ട്രേഡിങ്ങിൻ്റെ മറവിൽ വാട്സ് ആപ്പിലൂടെ തട്ടിപ്പ്; അറുപത്തിയൊന്നുകാരിക്ക് നഷ്ടമായത് ഒരു കോടി

ട്രേഡിങ്ങിൻ്റെ മറവിൽ വാട്സ് ആപ്പിലൂടെ തട്ടിപ്പ്; അറുപത്തിയൊന്നുകാരിക്ക് നഷ്ടമായത് ഒരു കോടി

തട്ടിപ്പിനിരയായ മധ്യവയസ്‌കയുടെ പരാതിയില്‍ ഐടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Updated on
1 min read

വാട്സ് ആപ്പിലെ ട്രേഡിങ് ഗ്രൂപ്പ് മറവിലെ തട്ടിപ്പിൽ മധ്യവയസ്കയ്ക്ക് ഒരു കോടി രൂപ നഷ്ടം. ഫെബ്രുവരിയിലാണ് സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിലൂടെ വലിയൊരു തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകി 61 കാരിയായ വിരമിച്ച ബാങ്ക് ജീവനക്കാരിയുടെ ഒരു കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിനിരയായ മധ്യവയസ്‌കയുടെ പരാതിയില്‍ ഐടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ആദ്യ വാരം ഫേസ്ബുക്കിലൂടെയാണ് പരാതിക്കാരിക്ക് ഷെയര്‍ ട്രേഡിങ്ങിന്റെ പരസ്യം വരുന്നത്. ആ ലിങ്കില്‍ ക്ലിക്ക് ചെയ്തയുടനേ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. ബിഎസ്ഇ ഓഹരികളും ഐപിഒയും വാങ്ങാന്‍ ഉപദേശിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പായിരുന്നു ഇത്. പിന്നീട് സംഗീത കുമാരിയെന്ന സ്ത്രീ ഒരു വിഐപി ഗ്രൂപ്പിലേക്ക് ചേരാനുള്ള ലിങ്കും അവര്‍ക്ക് നല്‍കി.

ട്രേഡിങ്ങിൻ്റെ മറവിൽ വാട്സ് ആപ്പിലൂടെ തട്ടിപ്പ്; അറുപത്തിയൊന്നുകാരിക്ക് നഷ്ടമായത് ഒരു കോടി
ആപ്പിളിലും ലിംഗവിവേചനം; ശമ്പള വിവേചനത്തിനെതിരെ നിയമ നടപടിയുമായി വനിതാ ജീവനക്കാർ

എന്നാല്‍ അവരുടെ അന്താരാഷ്ട്ര ട്രേഡിങ് അക്കൗണ്ട് അനുവദിച്ചു എന്ന് അറിയിച്ചതോടെ അഡ്മിനുമായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ലിങ്ക് നല്‍കി അവരുടെ ആന്‍ഡ്രോയിഡ് ഫോണ്‍ മുഖാന്തരം ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. ഒരു ഷെയര്‍ ട്രേഡിങ് കമ്പനിയുടെ വെബ്‌പേജിലേക്കായിരുന്നു ആ ലിങ്ക് നയിച്ചത്.

തുടര്‍ന്ന് മാര്‍ച്ചില്‍ 32 ലക്ഷവും പിന്നാലെ 95 ലക്ഷവും അടയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സമയം പരാതിക്കാരി സംഗീത കുമാരിയോട് തന്റെ ലാഭത്തില്‍ നിന്ന് തുക കുറയ്ക്കണമെന്നും ബാക്കിയുള്ള പണം തിരികെ നല്‍കണമെന്നും പറഞ്ഞെങ്കിലും കുമാരി സമ്മതിച്ചില്ല.

ട്രേഡിങ്ങിൻ്റെ മറവിൽ വാട്സ് ആപ്പിലൂടെ തട്ടിപ്പ്; അറുപത്തിയൊന്നുകാരിക്ക് നഷ്ടമായത് ഒരു കോടി
3 ഡി ശബ്ദമികവ്; എന്താണ് നോക്കിയ അവതരിപ്പിക്കുന്ന 'ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ'?

പരാതിക്കാരി 30 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും തന്റെ എല്ലാ ഫണ്ടുകളും പിന്‍വലിക്കണമെന്ന് പ്രതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രതി സേവന ഫീസായി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

ഇത്തരം തട്ടിപ്പുകള്‍ സ്ഥിരമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ട് ഇന്റര്‍നെറ്റ് മുഖാന്തിരമുള്ള ഏത് പണമിടപാടിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ട്രേഡിങ് ചെയ്യുകയാണെങ്കില്‍ ട്രേഡിങ് പ്ലാറ്റ്‌ഫോമിനെയും കമ്പനിയെയും കുറിച്ച് സമഗ്രമായി അന്വേഷിക്കുക. ട്രേഡിങ് പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പരിശോധിക്കണം. ഓണ്‍ലൈന്‍ മുഖാന്തരമുള്ള വാഗ്ദാനങ്ങളും ശ്രദ്ധിക്കുക. കൂടാതെ വെബ്‌സൈറ്റ് https ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷിതമായ കണക്ഷനുണ്ടെന്നും ഉറപ്പ് വരുത്തണം.

logo
The Fourth
www.thefourthnews.in