മയപ്പെട്ട് എക്‌സ്, വിലക്ക് ഒഴിവാക്കാന്‍ ബ്രസീലില്‍ പിഴയടയ്ക്കും; സാങ്കേതിക പിഴവ് തിരിച്ചടി

മയപ്പെട്ട് എക്‌സ്, വിലക്ക് ഒഴിവാക്കാന്‍ ബ്രസീലില്‍ പിഴയടയ്ക്കും; സാങ്കേതിക പിഴവ് തിരിച്ചടി

എക്‌സ് പ്രവര്‍ത്തനം തടഞ്ഞ നടപടി തുടരുമെന്നാണ് ബ്രസീലിയന്‍ സുപ്രീം കോടതിയുടെ നിലപാട്.
Updated on
1 min read

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ബ്രസീലില്‍ നേരിടുന്ന വിലക്ക് നീക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി എക്സ് (ട്വിറ്റര്‍). വിലക്ക് ഒഴിവാക്കാന്‍ പിഴയായി 52 ലക്ഷം ഡോളര്‍ എക്‌സ് കെട്ടിവച്ചെങ്കിലും അക്കൗണ്ട് മാറിപ്പോയിരുന്നു. പിഴയൊടുക്കാന്‍ തയ്യാറാണെന്ന് എക്‌സ് അറിയിച്ചെങ്കിലും ഇപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവ് തിരുത്തിയ ശേഷം പരിഗണിക്കാമെന്ന ശക്തമായ നിലപാടിലാണ് ബ്രസീലിയന്‍ സുപ്രീം കോടതി. എക്‌സ് പ്രവര്‍ത്തനം തടഞ്ഞ നടപടി തുടരുമെന്നാണ് ബ്രസീലിയന്‍ സുപ്രീം കോടതിയുടെ നിലപാട്.

വ്യാജ വിവരങ്ങള്‍ പങ്കുവച്ച നിരവധി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ജഡ്ജി ഡി മൊറേസ് എക്സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എക്സ് വിസമ്മതിച്ചതോടെ വലിയ നിയമ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു

എക്സിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരംഭിച്ച നിയമ പോരാട്ടമാണ് ബ്രസീലില്‍ എക്സ് നിരോധനത്തിലേക്ക് നീണ്ടത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ രാജ്യത്ത് എക്സ് പ്രവര്‍ത്തനം താത്കാലികമായി ഓഗസ്റ്റ് 31 മുതല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനായി അനുവദിച്ചിരുന്ന സമയം അതിക്രമിച്ചതാണ് വിലക്കിന് ആധാരം. വ്യാജ വിവരങ്ങള്‍ പങ്കുവച്ച നിരവധി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ജഡ്ജി ഡി മൊറേസ് എക്സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എക്സ് വിസമ്മതിച്ചതോടെ വലിയ നിയമ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കാനും രാജ്യത്തേക്ക് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനും സുപ്രീം കോടതി ജസ്ററിസ് അലക്സാണ്ടര്‍ ഡി മോറേസ് നിര്‍ദേശിച്ചിരുന്നു.

മയപ്പെട്ട് എക്‌സ്, വിലക്ക് ഒഴിവാക്കാന്‍ ബ്രസീലില്‍ പിഴയടയ്ക്കും; സാങ്കേതിക പിഴവ് തിരിച്ചടി
എക്‌സിന് വിലക്ക്, ബ്രസീലില്‍ നേട്ടം കൊയ്ത് മുന്‍ ട്വിറ്റര്‍ സിഇഒയുടെ ബ്ലൂസ്‌കൈ

എക്സ് അക്കൗണ്ടുകള്‍ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലവിലെ സര്‍ക്കാര്‍ ഉത്തരവ്. നിരോധിച്ച പ്ളാറ്റ്ഫോം വിപിഎന്‍ വഴി ഉപയോഗിക്കുന്നവര്‍ക്ക് ദിവസേന 8,900 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. എക്സിലേക്കുള്ള ആക്സസ് സസ്പെന്‍ഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് ബ്രസീലിന്റെ ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in