗഡ്‌' എന്ന സ്റ്റോറേജ് സംവിധാനവും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഫോട്ടോ, വീഡിയോ, മറ്റു ഫയലുകൾ എന്നിവ സൂക്ഷിക്കാൻ 100 ജിബി വരെ ക്‌ളൗഡ്‌ സ്റ്റോറേജാകും ഉപയോക്താക്കൾക്ക് ലഭിക്കുക. മറ്റ് കമ്പനികൾ പ്രതിമാസം 130 രൂപ വരെ ഇടയാക്കുന്നിടത്താണ് ജിയോ സംവിധാനം സൗജന്യമായി ലഭിക്കുക. എഐ ലാർജ് ലാങ്വേജ് മോഡൽ, എഐ ഡീപ് ലേണിങ്, ബിഗ് ഡേറ്റ, നാരോബാൻഡ് ഐഒടി എന്നിവയ്ക്ക് പുറമെ 5ജി, 6ജിക്കുമുള്ള പേറ്റന്റുകൾ നേടാനുള്ള ശ്രമവും അവർ നടത്തുന്നുണ്ട്.

ജിയോ ടിവി+

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൻ്റെ (ആർജെഐഎൽ) ചെയർമാൻ ആകാശ് അംബാനി ജിയോ ടിവിക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. എച്ച്‌ഡി റെസല്യൂഷനിലുള്ള 860-ലധികം ലൈവ് ടിവി ചാനലുകളിലേക്കും ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്ട്‌സ്റ്റാർ തുടങ്ങിയ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലഭിക്കും. പ്ലാറ്റ്‌ഫോമിന് “സൂപ്പർ ഫാസ്റ്റ് ചാനൽ സ്വിച്ചിങ് സവിശേഷത ” ഉണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു. കൂടാതെ ഒരൊറ്റ ലോഗിനിലൂടെ ഉപയോക്താക്കൾക്ക് ജിയോടിവി വഴി വ്യത്യസ്ത OTT ആപ്പുകൾ ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് ശ്രദ്ധേയം.

logo
The Fourth
www.thefourthnews.in