അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; സാം ആള്‍ട്ട്മാന്‍ ഓപണ്‍എഐ സിഇഒ സ്ഥാനത്ത് മടങ്ങിയെത്തുന്നു

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; സാം ആള്‍ട്ട്മാന്‍ ഓപണ്‍എഐ സിഇഒ സ്ഥാനത്ത് മടങ്ങിയെത്തുന്നു

'തത്വത്തില്‍ കരാറിലെത്തി' എന്നായിരുന്നു ഓപണ്‍ എ ഐയുടെ പ്രതികരണം
Updated on
1 min read

ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമം, സാം ആള്‍ട്ട്മാന്‍ ഓപണ്‍എഐ ലേക്ക് മടങ്ങിയെത്തുന്നു. സാം ആള്‍ട്ട്മാനെ തിരികെ എത്തിക്കുന്നതിനുള്ള കരാര്‍ തയ്യാറായതായി ഓപണ്‍എഐ പ്രതികരിച്ചു. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോര്‍ഡ് രാജിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാരുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

'ബ്രെറ്റ് ടെയ്ലര്‍ (ചെയര്‍മാന്‍), ലാറി സമ്മേഴ്സ്, ആദം ഡി ആഞ്ചലോ എന്നിവരുള്‍പ്പെട്ട പുതിയ ഭരണ സമിതിയോടൊപ്പം സാം ആള്‍ട്ട്മാന്‍ സിഇഒ ആയി ഓപ്പണ്‍എഐയിലേക്ക് മടങ്ങിയത്തുന്നു. ഈ വിഷയത്തില്‍ തത്വത്തില്‍ കരാറിലെത്തി' എന്നായിരുന്നു ഓപണ്‍എ ഐയുടെ പ്രതികരണം.

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; സാം ആള്‍ട്ട്മാന്‍ ഓപണ്‍എഐ സിഇഒ സ്ഥാനത്ത് മടങ്ങിയെത്തുന്നു
'ആള്‍ട്ട്മാനെ തിരിച്ചെടുക്കണം'; ഓപ്പണ്‍എഐയില്‍ പ്രതിഷേധം, കമ്പനി വിടുമെന്ന് 500 ജീവനക്കാർ

ഓപണ്‍എഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സാം ആള്‍ട്ട് മാനും എക്‌സില്‍ കുറിച്ചു. ഓപണ്‍ എഐയെ ഒരുപാട് സ്‌നേഹിക്കുന്നു. പുതിയ ബോര്‍ഡിനൊപ്പം സത്യ നദെല്ലെയുടെ പിന്തുണയും ഉപയോഗിച്ച്, ഓപ്പണ്‍എഐയിലേക്ക് മടങ്ങാനും ബന്ധം ദൃഢമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നായിരുന്നു ആള്‍ട്ട്മാന്റ് കുറിപ്പ്.

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; സാം ആള്‍ട്ട്മാന്‍ ഓപണ്‍എഐ സിഇഒ സ്ഥാനത്ത് മടങ്ങിയെത്തുന്നു
''എ ഐ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം പുതിയവ സൃഷ്ടിക്കുകയും ചെയ്യും'': സാം ആള്‍ട്ട് മാന്‍

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഗോള ടെക് രംഗത്തെ ഞെട്ടിച്ചുകൊണ്ട് സാം ആള്‍ട്ട്മാനും ഓപണ്‍എഐയും തമ്മിലുള്ള ഭിന്നത വാര്‍ത്തയായത്. സാം ആള്‍ട്ട് മാനെ ഓപണ്‍ എഐ പുറത്താക്കി എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എഐയെ നയിക്കാനുള്ള കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ആള്‍ട്ട്മാനെ പുറത്താക്കിയത്. 'ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല' എന്ന കാരണമാണ് പുറത്താക്കലിന് പിന്നിലെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ആള്‍ട്ട്മാന്റെ പെരുമാറ്റം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണെന്നും ബോര്‍ഡ് വിമര്‍ശനമുന്നയിക്കുന്നു. ആള്‍ട്ട്മാനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഗ്രെഗ് ബ്രോക്ക്മാനെ കൂടാതെ, മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരും കമ്പനിയില്‍നിന്ന് രാജിവെയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in