ഇത് ഒന്നൊന്നര വരവ്! ഗ്യാലക്സി എസ് 24 അള്‍ട്ര എത്തുന്നത് കിടിലം ഫീച്ചറുകളുമായി

ഇത് ഒന്നൊന്നര വരവ്! ഗ്യാലക്സി എസ് 24 അള്‍ട്ര എത്തുന്നത് കിടിലം ഫീച്ചറുകളുമായി

ജനുവരി 17നാണ് എസ് 24 സീരിസിന്റെ ലോഞ്ചിങ്
Updated on
1 min read

സ്മാർട്ട്ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ജനുവരി ഏറെ പ്രതീക്ഷയുള്ള മാസമാണ്. കാരണം സാംസങ് ഗ്യാലക്സി എസ് 24 സീരീസിന്റെ ലോഞ്ചിങ്ങാണ്. ഏറ്റവും സ്ഥിരതയോടെ ഉപയോക്താക്കള്‍ക്ക് തൃപ്തി നല്‍കുന്ന സ്മാർട്ട്ഫോണുകളാണ് സാംസങ്ങിന്റെ എസ് സീരിസില്‍ വരുന്നത്. ജനുവരി 17നാണ് എസ് 24 സീരിസിന്റെ ലോഞ്ചിങ്. എസ് 23 സീരിസില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് എസ് 24 സീരിസ് വിപണിയിലെത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

എസ് 24 അള്‍ട്രയ്ക്ക് ടൈറ്റാനിയം ഫ്രെയിമുണ്ടായിരിക്കുമെന്നാണ് ടെക് ലോകത്തെ റൂമറുകള്‍. സാംസങ്ങിന്റെ വിപണിയിലെ പ്രധാന എതിരാളിയായ ആപ്പിള്‍ തങ്ങളുടെ 15 പ്രൊ മോഡലുകള്‍ക്ക് ടൈറ്റാനിയം ഫ്രെയിമായിരുന്നു നല്‍കിയിരുന്നത്. ഫോണ്‍ ദീർഘകാലം നിലനില്‍ക്കുക മാത്രമല്ല ടൈറ്റാനിയം ഫ്രെയിമിന്റെ ഗുണം. ഫോണിന്റെ ഭാരം ഇതോടെ കുറയുകയും ചെയ്യും.

ചിപ്സെറ്റിലാണ് പ്രതീക്ഷിക്കുന്ന മറ്റൊരുമാറ്റം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്സെറ്റായിരിക്കും എസ് 24 അള്‍ട്രയിലെത്തുക. വിപണിയിലുള്ള ഏറ്റവും മികച്ച ചിപ്സെറ്റാണിത്. ഫോണിന്റെ പ്രവർത്തനത്തെ കൂടുതല്‍ വേഗത്തിലും മികവുള്ളതുമാക്കി മാറ്റാന്‍ ചിപ്സെറ്റിന് സാധിക്കും.

ഇത് ഒന്നൊന്നര വരവ്! ഗ്യാലക്സി എസ് 24 അള്‍ട്ര എത്തുന്നത് കിടിലം ഫീച്ചറുകളുമായി
ഇന്റർനെറ്റിന് ചെലവേറും; 5ജി പ്ലാനുകള്‍ നിർത്തലാക്കി താരിഫ് വർധിപ്പിക്കാന്‍ ടെലിക്കോം കമ്പനികള്‍

വലിയ വേപ്പർ ചേമ്പറും കമ്പനി നല്‍കിയേക്കും. എസ് 23 അള്‍ട്രയിലേക്കാള്‍ 1.9 മടങ്ങ് വലുപ്പമുള്ള വേപ്പർ ചേമ്പറായിരിക്കും എസ് 24ല്‍ എന്നാണ് റിപ്പോർട്ടുകള്‍. ഇത് ഗെയിമിങ് ഉദ്ദേശ്യത്തോടുകൂടി ഫോണ്‍ തിരഞ്ഞെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കാര്യമാണ്. സാംസങ്ങിന്റെ ഏറ്റവും നൂതനമായ എഐ സവിശേഷതകളും എസ് 24ല്‍ പ്രതീക്ഷിക്കാം.

ക്വാഡ് ക്യാമറയാണ് ഉപയോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു ഫീച്ചർ. 200 മെഗാ പിക്സലായിരിക്കും (എംപി) പ്രധാന ക്യാമറ. ഇതിനു പുറമെ 50 എംപി, 12 എംപി, 10 എംപി ക്യാമറകളുമുണ്ടാകും. പുതിയ ചിപ്പും എഐ സവിശേഷതകളും എത്തുന്നതോടെ വിപണിയിലുള്ള മറ്റേത് ഫോണിനെക്കാളും മികച്ച ക്യാമറ അനുഭവം സമ്മാനിക്കാന്‍ എസ് 24ന് കഴിഞ്ഞേക്കും.

logo
The Fourth
www.thefourthnews.in